“ഡി മലയാളി”ഓൺലൈൻ മീഡിയ വാർഷികാഘോഷം ഏപ്രിൽ 26 നു, ഡോ. മാണി സ്കറിയ ഉദ്ഘാടനം ചെയ്യും; പി.പി. ജെയിംസ് മുഖ്യാതിഥി

 പ്രവാസി മലയാളികൾക്കിടയിലെ ശ്രദ്ധേയ മാധ്യമ സാന്നിധ്യമായ ‘ഡി മലയാളി ഓൺലൈൻ മീഡിയ’യുടെ 2026-ലെ വാർഷികാഘോഷങ്ങൾ ഏപ്രിൽ 26 ഞായറാഴ്ച ഡാളസിൽ വെച്ച് നടക്കും. പ്രശസ്ത ശാസ്ത്രജ്ഞനും കാർഷിക രംഗത്തെ വിദഗ്ധനുമായ  ഡോ. മാണി സ്കറിയ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. 24ചാനൽ എഡിർ ഇൻ ചാര്ജും  സാമൂഹ്യ പ്രവർത്തകനുമായ  പി.പി. ജെയിംസ് മുഖ്യാതിഥിയായി പങ്കെടുക്കും.

കാർഷിക ശാസ്ത്രജ്ഞൻ എന്നതിലുപരി മികച്ചൊരു എഴുത്തുകാരനുമായ   ഡോ. മാണി സ്കറിയ, ഭാരതത്തിൽ നിന്നും മിഡിൽ ഈസ്റ്റിലൂടെ അമേരിക്കയിലെത്തി സസ്യാരോഗ്യ രംഗത്തും മനുഷ്യക്ഷേമ പ്രവർത്തനങ്ങളിലും തന്റേതായ മുദ്ര പതിപ്പിച്ച വ്യക്തിത്വമാണ്.

വൻകരകൾക്കപ്പുറം കഴിയുന്ന മലയാളികളെ അവരുടെ സ്വത്വവുമായും സംസ്‌കാരവുമായും ബന്ധിപ്പിക്കുന്ന പാലമായി ഡി മലയാളി മാറിയിരിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

“വളരെ വിനയത്തോടെയാണ് ഞാൻ ഈ ക്ഷണം സ്വീകരിക്കുന്നത്. നാം ആരാണെന്നും എവിടെ നിന്നാണ് വന്നതെന്നും ഒത്തൊരുമിച്ച് എന്താണ് കെട്ടിപ്പടുക്കേണ്ടതെന്നും ഓർമ്മിപ്പിക്കുന്ന നിമിഷങ്ങളാണിത്. നമ്മുടെ സമൂഹവുമായി ചില ചിന്തകൾ പങ്കുവെക്കാനും ഈ നാഴികക്കല്ല് ആഘോഷിക്കാനും ഞാൻ കാത്തിരിക്കുന്നു,” – ഡോ. മാണി സ്കറിയ പറഞ്ഞു.

പ്രവാസി ലോകത്തെ വാർത്തകളും വിശേഷങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മുൻപന്തിയിലുള്ള ഡി മലയാളിയുടെ വാർഷികം ഏറെ പ്രാധാന്യത്തോടെയാണ് ഡാളസിലെ മലയാളീ സമൂഹം കാത്തിരിക്കുന്നത്. ചടങ്ങിനോടനുബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളും മറ്റ് കലാപരിപാടികളെക്കുറിച്ചുള്ള വിശദാംശങ്ങളും വരും ദിവസങ്ങളിൽ സംഘാടകർ പുറത്തുവിടുമെന്ന് അറിയിച്ചു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img