ട്രംപിനോട് ‘ഷട്ട് അപ്പ്’ പറഞ്ഞ് ഇറാന്‍; വെടിനിര്‍ത്തല്‍ നീട്ടിയതിനെ പരിഹസിച്ച് ട്രോള്‍ വീഡിയോ വൈറൽ

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ തുടരുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് ഇറാൻ പുറത്തുവിട്ട എഐ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വെടിനിർത്തൽ കരാർ നീട്ടിയതായി ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്. അമേരിക്കയും ഇറാനും തമ്മിൽ പുതിയതായി നടന്ന ആക്രമണത്തെ സംബന്ധിച്ച് ഹൈദരാബാദിലെ ഇറാനിയൻ കോൺസുലേറ്റ് ട്രംപിനെയും “പാകിസ്ഥാൻ്റെ അഭ്യർഥനപ്രകാരം” വെടിനിർത്തൽ നീട്ടാനുള്ള തീരുമാനത്തെയും പരിഹസിക്കുന്നതാണ് വീഡിയോയിലെ ഉള്ളടക്കം.

45 സെക്കൻഡ് ദൈർഘ്യമുള്ള എഐ വീഡിയോയിൽ, ട്രംപും വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസും മറ്റ് ഉദ്യോഗസ്ഥരും ചർച്ചയ്ക്കായി ഇറാൻ്റെ പ്രതിനിധികളെ കാത്തിരിക്കുന്നതായി കാണിക്കുന്നു. “ഇറാനുമായി മികച്ച ചര്‍ച്ചകൾ നടക്കുന്നു” എന്ന് ട്രംപ് പറയുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചർച്ചയിൽ ഇറാൻ ഇല്ലാത്തതിൽ ട്രംപ് നിരാശനാവുന്നതും ദേഷ്യപ്പെടുന്നതും വീഡിയോയിൽ കാണാം. വീഡിയോയുടെ അവസാന ഭാഗത്ത് “മിണ്ടാതിരിക്കൂ ട്രംപ്” എന്ന കുറിപ്പ് നൽകുന്നത് കാണാം.”ശരി, പാകിസ്ഥാൻ്റെ അഭ്യർഥനപ്രകാരം ഞാൻ വെടിനിർത്തൽ കരാർ നീട്ടാം” എന്ന് ട്രംപ് പറയുന്നതോടെ വീഡിയോ അവസാനിക്കുന്നു.

“എങ്ങനെയാണ് വെടിനിർത്തൽ നീട്ടിയത്? ഇറാനിൽ വീഡിയോ വൈറലാകുകയാണ്.”എന്ന അടിക്കുറിപ്പോടുകൂടിയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഇറാനുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുകയും വേഗത്തിൽ തന്നെ വൈറലാകുകയും ചെയ്തു. ഇത് ആദ്യമായല്ല ഇറാൻ എഐ ഉപയോഗിച്ച് ട്രംപിനെ പരിഹസിക്കുന്നത്.ഇതിനുമുൻപും ട്രംപിനെ പരിഹസിക്കുന്ന വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. അതേ സമയം വെടിനിർത്തൽ കരാർ നീട്ടിയിട്ടും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം അയവില്ലാതെ തുടരുകയാണ്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img