കരുത്തുറ്റ മാനിഫെസ്റ്റോയുമായി ലീലാ മാരേട്ടും  ‘ടീം എംപവറും’; ഫൊക്കാന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ തുടക്കം

അമേരിക്കൻ മലയാളി സംഘടനകളുടെ സംയുക്ത വേദിയായ ഫൊക്കാനയുടെ  2026–2028 കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പിൽ മാറ്റത്തിന്റെ കാഹളം മുഴക്കി ലീലാ മാരേട്ടിന്റെ നേതൃത്വത്തിലുള്ള ‘ടീം എംപവർ’. പാനലിന്റെ ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണ കിക്കോഫും മാനിഫെസ്റ്റോ പ്രകാശനവും ഏപ്രിൽ 25-ന് ന്യൂയോർക്കിലെ കേരള സെന്ററിൽ ആവേശകരമായ പങ്കാളിത്തത്തോടെ നടന്നു.

“Defined by Vision, Driven by Purpose” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിലും ചടങ്ങിലും സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. കൺവെൻഷനുകൾക്ക് അപ്പുറം, സാധാരണക്കാരായ പ്രവാസികളുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുന്ന രണ്ട് വർഷത്തെ കർമ്മപദ്ധതിയാണ് പാനൽ മുന്നോട്ടുവെക്കുന്നത്.

പ്രധാന കർമ്മപദ്ധതികൾ :
യുവജന ശാക്തീകരണം: മലയാളി യുവാക്കളെ അമേരിക്കൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ പരിശീലനവും ക്യാമ്പയിൻ പിന്തുണയും നൽകും. നവ സംരംഭകർക്കായി പ്രത്യേക പിന്തുണ സംവിധാനം ഒരുക്കും.

കോൺസുലേറ്റ് ഹെൽപ്പ് ഡെസ്ക്: വിസ, പാസ്‌പോർട്ട് സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇന്ത്യൻ കോൺസുലേറ്റുമായി ചേർന്ന് സ്ഥിരം സംവിധാനം ഏർപ്പെടുത്തും.

പ്രവാസി നിയമസഹായം: കേരളത്തിലെ സ്വത്ത് തർക്കങ്ങൾ പരിഹരിക്കാൻ കേരള സർക്കാരുമായി സഹകരിച്ച് പ്രത്യേക സെൽ രൂപീകരിക്കും.

ക്ഷേമ പദ്ധതികൾ: ഹെൽത്ത് കാർഡ്, പ്രിവിലേജ് കാർഡ് പദ്ധതികൾ വിപുലീകരിക്കും. ഭവനരഹിതർക്കായി ‘ഫൊക്കാന വില്ലേജ്’ നിർമ്മാണം പൂർത്തിയാക്കും.

കായിക-കലാ രംഗം: റീജിയണൽ തലങ്ങളിൽ ക്രിക്കറ്റ്, വോളിബോൾ ടൂർണമെന്റുകളും കലാകാരന്മാർക്കായി നാടക ഉത്സവങ്ങളും സാഹിത്യ സമ്മേളനങ്ങളും സംഘടിപ്പിക്കും.

ടീം എംപവർ പാനൽ അംഗങ്ങൾ:
വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് സ്ഥാനാർത്ഥി ലീലാ മാരേട്ട് തന്റെ 22 വർഷത്തെ സംഘടനാ അനുഭവങ്ങൾ പങ്കുവെച്ചു. പദവികൾ ഇല്ലാതിരുന്നപ്പോഴും കോൺസുലേറ്റ് വഴി നിരവധി മലയാളികളെ സഹായിച്ചിട്ടുണ്ടെന്നും അത്തരം സേവനങ്ങൾ ഫൊക്കാനയുടെ ഔദ്യോഗിക സംവിധാനമായി മാറ്റുമെന്നും അവർ പറഞ്ഞു. 40 പേർ  അടങ്ങുന്ന പാനലിൽ എല്ലാ സ്റ്റേറ്റിനെയും പ്രതിനിധാനം ചെയ്യുന്നവരുണ്ടെന്നും യുവാക്കൾക്കും സ്ത്രീകൾക്കും പ്രാധാന്യം കൊടുത്തുകൊണ്ട് ഫൊക്കാനയെ കൂടുതൽ ശക്തമാക്കുകയാണ് ലക്ഷ്യമെന്നും പ്രസിഡന്റ് സ്ഥാനാർത്ഥി വ്യക്തമാക്കി.

