ഇറാൻ -അമേരിക്ക രണ്ടാം ഘട്ട ചർച്ച ഇസ്ലാമാബാദിൽ നടന്നേക്കും

ഇറാൻ -അമേരിക്ക രണ്ടാം ഘട്ട ചർച്ച ഇസ്ലാമാബാദിൽ നടന്നേക്കും. അമേരിക്കൻ പ്രതിനിധി സംഘം ഇന്ന് ഇസ്ലാമാബാദിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഇസ്ലാമാബാദിലെത്തി. എന്നാൽ ചർച്ചയിൽ പങ്കെടുക്കുന്നത് ഔദ്യോഗികമായി ഇറാൻ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇറാൻ ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും താൻ അത് കണ്ടിട്ടില്ലെന്നും ഡൊണാൾഡ് ട്രംപ് റോയിട്ടേഴ്സിനോട് ഫോൺ അഭിമുഖത്തിൽ വ്യക്തമാക്കി.

ഇറാനും അമേരിക്കയും തമ്മിൽ ചർച്ച പദ്ധതിയിട്ടില്ലെന്നും ഇറാൻ്റെ വീക്ഷണങ്ങൾ മധ്യസ്ഥ രാജ്യമായ പാകിസ്താനെ അറിയിക്കുമെന്നും ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് എക്സിൽ കുറിച്ചു. അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ് കോഫും ട്രംപിന്റെ മരുമകൻ ജെരാദ് കഷ്നറും ചർച്ചയിൽ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് നൽകുന്ന സൂചന. യു എസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ് ചർച്ചയിൽ പങ്കെടുത്തേക്കില്ല. ആവശ്യമെന്ന് തോന്നുന്ന ഘട്ടത്തിൽ വാൻസ് ഇസ്ലാമാബാദിലേക്ക് തിരിക്കുമെന്നും വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലെവിറ്റ്. പാകിസ്താൻ നേതാക്കളുമായുള്ള അരഗ്ചിയുടെ ചർച്ചയ്ക്കുശേഷം രണ്ടാം ഘട്ട സമാധാന ചർച്ചകൾ നടന്നേക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാക്ക് ധർ എക്സിൽ വ്യക്തമാക്കിയിരുന്നു. ഹോർമുസ് തുറക്കണമെന്ന കാര്യത്തിലും യുറേനിയം സമ്പുഷ്ടീകരണം പാടില്ലെന്ന കാര്യത്തിലും അമേരിക്ക വിട്ടുവീഴ്ച ചെയ്യില്ലെന്ന് ട്രംപ്.

Hot this week

വരിക്കാരുടെ എണ്ണത്തില്‍ വി തുടര്‍ച്ചയായ രണ്ടാം മാസവും വര്‍ധനവ് കൈവരിച്ചെന്ന് ട്രായ് കണക്കുകള്‍

വരിക്കാരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ടെലികോം സേവനദാതാക്കളായ വി വര്‍ധനവ്...

മെറ്റയിൽ വീണ്ടും വൻ പിരിച്ചുവിടൽ; ആയിരക്കണക്കിന് ജീവനക്കാർക്ക് ജോലി നഷ്ടമാകും

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മെറ്റ പ്ലാറ്റ്‌ഫോംസ് വീണ്ടും...

അവസരങ്ങളുടെ വാതിൽ തുറന്ന് മർകസ് കോളേജ് മെഗാ പ്ലേസ്മെന്റ് ഡ്രൈവ് അവസരങ്ങളുടെ വാതിൽ തുറന്ന് മർകസ് കോളേജ് മെഗാ പ്ലേസ്മെന്റ് ഡ്രൈവ് 

 തൊഴിലന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്കായി കാരന്തൂർ മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ...

മർകസിൽ എസ് വൈ എസ് സ്ഥാപകദിനം ആചരിച്ചു

സമസ്ത കേരള സുന്നി യുവജന സംഘം  73-ാം സ്ഥാപകദിനം മർകസ് സെൻട്രൽ...

മണിപ്പൂരിൽ നാഗ – കുക്കി സംഘർഷം അതിരൂക്ഷം; അക്രമികൾ വീടുകൾക്ക് തീയിട്ടു

മണിപ്പൂരിൽ സംഘർഷം തുടരുന്നു. ഉഖ്രുലിൽ നാഗ-കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇതോടെ...

Topics

വരിക്കാരുടെ എണ്ണത്തില്‍ വി തുടര്‍ച്ചയായ രണ്ടാം മാസവും വര്‍ധനവ് കൈവരിച്ചെന്ന് ട്രായ് കണക്കുകള്‍

വരിക്കാരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ടെലികോം സേവനദാതാക്കളായ വി വര്‍ധനവ്...

മെറ്റയിൽ വീണ്ടും വൻ പിരിച്ചുവിടൽ; ആയിരക്കണക്കിന് ജീവനക്കാർക്ക് ജോലി നഷ്ടമാകും

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മെറ്റ പ്ലാറ്റ്‌ഫോംസ് വീണ്ടും...

മർകസിൽ എസ് വൈ എസ് സ്ഥാപകദിനം ആചരിച്ചു

സമസ്ത കേരള സുന്നി യുവജന സംഘം  73-ാം സ്ഥാപകദിനം മർകസ് സെൻട്രൽ...

മണിപ്പൂരിൽ നാഗ – കുക്കി സംഘർഷം അതിരൂക്ഷം; അക്രമികൾ വീടുകൾക്ക് തീയിട്ടു

മണിപ്പൂരിൽ സംഘർഷം തുടരുന്നു. ഉഖ്രുലിൽ നാഗ-കുക്കി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ഇതോടെ...

കൊടുംചൂട്; വല്ലാത്ത തലവേദനയും ശരീരവേദനയുമോ? വേണം പ്രത്യേക ശ്രദ്ധ

കൊടുംചൂടില്‍ വെന്തുരുകുന്നതുപോലെ വിയര്‍ക്കുകയും തളരുകയും ഉഷ്ണത്താല്‍ പുകയുകയും ചെയ്യുക മാത്രമല്ല തലവേദനയും...

എഎപി വിട്ടവര്‍ക്ക് ആപ്പ്; പാര്‍ട്ടി വിട്ട 3 എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭ ചെയര്‍മാന് കത്ത് നല്‍കാന്‍ എഎപി

പാര്‍ട്ടിക്ക് കനത്ത ആഘാതം ഏല്‍പ്പിച്ച് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോയ എംപിമാര്‍ക്കെതിരെ...
spot_img

Related Articles

Popular Categories

spot_img