പ്രവാസി മാധ്യമരംഗത്ത് പുതുചരിത്രം കുറിച്ച് ‘ഡി മലയാളി’; ഒന്നാം വാർഷികാഘോഷം പ്രൗഢഗംഭീരം

അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട ‘ഡി മലയാളി’ ഓൺലൈൻ ദിനപത്രത്തിന്റെ ഒന്നാം വാർഷികാഘോഷം ഡാലസിൽ പ്രൗഢഗംഭീരമായി നടന്നു. പ്രവാസി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളുടെയും വിവിധ സംഘടനാ നേതാക്കളുടെയും സാന്നിധ്യം കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി. 2025 ഏപ്രിൽ 13-ന് ഒരു ‘വിഷു കൈനീട്ടമായി’ വായനക്കാരിലേക്ക് എത്തിയ പത്രം, വെറും പന്ത്രണ്ട് മാസങ്ങൾക്കുള്ളിൽ ലോകമെമ്പാടുമുള്ള മലയാളികളുടെ വിശ്വസ്ത ശബ്ദമായി മാറിയതിന്റെ ആവേശത്തിലായിരുന്നു ആഘോഷങ്ങൾ.

പ്രമുഖ പണ്ഡിതനും ചിന്തകനുമായ ഡോ. മാണി സ്കറിയ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. വൻകരകൾക്കപ്പുറം മലയാളികളുടെ സ്വത്വത്തെയും പുതിയ തലമുറകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന സാംസ്കാരിക പാലമായി ഡി മലയാളി വളരുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഎസ് സിട്രസ് (US Citrus) സ്ഥാപകനും ടെക്സസ് എ ആൻഡ് എം സർവ്വകലാശാലയിലെ പ്രൊഫസർ എമിരറ്റസുമായ ഡോ. മാണി സ്കറിയയുടെ സാന്നിധ്യം ചടങ്ങിന് മാറ്റ് കൂട്ടി. കാർഷിക-ശാസ്ത്ര മേഖലകളിലെ തന്റെ ദീർഘകാല അനുഭവസമ്പത്തും മാനുഷിക മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകൾ സദസ്സിന് പ്രചോദനമായി.
ചീഫ് എഡിറ്റർ പി. പി. ചെറിയാൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. കൃത്യമായ മാധ്യമ ധർമ്മവും  സത്യസന്ധതയുമാണ് പത്രത്തിന്റെ വിജയരഹസ്യമെന്ന് അദ്ദേഹം പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകൻ ജോസഫ് നമ്പിമഠം വിശിഷ്ട അതിഥിയായിരുന്നു. സോഷ്യൽ മീഡിയയിലെ വ്യാജവാർത്തകൾക്കെതിരെ ഡി മലയാളി ഉയർത്തുന്ന പ്രതിരോധത്തെ മുഖ്യാതിഥിയായി പങ്കെടുത്ത 24 ന്യൂസ് പ്രതിനിധി പി. പി. ജെയിംസ് പ്രശംസിച്ചു.

തുടർന്ന് നടന്ന ആശംസ പ്രസംഗങ്ങളിൽ ഷിജു എബ്രഹാം (KAD പ്രസിഡന്റ്‌),സാമൂവൽ യോഹന്നാൻ (LANA പ്രസിഡന്റ്‌),പി. സി. മാത്യു (ഗാർലാൻഡ് സിറ്റി ടാക്സ്‌ ഇൻക്രെമെന്റ് ബോർഡ് മെമ്പർ),എബി തോമസ്, ജിജി സ്കറിയ,മാത്യു നൈനാൻ (ICEC പ്രസിഡന്റ്‌),ബാജി ഓടംവേലി (സെക്രട്ടറി, KLS),രാജു തരകൻ (എഡിറ്റർ, ഹെരാൾഡ് എക്സ്പ്രസ്സ്‌),എസ്. പി. ജെയിംസ് (ദിവ്യ വാർത്ത),രാജു വർഗീസ്, ജിൻസ് മാടവനാ, രാജൻ തോമസ് ചിറ്റാർ തുടങ്ങിയവർ സംസാരിച്ചു.

