ന്യൂയോർക്ക് യോർക്ക്ടൗൺ ഹൈറ്റ്സ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോൿസ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ശ്രദ്ധേയമായി

മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് യോർക്ക്ടൗൺ ഹൈറ്റ്സ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോൿസ് ദേവാലയത്തിൽ ഉജ്വല തുടക്കം.

2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ്   കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം.

കോൺഫറൻസ്  പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ദേവാലയത്തിൽ ജോൺ താമരവേലിൽ, റിംഗിൾ ബിജു, ഡോ. റെബേക്ക പോത്തൻ, പ്രേംസി ജോൺ, ഈതൻ കൂട്ടുമാത എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.

ദേവാലയ സെക്രട്ടറി സക്കറിയ ബാബു, ട്രഷറർ ബാബു ജോർജ്, ഭദ്രാസന അസംബ്ലി അംഗങ്ങളായ കുര്യൻ പള്ളിയങ്കൽ, ജോർജ്കുട്ടി മാത്യു, മലങ്കര അസോസിയേഷൻ അംഗങ്ങളായ വർഗീസ് മാമ്പള്ളിൽ, സാജൻ മാത്യു എന്നിവരും സന്നിഹിതരായിരുന്നു.

ഇടവക വികാരി ഫാ. നൈനാൻ ടി. ഈശോ ഇടവക കമ്മിറ്റിയോടൊപ്പം കോൺഫറൻസ്  ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.  

ജോൺ താമരവേലിൽ കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും ഈ വർഷത്തെ കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാ ഇടവക അംഗങ്ങളേയും  പ്രത്യേകിച്ചു യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഈതൻ കൂട്ടുമാത കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും ഈ വർഷത്തെ കോൺഫറൻസിന്റെ ചിന്താ വിഷയം,  കോൺഫറൻസ് തീയതി, സമയം, സ്ഥലം, പ്രഭാഷകർ  എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കു വെച്ചു.

ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ്  ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോർജ് (ലോങ്ങ്  ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ്  കോൺഫറൻസിലെ പ്രധാന പ്രഭാഷകർ.

ഡോ. റെബേക്ക പോത്തൻ ഇടവകാംഗങ്ങളോട്  സുവനീറിലേക്ക് ലേഖനങ്ങൾ അയക്കാൻ ആവശ്യപ്പെടുകയും,  സ്പോൺസർഷിപ്പിനെ  കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്തു.

രജിസ്ട്രേഷൻ, സൈറ്റ് ആൻഡ് സൗണ്ട് ഷോ  എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ റിംഗിൾ ബിജു നൽകി.

പ്രേംസി ജോൺ റാഫിളിനെ കുറിച്ച് സംസാരിക്കുകയും, അംഗങ്ങളെ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

കോൺഫറൻസിന്റെ വിശദാംശങ്ങളെ കുറിച്ച് സംസാരിച്ച ജോൺ താമരവേലിൽ ഇടവക വികാരിക്കും ഇടവകാംഗങ്ങൾക്കും ഊഷ്മളമായ സ്വാഗതത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു.

ദേവാലയ വികാരി ഫാ. നൈനാൻ ടി. ഈശോ  രജിസ്ട്രേഷൻ കിക്കോഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാ അംഗങ്ങളെയും അച്ചൻ പ്രോത്സാഹിപ്പിക്കുകയും, കോൺഫറൻസ് ടീമിന്റെ സമർപ്പണത്തിനു നന്ദി പറയുകയും ചെയ്തു.

കൂടുതൽ വിവരങ്ങൾക്കായി  https://fycnead.org/  സന്ദർശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.

ഫാ.  അലക്സ്  കെ ജോയ് (കോൺഫറൻസ് കോർഡിനേറ്റർ): 973-489-6440
ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917-612-8832
ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917-533-3566

Hot this week

ഇൻസ്റ്റാഗ്രാം പോസ്റ്റ് വധഭീഷണിയായി;മുൻ എഫ്ബിഐ മേധാവി ജെയിംസ് കോമിക്കെതിരെ വീണ്ടും കേസ്, 10 വർഷം വരെ തടവിന് സാധ്യത  

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് മുൻ എഫ്ബിഐ ഡയറക്ടർ...

റവ.ജീവൻ ജോണിനും കുടുംബത്തിനും സമുചിത യാത്രയയപ്പു നൽകി

ട്രിനിറ്റി മാർത്തോമാ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായിരുന്ന്  മൂന്നു വർഷത്തെ സ്തുത്യർഹ സേവനത്തിനു...

ഡാളസിൽ കനത്ത നാശനഷ്ടം: ചുഴലിക്കാറ്റും ആലിപ്പഴ വീഴ്ചയും ഉത്തർ ടെക്സാസിനെ പിടിച്ചുലച്ചു

ചൊവ്വാഴ്ച വൈകുന്നേരം ഉത്തർ ടെക്സാസ് മേഖലയിൽ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും...

ഹിന്ദു ക്ഷേത്രങ്ങൾക്ക് സംരക്ഷണം: അമേരിക്കയിൽ പുതിയ ബിൽ അവതരിപ്പിച്ചു

അമേരിക്കയിൽ ഹിന്ദു ക്ഷേത്രങ്ങൾക്കും മറ്റ് ആരാധനാലയങ്ങൾക്കും നേരെയുള്ള അതിക്രമങ്ങളും തടസ്സങ്ങളും വർധിച്ചുവരുന്ന...

ട്രംപിന്റെ ചിത്രം ഉൾപ്പെടുത്തിയ പാസ്‌പോർട്ടുകൾ പുറത്തിറക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്

അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രം ഉൾപ്പെടുത്തിയ...

Topics

പ്രവാസി മാധ്യമരംഗത്ത് പുതുചരിത്രം കുറിച്ച് ‘ഡി മലയാളി’; ഒന്നാം വാർഷികാഘോഷം പ്രൗഢഗംഭീരം

അമേരിക്കൻ മലയാളി മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കും വേറിട്ട വാർത്താ സംസ്കാരത്തിനും തുടക്കമിട്ട...

മുംബൈയിലെ ഫ്‌ലാറ്റും ഫാംഹൗസും; അനില്‍ അംബാനിയുടെ 3034 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

അനില്‍ അംബാനിയുടെ മുംബൈയിലെ ഫ്‌ലാറ്റും മകന്‍ ജയ് അന്‍ഷുല്‍ അംബാനിയുടെ ഖണ്ഡാലയിലെ...

‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

സംസ്ഥാനത്ത് ഇന്നലെ മുതൽ പ്രഖ്യാപിച്ച ലോഡ് ഷെഡ്‌ഡിങ്ങിൽ വിശദീകരണവുമായി കെഎസ്ഇബി. അധികനാൾ...
spot_img

Related Articles

Popular Categories

spot_img