കരോൾട്ടൺ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പ്: തോമസ് ചെള്ളേത്ത് ജനവിധി തേടുന്നു; വികസന സ്വപ്നങ്ങളുമായി മലയാളി സ്ഥാനാർത്ഥി

അമേരിക്കയിലെ കാരൾട്ടൺ സിറ്റി കൗൺസിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രമുഖ മലയാളി പൊതുപ്രവർത്തകൻ തോമസ് ചെള്ളേത്ത് മത്സരിക്കുന്നു. ഇന്ത്യൻ ക്രീക്ക് ഹോം ഓണേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എന്ന നിലയിലും വിവിധ സാമൂഹിക സംഘടനകളിലെ സജീവ സാന്നിധ്യമായും ശ്രദ്ധേയനായ അദ്ദേഹം, നഗരത്തിന്റെ വിപുലമായ വികസന പദ്ധതികൾ മുൻനിർത്തിയാണ് ജനങ്ങളെ സമീപിക്കുന്നത്.

താൻ തിരഞ്ഞെടുക്കപ്പെട്ടാൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങൾ തോമസ് ചെള്ളേത്ത് തന്റെ മാനിഫെസ്റ്റോയിൽ വ്യക്തമാക്കിയിട്ടുണ്ട്:

കാരൾട്ടണിൽ ഒരു കൗണ്ടി ഹോസ്പിറ്റൽ (സൂപ്പർ സ്പെഷ്യാലിറ്റി) സ്ഥാപിക്കുക.ഗതാഗത സൗകര്യങ്ങൾ: റോഡ് ട്രാൻസ്‌പോർട്ട് സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും പാർക്കുകളുടെ വിപുലീകരണം നടപ്പിലാക്കുകയും ചെയ്യുക.കുറഞ്ഞ വരുമാനക്കാർക്കായി വീട് വെക്കാനുള്ള പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുക.
യൂട്ടിലിറ്റി ബില്ലുകളിലും ടാക്സിലും കുറവ് വരുത്തുക.നഗരത്തിലെ പൊതു സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക.സ്പോർട്സ്, ലൈബ്രറി സൗകര്യങ്ങൾ എന്നിവയുടെ വിപുലീകരണം.എന്നിവയാണിത്

കേരളത്തിൽ കോളേജ് രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് പ്രവേശിച്ച തോമസ് ചെള്ളേത്ത്, ബോംബെയിൽ നിന്നും ഇലക്ട്രോണിക്സിൽ ഡിപ്ലോമയും ബഹ്‌റൈനിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദവും നേടി. ബഹ്‌റൈനിൽ ബിസിനസ് രംഗത്ത് സജീവമായിരുന്ന അദ്ദേഹം 2004-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ചിക്കാഗോയിൽ താമസമാക്കിയ ശേഷം 2007-ൽ ഡാലസിലെ കാരൾട്ടണിലേക്ക് മാറി.

ടാറ്റാ കൺസൾട്ടൻസി), ഇൻഫോസിസ് തുടങ്ങിയ പ്രമുഖ കമ്പനികളിൽ പ്രവർത്തിച്ച പരിചയസമ്പത്തും അദ്ദേഹത്തിനുണ്ട്. നിലവിൽ ‘ടെക്സാൻ പ്രോ ബിൽഡേഴ്സ് എൽഎൽസി’  എന്ന കൺസ്ട്രക്ഷൻ കമ്പനി നടത്തിവരുന്നു. അമേരിക്കൻ, സ്പാനിഷ്, ഇന്ത്യൻ വംശജരായ നിരവധി പേർ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്.

വേൾഡ് മലയാളി കൗൺസിൽ  ഗ്ലോബൽ ട്രഷററായി സേവനമനുഷ്ഠിക്കുന്നു.ഡാലസ് സിറ്റി വൈഡ് ഫെല്ലോഷിപ്പ്: 70-ഓളം സഭകളുടെ കൂട്ടായ്മയായ ഈ സംഘടനയുടെ ട്രസ്റ്റിയാണ് അദ്ദേഹം.

ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമായ മൈ ഷീപ്പ് ഇന്റർനാഷണൽ എന്ന സംഘടനയുടെ ഡയറക്ടറായും പ്രവർത്തിക്കുന്നു.

മലയാളികൾക്ക് പുറമെ നോർത്ത് ഇന്ത്യൻ, സ്പാനിഷ് വംശജരുടെയും പിന്തുണ തനിക്കുണ്ടെന്ന് തോമസ് ചെള്ളേത്ത് അവകാശപ്പെടുന്നു. കാരൾട്ടണിലെ ജനവിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് നഗരത്തിന്റെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img