ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം: യുഎന്നിൽ ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

ഹോർമുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള സൈനിക ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉടൻ പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടു. ഏപ്രിൽ 28-ന് യുഎൻ രക്ഷാസമിതിയിൽ  സംസാരിക്കവെ ഇന്ത്യയുടെ ഡെപ്യൂട്ടി പെർമനന്റ് റെപ്രസന്റേറ്റീവ് യോജന പട്ടേലാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ അത്യന്തം അപലപനീയമാണെന്ന് ഇന്ത്യ അറിയിച്ചു. പേരെടുത്ത് പറഞ്ഞില്ലെങ്കിലും, ഇറാൻ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചുകൊണ്ടുള്ള ബഹ്‌റൈൻ അവതരിപ്പിച്ച യുഎൻ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചിരുന്നു.

 മേഖലയിലെ സംഘർഷം ഇന്ത്യയെ നേരിട്ട് ബാധിച്ചിട്ടുണ്ട്. മുൻപ് നടന്ന ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും ഇന്ത്യൻ കപ്പലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.

 ഏകദേശം ഒരു കോടിയോളം ഇന്ത്യക്കാർ ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. അവരുടെ സുരക്ഷയും ഇന്ത്യയുടെ ഊർജ്ജ-വ്യാപാര ശൃംഖലയുടെ സുസ്ഥിരതയും ഹോർമുസ് കടലിടുക്കിലെ സമാധാനത്തെ ആശ്രയിച്ചാണെന്ന് പട്ടേൽ ചൂണ്ടിക്കാട്ടി.

 ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ നയതന്ത്ര ചർച്ചകളാണ് അനിവാര്യമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.”വാണിജ്യ കപ്പലുകളെ ലക്ഷ്യം വെക്കുന്നതും നിരപരാധികളായ നാവികരുടെ ജീവൻ അപകടത്തിലാക്കുന്നതും അംഗീകരിക്കാനാവില്ല. മിഡിൽ ഈസ്റ്റ് നമ്മുടെ അയൽപക്കമാണ്, അവിടുത്തെ സുരക്ഷ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.”

ബഹ്‌റൈന്റെ അധ്യക്ഷതയിൽ ചേർന്ന രക്ഷാസമിതി യോഗത്തിലാണ് ഇന്ത്യ ഈ സുപ്രധാന നിലപാട് വ്യക്തമാക്കിയത്. വൻതോതിലുള്ള വ്യാപാര തടസ്സങ്ങൾ ഒഴിവാക്കാൻ അടിയന്തരമായി സംഘർഷം ലഘൂകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img