ആഘോഷങ്ങൾക്ക് മിഴിവേകി ഗായകർ അവതരിപ്പിച്ച സംഗീത പരിപാടികൾ ചടങ്ങിനെ ഹൃദ്യമാക്കി. സിജു വി. ജോർജ് ചടങ്ങുകളുടെ അവതാരകനായി (MC) മികവുറ്റ രീതിയിൽ പരിപാടി നിയന്ത്രിച്ചു. ഡി മലയാളി ടീമിനെ പ്രതിനിധീകരിച്ച് സാം മാത്യു, ബിജിലി ജോർജ്, ഇന്ത്യ പ്രസ് ക്ലബ്‌ ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ എന്നിവർ സംസാരിച്ചു. പത്രത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എഡിറ്റോറിയൽ ബോർഡ് അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.

കൂടുതൽ സാങ്കേതിക മികവോടെ വരും വർഷങ്ങളിലും ജനപക്ഷ വാർത്തകളുമായി മുന്നോട്ട് പോകുമെന്ന ഉറപ്പോടെ, അനശ്വർ മാമ്പിള്ളി കൃതജ്ഞത രേഖപ്പെടുത്തിയതോടെ ആഘോഷങ്ങൾക്ക് സമാപനമായി.

Hot this week

ആരോഗ്യപരമായ ജീവിതത്തിന് ഒമേഗ-3 അത്യന്താപേക്ഷിതം; ഏതൊക്കെ ഭക്ഷണം, എങ്ങനെയൊക്കെ കഴിക്കണം?

സമഗ്ര ആരോഗ്യത്തിനും പ്രധാനമായി ഹൃദയാരോഗ്യത്തിനും ഒഴിവാക്കാന്‍ സാധിക്കാത്ത ഒരു ഘടകമാണ് ഒമേഗ-3...

സത്യനായി ദിനേഷ് പ്രഭാകർ, രമ്യയായി കൃഷ്ണപ്രഭ; ‘ദൃഢം’ ക്യാരക്ടർ വീഡിയോകൾ പുറത്ത്

മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന...

വെള്ളത്തിൽ പോയാലും പ്രശ്നമില്ല; തകർപ്പൻ OPPO F33 Pro ഫോൺ വിപണിയിൽ

ഒപ്പോയുടെ ഏറ്റവും പുതിയ മോഡലായ സ്മാർട്ട് ഫോൺ സീരിസായ എഫ് 33...

ചെഗുവേര ലുക്കിൽ ഹിപ്സ്റ്റർ! ‘ആവേശ’ത്തിന് ശേഷം ‘കാട്ടാളനി’ൽ അലോകയായി താരം

ആന്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ...

‘മിസ്റ്റർ അപ്പാ, ഇനി പാടരുത്”; ജന്മദിനത്തിൽ ബേസിലിനെ ട്രോളി സഹോദരിയും പങ്കാളിയും

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. ഇന്ന് 37ാം ജന്മദിനം...

Topics

“നിങ്ങള്‍ക്കു വേണ്ടി സേവനം ചെയ്തവരല്ലേ”? പോസ്റ്റല്‍ വോട്ടില്‍ തെര. കമ്മീഷനെതിരെ ഹൈക്കോടതി

സംസ്ഥാനത്തെ പോളിങ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ട് പ്രതിസന്ധിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി...

എൽപിജി ഗ്യാസ് ബുക്കിങ് നിയമങ്ങൾ മാറുന്നു; മെയ് ഒന്നുമുതൽ വിതരണം ഒടിപി അടിസ്ഥാനമാക്കി

രാജ്യത്തെ എൽപിജി ഗ്യാസ് സിലിണ്ടർ ബുക്കിങ് സംവിധാനം മെയ് ഒന്നുമുതൽ മാറുന്നു....

ആസ്റ്റർ മിംസ് കോട്ടക്കലിന് സിക്സ് സിഗ്മ ദേശീയ പുരസ്കാരം; ആസ്റ്റർ മിറക്കിൾ മികച്ച ഐ.വി.എഫ് സെന്റർ

വന്ധ്യതാ ചികിത്സാ രംഗത്ത് വിശ്വാസ്യതയുടെ പര്യായമായി മാറിയ കോട്ടക്കൽ ആസ്റ്റർ മിംസിലെ...
spot_img

Related Articles

Popular Categories

spot_img