ധർമടത്ത് പിണറായിയെ വിറപ്പിച്ച കോൺ​ഗ്രസ് സ്ഥാനാർഥി; ആരാണ് വി.പി. അബ്ദുള്‍ റഷീദ്

ധർമടത്ത് പിണറായിക്ക് കാലിടറിയ വാർത്ത തന്നെയാണ് ഈ വോട്ടെണ്ണൽ ​ദിനത്തിൽ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചത്. പത്ത് വർഷക്കാലം സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രി മത്സരിച്ചു എന്നതിനപ്പുറം ജില്ലയിലെ സിപിഐഎമ്മിന്റെ ഏറ്റവും സുരക്ഷിതമായ മണ്ഡലം കൂടിയായ ധർമടത്തെ വോട്ട് ചോർച്ച പാർട്ടിക്ക് ഉണ്ടാക്കുന്ന തലവേദന ചെറുതല്ല. ആദ്യ ആറ് റൗണ്ട് വേട്ടെണ്ണലിലും യുഡിഎഫ് ആണ് മണ്ഡലത്തിൽ ലീഡ് ഉയർത്തിയത്. ഏഴാം റൗണ്ടിൽ ആണ് പിണറായി മുന്നിലെത്തിയത്. ആകെ 15 റൗണ്ടുകളാണ് വോട്ടെണ്ണാനുള്ളത്. അതും ചുരുക്കം വോട്ടുകൾക്ക്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും രണ്ടാമത്തെ വലിയ ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിച്ച മണ്ഡലമായിരുന്നു ധർമടമെന്നതും ഓർക്കേണ്ടതാണ്.

മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ കടമ്പൂരിൽ മാത്രമാണ് യുഡിഎഫിന് ഉറച്ച വോട്ടുകൾ ലഭിച്ചിരുന്നത്. എന്നാൽ ഇത്തവണ ആദ്യ റൗണ്ട് വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ എൽഡിഎഫ് പഞ്ചായത്തുകളിലാണ് യുഡിഎഫ് മുന്നിൽവന്നതെന്നതും ശ്രദ്ധേയമാണ്. ആദ്യ റൗണ്ടിലെ വോട്ടെണ്ണൽ കണക്കുകൾ പുറത്തുവന്നപ്പോഴാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയെ പലരും തിരഞ്ഞത്. തെരഞ്ഞെടുപ്പിന്റെ പ്രചാരണ കാലത്തൊന്നും ഉയര്‍ന്ന് കേള്‍ക്കാതിരുന്ന വി.പി. അബ്ദുള്‍ റഷീദിന്റെ ലീഡ് പിണറായി വിജയനെ പോലും ആശങ്കയിലാക്കി എന്നത് വാസ്തവമാണ്. ആരാണ് എൽഡിഎഫ് കോട്ടയെ വിറപ്പിച്ച, പാർട്ടിയുടെ ഉറച്ച വോട്ടുകളിൽ വിള്ളൽ വീഴ്ത്തിയ ആ യുഡിഎഫ് സ്ഥാനാർഥി?

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വി.പി. അബ്ദുള്‍ റഷീദ് അഭിഭാഷകനാണ്. കെപിസിസി അംഗവും യൂത്ത് കോണ്ഡഗ്രസ് സംസ്ഥാന സെക്രട്ടറിയും കൂടിയായ അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ സജീവമാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.വി. ഗോവിന്ദനെതിരെ അബ്ദുള്‍ റഷീദ് മത്സരിച്ചിരുന്നു. 70181 വോട്ടുകളാണ് അന്ന് അബ്ദുള്‍ റഷീദ് നേടിയത്. 2016ൽ മണ്ഡലത്തിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം 40,000 വോട്ടുകളായിരുന്നു. എന്നാൽ എൽഡിഎഫ് തരംഗമടിച്ച 2021ൽ ആ ഭൂരിപക്ഷം 22,000 ആയി കുറയ്ക്കാന്‍ റഷീദിന് സാധിച്ചു. ആ തെരഞ്ഞെടുപ്പിൽ 7.85 % വോട്ടുകൾ യുഡിഎഫ് കൂട്ടിയപ്പോൾ എൽഡിഎഫിന് കുറഞ്ഞത് 7.84 % വോട്ടുകളാണ്.

ഇത്തവണ തളിപ്പറമ്പിൽ അബ്ദുൽ റഷീദ് സ്ഥാനാർഥിയാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ സിപിഐഎം വിമതൻ ടി.കെ. ഗോവിന്ദന് സീറ്റുകൊടുക്കണമെന്ന പുതിയ സമവാക്യം യുഡിഎഫിൽ ഉടലെടുത്തപ്പോൾ റഷീദിന് സീറ്റ് നഷ്ടമായി. തളിപ്പറമ്പ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന അബ്ദുൽ റഷീദ് തുടർന്നു ധർമടത്തെ സ്ഥാനാർഥിയാകുകയായിരുന്നു. ധർമടത്ത് തുടക്കം മുതൽ ആത്മവിശ്വസത്തോടായായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം. ലീഡ് പിടിക്കുമെന്ന ആത്മവിശ്വാസം ഇന്നലെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

2011ലാണ് മണ്ഡലം രൂപീകൃതമായത് മുതൽ എല്‍ഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് ധർമടം. സിപിഎമ്മിന്റെ മുഖവും കരുത്തുറ്റ നേതാവുമായ പിണറായി വിജയന്റെ തട്ടകം എന്നതുകൊണ്ട് തന്നെയാണ് ധര്‍മടത്തിന് ഇത്രയേറെ പ്രാധാന്യം ലഭിക്കുന്നതും. 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 36,905 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പിണറായി വിജയന്റെ വിജയം. 2021ല്‍ ഭൂരിപക്ഷം 50,123 ആയി ഉയര്‍ത്താനും അദ്ദേഹത്തിന് സാധിച്ചു. ധര്‍മടം, അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂര്‍, മുഴപ്പിലങ്ങാട്, പെരളശേരി, പിണറായി, വേങ്ങാട് എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് ധര്‍മടം മണ്ഡലം

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img