വിശ്രമജീവിതം ലളിതമായിട്ടോ അതോ… എന്താണ് നിങ്ങളുടെ ഫയർ സ്ട്രാറ്റജി?

നമ്മൾ മരണംവരെ ജോലിചെയ്ത് ടെൻഷനടിച്ച് ജീവിക്കണോ അതോ ഒരു പ്രായം വരെ ജോലി ചെയ്ത്, പരമാവധി നേരത്തേ സുഖരമായ വിശ്രമജീവിതം നയിക്കണോ എന്ന് ചോദിച്ചാൽ പലർക്കും സംശയമാണ്. വിശ്രമജീവിതത്തിന് താൽപ്പര്യമില്ലാതെയല്ല പക്ഷെ കൃത്യമായ സാമ്പത്തിക ആസൂത്രണം നടത്തുന്നതിൽ വന്ന വീഴചയാകാം പലർക്കും വെല്ലുവിളിയാകുക. ജോലി ചെയ്തു, ചെലവുകൾ കഴിഞ്ഞു എന്നാൽ ജോലി ചെയ്യാത്ത സമയം ജീവിക്കാനുള്ള കരുതൽ എത്രകണ്ട് വിജയിച്ചു എന്ന് ചോദിച്ചാൽ അവിടെയാണ് ആശങ്ക ഉയരുക.

പലർക്കും ചില്ലറ സേവിംഗ്‌സ് ഒക്കെ കാണുമായിരിക്കും എന്നാൽ ശിഷ്ടകാലം ജീവിക്കാൻ എല്ലാവശ്യങ്ങളും നിറവേറ്റാൻ അത് മതിയാകുമോ എന്നതിലാണ് സംശയം. അവിടെയാണ് കൃത്യമായ പ്ലാനിങ് വേണ്ടത്. അതായത് ഒരു ഫയർ സ്ട്രാറ്റജി തീരുമാനിക്കുക. നമ്മുടെ സാമ്പത്തിക സാഹചര്യങ്ങളോട് യോജിക്കുന്ന ജീവിതശൈലിയെ തീരുമാനിക്കുന്ന വിധമാണ് ഫയർ സ്ട്രാറ്റജികൾ. ( FIRE Strategies- Financial Independence, Retire Early ) ഫിനാൻഷ്യൽ ഇൻഡിപ്പെന്റൻസ് ആൻഡ് റിട്ടയർ ഏർളി.

  • ലളിതമായ ജീവിതശൈലി നയിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ലീൻ ഫയർ (Lean FIRE)
  • വിരമിച്ച ശേഷവും ഉയർന്ന ജീവിതനിലവാരവും ആഡംബരങ്ങളും ആഗ്രഹിക്കുന്നവർക്കുള്ള ഫാറ്റ് ഫയർ (Fat FIRE)
  • മാനസിക സമ്മർദ്ദം കുറഞ്ഞ പാർട്ട് ടൈം ജോലികൾ ചെയ്തു ജീവിതം മുന്നോട്ട് കൊണ്ടുപോകാൻആ​ഗ്രഹിക്കുന്നവർക്കുള്ള ബാരിസ്റ്റ ഫയർ (Barista FIRE)
  • കോമ്പൗണ്ടിംഗ് ശക്തിയിൽ കേന്ദ്രീകരിച്ചുള്ള കോസ്റ്റ് ഫയർ (Coast FIRE)

എന്നിവയാണ് പ്രധാന ഫയർ സ്ട്രാറ്റജികൾ. നമ്മുടെ നാട്ടിലെ മിഡിൽ ക്ലാസുകാരുടെ സാഹചര്യത്തിന് ആനുയോജ്യമായത് ഇതി ഏത് സ്ട്രാറ്റജിയാണെന്ന് പരിശോധിക്കാം.

ഇന്ത്യൻ സാഹചര്യത്തിൽ മിഡിൽ ക്ലാസിന് ഏറ്റവും അനുയോജ്യമായ ഫയർ സ്ട്രാറ്റജി, കോസ്റ്റ് ഫയർ ആണെന്നാണ് വിദഗ്ധർ പറയുന്നത്. ചെറുപ്പകാലത്ത് തന്നെ ജോലി ചെയ്ത് ഒരു നിശ്ചിത തുക ഇൻവെസ്റ്റ്മെന്റ് ഉണ്ടാക്കുക. റിട്ടയർമെന്റ് പ്രായമാകുമ്പോഴേക്കും അത് വലിയൊരു തുകയായി വളരും. ജീവിതത്തിന്റെ രണ്ടാം പകുതി ആ തുകകൊണ്ട് മനോഹരമാക്കുക.

ഈ അവസ്ഥയിൽ മറ്റൊരു കൺഫ്യൂഷൻ സ്വന്തം വീട് വേണമോ വേണ്ടയോ എന്നാണ്. കണക്ക് നോക്കിയാൽ ലാഭം വാടക വീടാണ്. എന്നാൽ മിഡിൽ ക്ലാസിന് ഒരു ‘നിർബന്ധിത നിക്ഷേപമാണ് വീട്. വീട് വയക്കാതെ വാടകയ്ക്ക് ജീവിക്കുമ്പോൾ നല്ല കരുതൽ വേണം ഇല്ലെങ്കിൽ അവസാനം താമസിക്കാൻ വീടുമില്ല. കയ്യിൽ പണവുമില്ല എന്ന സ്ഥിതിയാകും. അങ്ങനെയെങ്കിൽ വരുമാനത്തിന്റെ കൃത്യമായ ഒരു ഭാഗം ഹോം ലോണിനായും മറ്റൊരു ഭാഗം കോസ്റ്റ് ഫയർ നിക്ഷേപത്തിനായും മാറ്റിവയ്ക്കുക എന്നതാണ് സുരക്ഷിതമായ മാർഗം.

വീടിന് ലോണടച്ച് തീർക്കുന്നതോടെ കയ്യിൽ വീട് മാത്രം ബാക്കിയായി നിക്ഷേപം ഒന്നും ഇല്ലാതെയും വരാം. വീട് മെയിൻ്റനൻസിന് പോലും ബുദ്ധിമുട്ടി അതും മൂല്യമില്ലാതെയാകും. അത് അപകടമാണ്. അവിടെയും കൃത്യമായ കരുതൽ നിക്ഷേപം ഉണ്ടാകേണ്ടതുണ്ട്. അതായത് മുൻകൂടി കാര്യങ്ങൾ കണ്ട് കൃത്യമായി ചെലവുകളും നിക്ഷേപങ്ങളും കൈകാര്യം ചെയ്യുക. അതുവഴി സുരക്ഷിതമായ സാമ്പത്തിക സാഹചര്യം ഉറപ്പാക്കുക.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img