‘വാഴ 2’ തൂക്കി! മോഹൻലാൽ ചിത്രത്തിന്റെ ലൈഫ്‍ടൈം കളക്ഷൻ മറികടന്ന് ഹാഷിറും പിള്ളേരും

ബോക്സ് ഓഫീസിൽ വിജയഗാഥ തുടർന്ന് യുവതാരനിര അണിനിരന്ന ‘വാഴ 2- ബയോപിക്ക് ഓഫ് ബില്യൺ ബ്രോസ്’. റിലീസ് ആയി ഏഴാം ദിനം ആഗോളതലത്തിൽ 100 കോടി കളക്ഷൻ നേടിയ ചിത്രം ഇതിനോടകം 200 കോടി ക്ലബിലും ഇടംപിടിച്ചു കഴിഞ്ഞു. പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ സവിൻ സാ ആണ് ചിത്രം ഒരുക്കിയത്. മലയാള സിനിമാ ചരിത്രത്തിലാദ്യമായാണ് പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായ ഒരു ചിത്രം 200 കോടി കളക്ഷൻ സ്വന്തമാക്കുന്നത്.

മോഹൻലാലിന്റെ ‘തുടരും’ കേരളത്തില്‍ നിന്ന് നേടിയ 118.90 കോടി രൂപ ലൈഫ്‍ടൈം കളക്ഷനും ചിത്രം മറികടന്നു. കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രമായി 119.50 കോടിരൂപയാണ് ‘വാഴ 2’ സ്വന്തമാക്കിയത്. ഓപ്പണിങ് ഡേയിൽ തന്നെ 10.5 കോടി രൂപയാണ് ആഗോള തലത്തിൽ ‘വാഴ 2’ നേടിയത്. പ്രായഭേദമന്യേ പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച ചിത്രം വെറും ഏഴ് ദിവസം കൊണ്ടാണ് 100 കോടി ക്ലബിൽ ഇടം പിടിച്ചത്.

സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ എച്ച്, അലൻ ബിൻ സിറാജ്, വിനായക് വി, അജിൻ ജോയ്, ദേവരാജ് ടി.ആർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇവരുടെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. വൈകാരികമായ രംഗങ്ങളിൽ ഇവരുടെ അഭിനയം മികച്ചു നിന്നുവെന്നാണ് പ്രേക്ഷക അഭിപ്രായം. ബിജു കുട്ടൻ, സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം, അമീൻ, നിഹാൽ, അഞ്ചൽ മറിയ തുടങ്ങിയവരാണ് ‘വാഴ 2’ലെ മറ്റ് പ്രധാന അഭിനേതാക്കൾ.

WBTS പ്രൊഡക്ഷൻസ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി.ബി. അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം. മലയാളി മങ്കീസ്, രജത് പ്രകാശ് (ഹാറ്റ്‌സ്മിത്ത്), പാർവതീഷ് പ്രദീപ്, അർസീ, മുത്തു, അർക്കാഡോ, ജസീർ മുഹമ്മദ്, അശ്വിൻ ആര്യൻ, ഇലക്ട്രോണിക് കിളി തുടങ്ങിയവരാണ് സിനിമയുടെ സംഗീതം ഒരുക്കിയത്. അങ്കിത് മേനോൻ ആണ് മ്യൂസിക് സൂപ്പർവിഷൻ. പാട്ടുകളെല്ലാം തന്നെ സമൂഹമാധ്യമങ്ങളിലും സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിലും ഹിറ്റാണ്.

അഖിൽ ലൈലാസുരൻ ആണ് സിനിമയുടെ ഛായാഗ്രഹണം. സംവിധായകൻ വിപിന്‍ ദാസിന്റേതാണ് തിരക്കഥ. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് കണ്ണന്‍ മോഹൻ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിന്നി ദിവാകര്‍, കല – ബാബു പിള്ള, മേക്കപ്പ് – സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ് – അശ്വതി ജയകുമാര്‍, സ്റ്റില്‍സ്- ബിജിത്ത് ധർമ്മടം, പരസ്യകല – യെല്ലോ ടൂത്ത്‌സ്, ടൈറ്റില്‍ ഡിസൈന്‍ – സാര്‍ക്കാസനം, സൗണ്ട് ഡിസൈൻ – അരുൺ എസ് മണി, സൗണ്ട് മിക്സിങ് – വിഷ്ണു സുജാതൻ.

Hot this week

വിനോദ വിപണിയിൽ ആദ്യമായി ‘ഇന്റഗ്രേറ്റഡ് എന്റർടൈൻമെന്റ് ഇക്കോസിസ്റ്റം’ അവതരിപ്പിച്ച് ഡിഷ് ടിവി

ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ, ലൈവ് ടിവി ചാനലുകൾ, പേ-പെർ-വ്യൂ (Pay-per-view) പ്രീമിയം...

ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരo; മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 66-ാം പിറന്നാള്‍

ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ 66-ാം ജന്മദിനം. ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരമാണ് മോഹന്‍ലാല്‍....

കോക്രോച്ച് ജനതാ പാര്‍ട്ടി ഏറ്റെടുത്ത് ജെന്‍സി! സമൂഹ മാധ്യമങ്ങളില്‍ പിള്ളേരുടെ പാര്‍ട്ടി വൈറല്‍!

ഇന്ത്യന്‍ സോഷ്യല്‍ മീഡിയയെ മൊത്തം ഉലച്ചുകൊണ്ട് ഒരു പുതിയ ഡിജിറ്റല്‍ പ്രസ്ഥാനം...

‘പി എം ശ്രീ യില്‍ ആലോചിച്ച് തീരുമാനമെടുക്കും; കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്’; പൊതുവിദ്യഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍

പിഎം ശ്രീയില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പൊതുവിദ്യഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ ട്വന്റിഫോറിനോട് പറഞ്ഞു....

‘ന്യൂജെന്‍ പിള്ളേര്‍ക്ക് പൂക്കി സിഎമ്മി’നെ നല്‍കിയ ആ ചോദ്യം ഫിജിന്റെത്; നിലമ്പൂരില്‍ നിന്നുള്ള യൂട്യൂബറും വൈറല്‍

ആ ചോദ്യം ഏതെങ്കിലും മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരുടേതായിരുന്നില്ല, പക്ഷേ മുഖ്യമന്ത്രി വിഡി സതീശന്‍...

Topics

മോദി ഈ കമ്പനിയുടെ ഐശ്വര്യം: സ്വീറ്റ് ഡിപ്ലോമസി പാര്‍ലെ ഇന്‍ഡസ്ട്രീസിന് ഐശ്വര്യമായ കഥ

കഴിഞ്ഞ ദിവസം റോം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടോഫി നയതന്ത്രം...

16-ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ഇന്ന്; പകുതിയോളം അംഗങ്ങള്‍ പുതുമുഖങ്ങള്‍

പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ഇന്ന് തുടങ്ങും. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ...

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...
spot_img

Related Articles

Popular Categories

spot_img