സൈറ്റോജെനറ്റിക്സ് പരിശീലനത്തിൽ മുന്നേറ്റം: അമൃത ആശുപത്രിയിൽ ദേശീയ ദ്വിദിന ശില്പശാല  സംഘടിപ്പിച്ചു

അമൃത ആശുപത്രിയിലെ സൈറ്റോജെനറ്റിക്സ് വിഭാഗം ഏപ്രിൽ 24, 25 തീയതികളിൽ രണ്ടുദിവസത്തെ ദേശീയ ഹാൻഡ്‌സ്-ഓൺ പരിശീലന വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരും ഗവേഷകരും വിദ്യാർത്ഥികളും പങ്കെടുത്തു.
അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സൈറ്റോജെനറ്റിക്സ്, ക്ലിനിക്കൽ ജീനോമിക്സ് മേഖലകളിലെ നവീന സാങ്കേതികവിദ്യകളും ജനിതക രോഗനിർണയ രീതികളും   പരിചയപ്പെടുത്തി. ഡോ. വിദ്യാ ത്സാ, ഡോ. ഷീല നമ്പൂതിരി, ഡോ. നീരജ് സിദ്ധാർത്ഥൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. സൈറ്റോജെനറ്റിക്സ്‌ മേഖലയുടെ അടിസ്ഥാന തത്വങ്ങളും വൈദ്യശാസ്ത്ര- ലബോറട്ടറി രംഗത്തെ പ്രായോഗികതയെയും കുറിച്ച് സൈറ്റോജെനറ്റിക്സ് വിഭാഗം മേധാവി ഡോ. വിദ്യാ ത്സാ സംസാരിച്ചു .
കാര്യോടൈപ്പിംഗ്, ഫ്‌ളൂറോസെൻസ് ഇൻ സിറ്റു ഹൈബ്രിഡൈസേഷൻ (ഫിഷ്), മൈക്രോ അറേ തുടങ്ങിയ സാങ്കേതികവിദ്യകളിൽ പ്രായോഗിക  പരിശീലനം നൽകി. ഡയഗ്നോസ്റ്റിക് കൃത്യത വർധിപ്പിക്കുന്നതിലും ആരോഗ്യരംഗത്തെ  പുരോഗതിക്ക് പിന്തുണ നൽകുന്നതിലും പരിപാടി സഹായകമായതായി സംഘാടകർ അറിയിച്ചു.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img