അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

പുതിയ സിനിമയുടെ ചിത്രീകരണത്തിനായി അക്ഷയ് കുമാറും വിദ്യാബാലനും കേരളത്തിൽ. ഇടുക്കി മറയൂരിലാണ് സിനിമയുടെ ചിത്രീകരണം. അനീസ് ബസ്മിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

മറയൂർ ജയ് മാത സ്കൂൾ ഗ്രൗണ്ടിൽ വന്നിറങ്ങിയ താരങ്ങളെ വലിയ ആവേശത്തോടെയാണ് നാട്ടുകാർ സ്വീകരിച്ചത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

‘വെൽക്കം’ (2007), ‘സിങ് ഈസ് കിംഗ്’ (2008) എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് അനീസ് ബസ്മി. വിദ്യാ ബാലനൊപ്പം അക്ഷയ്‌ കുമാറിന്റെ നാലാം ചിത്രമാണിത്. ‘ഭൂൽ ബുലയ്യ’ (2007), ‘ഹെയ് ബേബി’ (2007), ‘മിഷൻ മംഗൾ’ (2019) എന്നിവയാണ് മുൻപ് ഇവർ ഒന്നിച്ച ചിത്രങ്ങൾ. പുതിയ സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടിട്ടില്ല.

കേരളത്തിലേക്ക് ഷൂട്ടിങ്ങിനായി പുറപ്പെടുന്ന വിവരം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അക്ഷയ് കുമാർ ആരാധകരെ അറിയിച്ചിരുന്നു. ചിത്രീകരണത്തിനായി വിദ്യ ബാലനൊപ്പം ചാർട്ടേഡ് വിമാനത്തിൽ കയറുന്ന വീഡിയോയും നടൻ പോസ്റ്റ് ചെയ്തിരുന്നു.

“അടുത്ത സ്റ്റോപ്പ്: ദൈവത്തിന്റെ സ്വന്തം നാട്, മാന്ത്രികത നിറഞ്ഞ കേരളം. അനീസ് ബസ്മിയുടെ ഈ ചിത്രം പ്രിയപ്പെട്ട വിദ്യ ബാലനൊപ്പമുള്ള എന്റെ നാലാമത്തെ സിനിമയാണ്. ഞങ്ങളുടെ ഈ ജോഡിയുടെ ഭാഗ്യം ഇനിയും തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” എന്നാണ് അക്ഷയ് വീഡിയോയ്‌ക്കൊപ്പം കുറിച്ചത്.

പ്രിയദർശൻ സംവിധാനം ചെയ്ത ‘ഭൂത് ബംഗ്ല’യാണ് ഒടുവിൽ ഇറങ്ങിയ അക്ഷയ് കുമാർ ചിത്രം.14 വർഷത്തിന് ശേഷം അക്ഷയ് -പ്രിയദർശൻ കോമ്പോയിൽ എത്തിയ ചിത്രമാണ് ‘ഭൂത് ബംഗ്ല’. വലിയ സ്വീകാര്യതയാണ് ഈ ഹൊറർ കോമഡി ചിത്രത്തിന് ലഭിക്കുന്നത്.

അതേസമയം, ‘ദോ ഔർ ദോ പ്യാർ’ ആണ് വിദ്യ ബാലന്റെ അവസാന റിലീസ്. റിതേഷ് ദേശ്മുഖ്, സഞ്ജയ് ദത്ത്, അഭിഷേക് ബച്ചൻ എന്നിവർ അണിനിരക്കുന്ന ‘രാജ ശിവാജി’ ആണ് നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന രജനികാന്ത് ചിത്രം ‘ജയിലർ 2’വിലും നടി ഒരു നിർണായക വേഷം ചെയ്യുന്നുണ്ട്.

Hot this week

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

‘സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദിച്ചു കൊണ്ടേയിരിക്കും, പാറ്റകൾ ഒരിക്കലും മരിക്കില്ല’; കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനത പാർട്ടി

കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. കോക്രോച്ച് ജനത...

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....

രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറി, നിയമന ഉത്തരവിറങ്ങി

രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ആയി നിയമിച്ചു ഉത്തരവിറങ്ങി....

രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി, 10 ദിവസത്തിനിടെ മൂന്നാം തവണ; ഇന്ത്യ 5% മാത്രമാണ് വർധിപ്പിച്ചത്; ന്യായീകരിച്ച് കേന്ദ്രം

തുടർച്ചയായ ഇന്ധന വില വർധനവിൽ ന്യായീകരിച്ച് കേന്ദ്രം.അന്തരാഷ്ട്ര വിപണിയിൽ എണ്ണവില 20...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....

രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറി, നിയമന ഉത്തരവിറങ്ങി

രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി ആയി നിയമിച്ചു ഉത്തരവിറങ്ങി....

രാജ്യത്ത് ഇന്ധനവില വീണ്ടുംകൂട്ടി, 10 ദിവസത്തിനിടെ മൂന്നാം തവണ; ഇന്ത്യ 5% മാത്രമാണ് വർധിപ്പിച്ചത്; ന്യായീകരിച്ച് കേന്ദ്രം

തുടർച്ചയായ ഇന്ധന വില വർധനവിൽ ന്യായീകരിച്ച് കേന്ദ്രം.അന്തരാഷ്ട്ര വിപണിയിൽ എണ്ണവില 20...

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി, 24 മണിക്കൂർ നിരീക്ഷണം

എബോള വൈറസ് ബാധ വ്യാപനവുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ...

വർധിച്ച ഇന്ധന ആവശ്യകത; വിതരണ ശൃംഖല ശക്തിപ്പെടുത്തി ബിപിസിഎൽ

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ചെറുകിട നഗരങ്ങളിലും പ്രാദേശിക...

വിദേശത്ത് ജനിച്ച് യുഎസ് പൗരത്വമെടുത്തവർക്ക് ജനപ്രതിനിധികളാകുന്നതിൽ വിലക്ക്; നിർദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധം

അമേരിക്കയിൽ വിദേശത്ത് ജനിച്ച് പിന്നീട് പൗരത്വം നേടിയവർക്ക് കോൺഗ്രസ് അംഗങ്ങളോ ജഡ്ജിമാരോ...
spot_img

Related Articles

Popular Categories

spot_img