അമേരിക്കയിൽ ഇന്ത്യൻ വംശജയായ പ്രമുഖ കോടതി പരിഭാഷക മീനു ബത്ര ഇമിഗ്രേഷൻ കസ്റ്റഡിയിൽ

ദശകങ്ങളായി അമേരിക്കയിൽ നിയമപരമായി താമസിച്ച് ജോലി ചെയ്തുവരുന്ന പ്രമുഖ കോടതി പരിഭാഷക മീനു ബത്രയെ (53) ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്തു. ജോലി ആവശ്യത്തിനായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇവരെ തടഞ്ഞുവെച്ചത്. ഹിന്ദി, പഞ്ചാബി, ഉറുദു ഭാഷകളിൽ ടെക്സസിലെ ഏക ലൈസൻസുള്ള കോടതി പരിഭാഷകയാണ് മീനു ബത്ര.

 മാർച്ച് 17-ന് വാലി ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നാണ് യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ്  ഇവരെ പിടികൂടിയത്. നിലവിൽ എൽ വാലി ഡിറ്റൻഷൻ ഫെസിലിറ്റിയിലാണ് ഇവർ.

1980-കളിലെ സിഖ് വിരുദ്ധ കലാപത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഇന്ത്യയിൽ നിന്ന് ഇവർ അമേരിക്കയിലെത്തിയത്. 2000-ൽ ഒരു ഇമിഗ്രേഷൻ ജഡ്ജി ഇവർക്ക് അമേരിക്കയിൽ തുടരാൻ അനുമതി (Withholding of Removal) നൽകിയിരുന്നു.

 മീനുവിന് വർക്ക് പെർമിറ്റ് ഉണ്ടെങ്കിലും, പഴയ നാടുകടത്തൽ ഉത്തരവ് നിലനിൽക്കുന്നുണ്ടെന്നാണ് അധികൃതരുടെ വാദം. എന്നാൽ മുപ്പത് വർഷത്തിനിടെ ഒരു ട്രാഫിക് നിയമലംഘനം പോലും നടത്താത്ത തന്നെ ഒരു ക്രിമിനലിനെപ്പോലെയാണ് അധികൃതർ കൈകാര്യം ചെയ്യുന്നതെന്ന് മീനു ആരോപിച്ചു.

തടങ്കലിൽ വെച്ച് തനിക്ക് ഭക്ഷണവും വെള്ളവും നിഷേധിച്ചുവെന്നും ശസ്ത്രക്രിയ കഴിഞ്ഞ തനിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും അവർ പരാതിപ്പെട്ടു.

അമേരിക്കൻ പൗരന്മാരായ നാല് മക്കളുടെ അമ്മയാണ് മീനു. ഇവരുടെ മോചനത്തിനായി അഭിഭാഷകർ കോടതിയെ സമീപിച്ചിട്ടുണ്ട്. ഏപ്രിൽ 21-നകം മറുപടി നൽകാൻ ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Hot this week

‘പുതിയ യു​ഗം ഇവിടെ തുടങ്ങുന്നു; വാ​ഗ്ദാനങ്ങൾ നൽകി വഞ്ചിക്കില്ല, പറഞ്ഞ കാര്യങ്ങൾ എല്ലാം നടപ്പാക്കും’; മുഖ്യമന്ത്രി വിജയ്

മുഖ്യമന്ത്രിയായുള്ള ആദ്യ പ്രസംഗത്തിൽ ഡിഎംകെ സർക്കാരിനെ വിമർശിച്ച് വിജയ്. ഖജനാവ് കാലിയെന്നും...

വേനല്‍ മഴ ശക്തമാകുന്നു; ഇന്നും 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും. ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതചുഴി ന്യൂനമര്‍ദമാകാന്‍...

അസമിലെ കോൺ​ഗ്രസ് പരാജയം: പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഗൗരവ് ഗൊഗോയ്

അസമിലെ തിരഞ്ഞെടുപ്പ് പരാജയത്തിൽ ആഭ്യന്തര അവലോകനം ആരംഭിച്ച് കോൺഗ്രസ്‌. പരാജയത്തിന്റെ പൂർണ്ണ...

ആരാകും പ്രതിപക്ഷ നേതാവ്? നിർണായക തീരുമാനം ഇന്ന്, CPIM പൊളിറ്റ് ബ്യൂറോ യോഗം ചേരും

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ എന്നതിൽ നിർണായക തീരുമാനം ഇന്ന്. നിയമസഭാ...

The Name Is Thalapathy! തമിഴകത്തെ നയിക്കാൻ TVK; മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ,...

Topics

കള്ളപ്പണ ഇടപാട് കേസ്; സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് ഇ ഡി

കള്ളപ്പണ ഇടപാട് കേസിൽ ആം ആദ്മി പാർട്ടി മുതിർന്ന നേതാവും രാജ്യസഭാ...

ആറന്മുളയിൽ വിമാനത്താവളം വരുന്നത് സംബന്ധിച്ച് ചർച്ച ഉണ്ടാകും, ഒരു പ്രദേശത്തിൻ്റെ നന്മയാണ് ആവശ്യം; അബിൻ വർക്കി

ആറന്മുളയിൽ വിമാനത്താവളം വരുന്നതിൽ തെറ്റില്ലെന്ന് അബിൻ വർക്കി എംഎൽഎ. പത്തനംതിട്ട പ്രസ്...

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി’; വെളിപ്പെടുത്തി ചൈന

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയതായി സമ്മതിച്ച് ചൈന....
spot_img

Related Articles

Popular Categories

spot_img