വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ്; കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്തേക്ക്

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ്. ഉച്ചയോടെ പി കെ കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്തെത്തും. ശേഷം വൈകീട്ട് എഐസിസി നിരീക്ഷകരോട് മുസ്ലീം ലീഗിന്റെ നിലപാട് വ്യക്തമാക്കും.

പിഎംഎ സലാം കുറച്ച് ദിവസങ്ങളായി തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്ത് വരികയാണ്. ജനവികാരം വി ഡി സതീശന് അനുകൂലമാണെന്നും യുഡിഎഫിന്റെ മിന്നുന്ന വിജയത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ വലിയ അധ്വാനമുണ്ടെന്നും ഹൈക്കമാന്‍ഡിന്റെ പ്രതിനിധികളെ ധരിപ്പിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. മുമ്പ് തന്നെ ലീഗില്‍ ഈ ആവശ്യം ശക്തമായിരുന്നെങ്കിലും മുഖ്യമന്ത്രി ആര് വേണമെന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമായതിനാല്‍ വലിയ സമ്മര്‍ദം ചെലുത്താതെ അവര്‍ സംയമനം പാലിക്കുകയായിരുന്നു. മുഖ്യമന്ത്രി ആരാകണമെന്നതില്‍ ഘടകകക്ഷികളുടെ അഭിപ്രായം കൂടി തേടാന്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് തങ്ങളുടെ ആവശ്യം കരുത്തോടെ പറയാല്‍ മുസ്ലീം ലീഗ് ഇപ്പോള്‍ തയ്യാറെടുത്തിരിക്കുന്നത്.

കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍, ഹൈക്കമാന്‍ഡ് നിയോഗിച്ച എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് ഇന്ന് വൈകീട്ട് യോഗം നടക്കുക. എംഎല്‍എമാരില്‍ നിന്നും നേതാക്കളില്‍ നിന്നും അഭിപ്രായം തേടിയ ശേഷം ഇന്ന് തന്നെ എഐസിസി നിരീക്ഷകര്‍ ഡല്‍ഹിയിലേക്ക് മടങ്ങും. കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് കെ സി വേണുഗോപാലിന്റെ അവകാശവാദം. സീനിയോരിറ്റിയാണ് രമേശ് ചെന്നിത്തലയുടെ പ്ലസ്. പ്രവര്‍ത്തകരുടേയും സാധാരണ ജനങ്ങളുടേയും മനസ് തനിക്കൊപ്പമെന്ന് വി ഡി സതീശനും കരുതുന്നു. എഐസിസി നിരീക്ഷകരായ മുകള്‍ വാസ്‌നിക്കും അജയ് മാക്കനും ഓരോ എംഎല്‍എമാരെയും വെവ്വേറെ കണ്ട് അഭിപ്രായം തേടും. എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയില്‍ ദീപാ ദാസ് മുന്‍ഷിയുടെ സാന്നിധ്യം ഉണ്ടാകരുതെന്ന് വി ഡി സതീശന്‍ പക്ഷം എഐസിസിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.എംഎല്‍എമാരില്‍ നിന്ന് മുഖ്യമന്ത്രി ആരാകണമെന്ന് അഭിപ്രായം എഴുതി വാങ്ങാനാണ് തീരുമാനം.

Hot this week

വന്ദേമാതരത്തിന് ദേശീയഗാനത്തിന് തുല്യമായ പദവി; അംഗീകാരം നൽകി മന്ത്രിസഭ

 ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരത്തിന് ദേശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി നൽകാൻ കേന്ദ്ര...

യൂറോപ്പിലെ വമ്പൻ പോരിന് കളമൊരുങ്ങി; യുവേഫ ചാംപ്യൻസ് ലീഗിൽ ആഴ്സണൽ-പിഎസ്‌ജി ഫൈനൽ

 യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ ആഴ്സണൽ-പിഎസ്‌ജി പോരാട്ടത്തിന് ഹംഗറിയിലെ ബുഡാപെസ്റ്റിൽ കളമൊരുങ്ങി....

പാമ്പുകടിച്ച പഴങ്ങളും പച്ചക്കറികളുമൊക്കെ കഴിച്ചാൽ വിഷം ഏൽക്കുമോ? ഉത്തരം ഇതാണ്

കേരളത്തിൽ പാമ്പുകടിയേറ്റ കേസുകൾ ദിനംപ്രതി വർധിച്ചുവരികയാണ്. ചൂട് കൂടിയതുതോടെ പാമ്പുകൾ ജനവാസകേന്ദ്രങ്ങളിൽ...

ജ്യോതികയും സോനാക്ഷി സിന്‍ഹയും ഒന്നിക്കുന്ന ഹൈ-സ്റ്റേക്ക്‌സ് കോർട്ട്‌റൂം ത്രില്ലർ; ‘സിസ്റ്റം’ മെയ് 22 മുതൽ ആമസോൺ പ്രൈമിൽ

ആഗോള പ്രീമിയറിനൊരുങ്ങി ആമസോൺ പ്രൈം വീഡിയോയുടെ പുതിയ ഹൈ-സ്റ്റേക്ക്‌സ് കോർട്ട്‌റൂം ത്രില്ലർ...

ഉപരോധം മറികടന്നുവെന്ന് സെൻട്രെൽ കമാൻഡ്; ഇറാൻ തീരത്തേക്ക് പോയ കപ്പൽ ആക്രമിച്ച് യുഎസ്

ഇറാൻ തീരത്തേക്ക് പോയ കപ്പൽ ആക്രമിച്ച് യുഎസ് സൈന്യം. ഇറാൻ പതാക...

Topics

കാൽഗറി  സെന്റ്  മേരീസ് ദേവാലയ  കൂദാശയും പ്രതിഷ്ഠാ ദിനവും മെയ്  29, 30 തീയതികളിൽ

മലങ്കര ഓർത്തഡോക്സ് സഭയുടെ കാനഡ  ഭദ്രാസനത്തിലെ കാൽഗറി  സെന്റ്  മേരീസ് ദേവാലയം...

ടെക്സാസ് ടഗ് ഓഫ് വാർ ലീഗ് സീസൺ 2:  ഡാലസ് സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ വടംവലി മഹോത്സവം ഒരുങ്ങുന്നു

 ടെക്സാസിലെ കായിക പ്രേമികൾക്കായി ആവേശം നിറഞ്ഞ ഒരു വലിയ മത്സര വേദി...
spot_img

Related Articles

Popular Categories

spot_img