ചലച്ചിത്രമേളകളിൽ തിളങ്ങിയ ‘ഇരുനിറം’ ഒടിടിയിൽ; എവിടെ കാണാം?

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായ ബാല താരം തന്മയ സോൾ പ്രധാന കഥാപാത്രമായ ‘ഇരുനിറം’ ഒടിടിയിൽ റിലീസ് ചെയ്തു. കുട്ടികളുടെ കാഴ്ചപ്പാടുകളിലൂടെ വലിയ ലോകത്തിന്റെ കഥ പറയുന്ന ചിത്രം ജിന്റോ തോമസാണ് സംവിധാനം ചെയ്തത്. സംസ്ഥാന സർക്കാർ അവാർഡ് നേടിയ ‘കാടകലം’ സിനിമയുടെ തിരക്കഥാകൃത്താണ് ജിന്റോ തോമസ്.

ജാതീയതയേയും വംശീയതയേയും കുറിച്ച് സംസാരിക്കുന്ന ‘ഇരുനിറം’ നിരവധി ചലച്ചിത്ര മേളകളിൽ പുരസ്‌കാരം നേടിയ ശേഷമാണ് ഒടിടിയിൽ റിലീസ് ചെയ്തിരിക്കുന്നത്. മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. നിറത്തിനും ജാതിക്കുമപ്പുറം മനുഷ്യനെ മനുഷ്യനായിത്തന്നെ തിരിച്ചറിയണമെന്നുള്ള വലിയ സന്ദേശമാണ് ഈ ചിത്രം വെള്ളിത്തിരയിൽ എത്തിക്കുന്നത്.

മാളോല പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജി മാളോല ആണ് ‘ഇരുനിറം’ നിർമിച്ചിരിക്കുന്നത്. കഥ, തിരക്കഥ വിഷ്ണു കെ മോഹനൻ. തന്മയ സോളിന് പുറമേ ദീനീഷ് ആലപ്പി, ജിയോ ബേബി, കമ്പനി, പ്രദീപ് ബാല, പോൾ ഡി, അജിത തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ക്യാമറ റെജി ജോസഫും എഡിറ്റിംഗ്& ഡി ഐ പ്രഹ്ലാദൻ പുത്തഞ്ചേരിയും. അർജുൻ അഭയ, ഷംസുദ്ദീൻ കുട്ടോത്ത് എന്നിവരുടെ വരികൾക്ക് സാന്റിയാണ് സംഗീത നൽകിയിരിക്കുന്നത്.

Hot this week

ഫൊക്കാന ടീം ഇന്റഗ്രിറ്റി അംഗങ്ങൾക്ക് വാഷിംഗ്ടണിൽ ഉജ്വല സ്വീകരണം

ഫൊക്കാനക്ക് പുതിയ കാഴ്‌ചപ്പാടും   മലയാളി സമൂഹത്തിൽ മാറ്റങ്ങൾക്ക്  കാരണമാകുന്ന മികച്ച...

ന്യൂ മെക്സിക്കോയിൽ അജ്ഞാത വസ്തു ശ്വസിച്ച് മൂന്ന് മരണം; 18 രക്ഷാപ്രവർത്തകർ നിരീക്ഷണത്തിൽ

അമേരിക്കയിലെ ന്യൂ മെക്സിക്കോയിലുള്ള ഒരു വീട്ടിൽ അജ്ഞാത രാസവസ്തുവുമായി സമ്പർക്കത്തിലായതിനെ തുടർന്ന്...

അഡ്വാൻസ്ഡ് AI മോഡലുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ട്രംപ് സർക്കാർ

നിർമ്മിത ബുദ്ധി (AI) മേഖലയിലെ അതിവേഗ വളർച്ചയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത്,...

കാലിഫോർണിയയിൽ മൗണ്ടൻ ലയണുകൾ ജനങ്ങൾക്ക് ഭീഷണി: ജാഗ്രതാ നിർദ്ദേശം

വടക്കൻ കാലിഫോർണിയയിലെ ലാസ്സൻ കൗണ്ടിയിൽ  മൗണ്ടൻ ലയണുകളുടെ (ഒരു തരം കാട്ടുപൂച്ചകൾ/സിംഹങ്ങൾ)...

ജീവനക്കാരെ വെട്ടിക്കുറച്ച് മെറ്റ; ലോകവ്യാപകമായി 8,000 തൊഴിലുകൾക്ക് തിരിച്ചടി

മെയ് 20 – മെറ്റ കമ്പനിയിൽ ലോകവ്യാപകമായി ഏകദേശം 8,000 ജീവനക്കാരെ...

Topics

അമാനുഷ്യ ബ്രഹ്മാണ്ട കഥയിൽ ജമീന്ദാറായി നായക വേഷത്തിൽ റഹ്മാൻ 

' എവർഗ്രീൻ സ്റ്റാർ ' റഹ്മാൻ നായകനാവുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത തമിഴ് സിനിമയുടെ ഷൂട്ടിങ്...

വിനോദ വിപണിയിൽ ആദ്യമായി ‘ഇന്റഗ്രേറ്റഡ് എന്റർടൈൻമെന്റ് ഇക്കോസിസ്റ്റം’ അവതരിപ്പിച്ച് ഡിഷ് ടിവി

ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ, ലൈവ് ടിവി ചാനലുകൾ, പേ-പെർ-വ്യൂ (Pay-per-view) പ്രീമിയം...

ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരo; മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 66-ാം പിറന്നാള്‍

ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ 66-ാം ജന്മദിനം. ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരമാണ് മോഹന്‍ലാല്‍....
spot_img

Related Articles

Popular Categories

spot_img