പത്ര സമ്മേളനത്തിൽ പങ്കെടുത്ത പാനലിലെ മറ്റ് പ്രമുഖർ:

ജോർജ്ജ് ഓലിക്കൽ: ജനറൽ സെക്രട്ടറി സ്ഥാനാർത്ഥി.

രേവതി പിള്ള: ട്രഷറർ സ്ഥാനാർത്ഥി (നിലവിൽ വിമൻസ് ഫോറം ചെയർ).

ലാജി തോമസ്: വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി.

ബ്രിജിത്ത് ജോർജ്: ജോയിന്റ് സെക്രട്ടറി സ്ഥാനാർത്ഥി.

ഫാൻസിമോൾ പള്ളാത്തുമഠം: അസ്സോസിയേറ്റ് ട്രഷറർ സ്ഥാനാർത്ഥി.

ഉഷ ജോർജ്ജ്: ന്യൂയോർക്ക് ആർ.വി.പി സ്ഥാനാർത്ഥി.

ശോശാമ്മ ആൻഡ്രൂസ്: നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥി

സുജിത്ത് മൂലയിൽ: നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥി

നിജോ പുത്തൻപുരക്കൽ: നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥി

ജിൻസ് ജോസഫ്: നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥി

ഫൊക്കാനയ്ക്ക് ഒരു വനിതാ നേതൃത്വം അത്യാവശ്യമായ സമയമാണിതെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന, പിളർപ്പുകളില്ലാത്ത സംഘടനയാണ് തങ്ങളുടെ ലക്ഷ്യമെന്നും സ്ഥാനാർത്ഥികൾ ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. ന്യൂയോർക്കിലെ ആവേശകരമായ തുടക്കത്തിന് പിന്നാലെ വരും ദിവസങ്ങളിൽ അമേരിക്കയിലെ മറ്റ് സ്റ്റേറ്റുകളിലും പ്രചാരണം ശക്തമാക്കാനാണ് ടീം എംപവറിന്റെ തീരുമാനം.

ഫൊക്കാനയിലെ ഏറ്റവും സീനിയർ ആയ നേതാവാണ് ലീല മാരേട്ട് എന്നും അവരുടെ പിന്നിൽ തങ്ങൾ അടിയുറച്ചു നിൽക്കുമെന്നും സ്ഥാനാർത്ഥികൾ വ്യക്തമാക്കി.

ഇപ്പോഴത്തെ  ഭരണസമിതി  ചെയ്യുന്ന എല്ലാ  നല്ല കാര്യങ്ങളും തുടരുമെന്നും പുതിയവ ആരംഭിക്കുമെന്നും അവർ വ്യക്തമാക്കി. ചാരിറ്റി പ്രവർത്തനങ്ങൾ, ഭവനം പദ്ധതി എന്നിവ ശക്തിപ്പെടുത്തും.

പാനലിൽ കൂടുതൽ വനിതകളുള്ളത് സംഘടനക്ക് കൂടുതൽ ശക്തി പകരും. ഇലക്ഷൻ കഴിഞ്ഞാൽ എല്ലാവരുമായും ഒത്തു പ്രവർത്തിക്കും  . സംഘടനയുടെ  നന്മ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.

മുൻ കാലങ്ങളിൽ ഇലക്ഷന് നിന്നപ്പോൾ നേരിട്ട പ്രശ്നങ്ങൾ ലീല മാരേട്ട് അനുസ്മരിച്ചു. ഇത്തവണ അവയൊന്നും ഉണ്ടാവില്ല.

പ്രസ് ക്ലബിന് വേണ്ടി ജോസ് കാടാപ്പുറം സ്വാഗതവും ടാജ് മാത്യു നന്ദിയും പറഞ്ഞു.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img