ഫെഡറൽ ബാങ്കിന്  1259 കോടി രൂപ അറ്റാദായം; കാസായും പ്രവാസിനിക്ഷേപവും 1  ലക്ഷം കോടി രൂപ കടന്നു

 2026 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ നാലാംപാദത്തിൽ ഫെഡറൽ ബാങ്കിന്റെ മൊത്തം ബിസിനസ് 5,78,503.76 കോടി രൂപയായി ഉയർന്നു. വാർഷിക അറ്റാദായം 4,117.32 കോടി രൂപയായി. നാലാംപാദത്തിലെ മാത്രം അറ്റാദായം 20.93  ശതമാനം വളർച്ചയോടെ 1,259.10  കോടി രൂപയിലെത്തി. 

“വളർച്ച ലക്ഷ്യം വച്ച് ആസൂത്രണം ചെയ്ത പദ്ധതികൾ പ്രകാരം കാര്യക്ഷമതയുള്ള പ്രവർത്തനം നടത്താൻ ഞങ്ങൾക്ക് സാധിച്ചു എന്നതാണ് നാലാം പാദ ഫലങ്ങളിൽ നിന്ന് വ്യക്തമാവുന്നത്,” ബാങ്കിന്റെ എംഡിയും സി ഐ ഒയുമായ കെ വി എസ് മണിയൻ പറഞ്ഞു.  “റീട്ടെയ്ൽ നിക്ഷേപങ്ങളിൽ ശ്രദ്ധയൂന്നിക്കൊണ്ടും ചെലവേറിയ നിക്ഷേപങ്ങൾ  കുറച്ചുകൊണ്ടും നിക്ഷേപസമാഹരണ രംഗത്ത് ഞങ്ങൾ വരുത്തിയ മാറ്റങ്ങൾ മികച്ച വളർച്ചയ്ക്ക് കാരണമായി. കാസാ, പ്രവാസിനിക്ഷേപങ്ങളിൽ ഒരേസമയം 1  ലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് കടക്കാൻ സാധിച്ചത് നിക്ഷേപസമാഹരണത്തിലെ ഞങ്ങളുടെ ആസൂത്രണം വിജയിക്കുന്നതിന്റെ തെളിവാണ്.

വായ്പാരംഗത്തെ ചുവടുമാറ്റങ്ങൾ ഒരു ഇടക്കാല പ്രതിഭാസം മാത്രമാണ്. തെരഞ്ഞെടുത്ത മേഖലകളിൽ മികച്ച വളർച്ച നേടാൻ ഞങ്ങൾക്ക് സാധിക്കുന്നുണ്ട്. വെൽത് പ്ലാറ്റ്ഫോം പ്രവർത്തനക്ഷമമായതും ആസ്തി മേലുള്ള ലാഭം, അറ്റപലിശ മാർജിൻ എന്നിവ പ്രീ കട്ട് ലെവലിൽ എത്തിയതും വളർച്ചയുടെ അടുത്ത പടവിലേക്ക് എത്താൻ ഞങ്ങളെ  പിന്തുണയ്ക്കും,” കെ വി എസ് മണിയൻ കൂട്ടിച്ചേർത്തു. 

ബാങ്കിന്റെ മൊത്തം ബിസിനസ് 4.54 ശതമാനം വര്ധിച്ച്  5,78,503.76 കോടി രൂപയിലെത്തി. മൂന്നാംപാദത്തിൽ 2,97,795.82 കോടി രൂപയായിരുന്ന നിക്ഷേപം 5.41 ശതമാനം വർദ്ധനവോടെ 3,13,909.39 കോടി രൂപയായി.

വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചു. ആകെ വായ്പ മൂന്നാംപാദത്തിലെ 2,58,910.16  കോടി രൂപയില് നിന്ന്  2,68,369.03  കോടി രൂപയായി വര്ധിച്ചു. 3.65 ശതമാനമാണ് വളർച്ചാനിരക്ക്. പ്രവാസിനിക്ഷേപം 7.04 ശതമാനം പാദവാർഷിക വർദ്ധനവോടെ 1,02,619.69  കോടി രൂപയായി ഉയർന്നു.

വായ്പകളുടെ 1.62 ശതമാനമാണ് ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി. അറ്റനിഷ്ക്രിയ ആസ്തി 0.20% ശതമാനവും. വരുമാനവും ചെലവും തമ്മിലുള്ള അനുപാതം 47.28 ശതമായത് ബാങ്കിന്റെ പ്രവർത്തന കാര്യക്ഷമതയ്ക്ക് തെളിവായി. 87.07 ശതമാനം ആണ് നീക്കിയിരുപ്പ് അനുപാതം. നാലാംപാദത്തിൽ ബാങ്ക് 39 പുതിയ ശാഖകൾ തുറന്നു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img