ന്യൂയോർക്ക് വെസ്റ്റ് സെയ്‌വിൽ സെന്റ് മേരീസ് ഓർത്തഡോൿസ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് വൻ വിജയം

മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ന്യൂയോർക്ക് വെസ്റ്റ് സെയ്‌വിൽ സെന്റ് മേരീസ് ഓർത്തഡോൿസ് ദേവാലയത്തിൽ ഉജ്വല തുടക്കം.

2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ്   കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം.

(2 തിമോത്തി 2:20-22 – എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന വിശിഷ്ട പാത്രം ആയിരിക്കും അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാൽ ശുദ്ധഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ നീതിയും വിശ്വാസവും സ്നേഹവും സമാധാനവും പിന്തുടരുക).

കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ദേവാലയത്തിൽ ജെയ്‌സൺ തോമസ്, ആശ ജോർജ്, ഐറിൻ പോൾ, മാത്യു വർഗീസ് (ബേബി), വനേസ മാത്യു എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.

ദേവാലയ സെക്രട്ടറി ലിജു കുര്യാക്കോസ്, ട്രഷറർ സന്തോഷ് കോരുത്  എന്നിവരും സന്നിഹിതരായിരുന്നു.

ഇടവക വികാരി ഫാ. എബ്രഹാം (ഫിൽമോൻ) ഫിലിപ്പ്  ഇടവക കമ്മിറ്റിയോടൊപ്പം കോൺഫറൻസ്  ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.

കോൺഫറൻസ് കോർ ടീമിനെയും കമ്മിറ്റി അംഗങ്ങളെയും ജെയ്‌സൺ തോമസ് സ്വാഗതം ചെയ്യുകയും പരിചയപ്പെടുത്തുകയും ചെയ്തു.

ആശ ജോർജ് ഈ വർഷത്തെ കോൺഫറൻസിന്റെ ചിന്താ വിഷയം,  കോൺഫറൻസ് തീയതി, സമയം, സ്ഥലം, പ്രഭാഷകർ, രജിസ്ട്രേഷൻ നിരക്കുകളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കു വെച്ചു.

ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ്  ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോർജ് (ലോങ്ങ്  ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ്  കോൺഫറൻസിലെ പ്രധാന പ്രഭാഷകർ.

മാത്യു വർഗീസ് റാഫിൾ പ്രോഗ്രാമിനെക്കുറിച്ചും സമ്മാനങ്ങളെക്കുറിച്ചും സംസാരിച്ചു. കോൺഫറൻസിനെ പിന്തുണയ്ക്കുന്നതിനുള്ള സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും അദ്ദേഹം നൽകി.

ഐറിൻ പോൾ ഇടവകാംഗങ്ങളോട് സുവനീറിലേക്ക് ലേഖനങ്ങൾ അയക്കാൻ ആവശ്യപ്പെടുകയും, പരസ്യങ്ങൾക്കായുള്ള വിവിധ വ്യക്തിഗത, ബിസിനസ് നിരക്കുകളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

മുൻ വർഷങ്ങളിൽ കോൺഫറൻസിൽ പങ്കെടുത്തതിന്റെ അനുഭവങ്ങളെക്കുറിച്ച് പറഞ്ഞ വനേസ മാത്യു ഈ വർഷത്തെ കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാ ഇടവക അംഗങ്ങളേയും പ്രത്യേകിച്ചു ഇടവകയിലെ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
.  

ജോഷ്വയുടെ സൈറ്റ് ആൻഡ് സൗണ്ട് ഷോ, വെബ്സൈറ്റ്  എന്നിവയെക്കുറിച്ചു ജെയ്‌സൺ തോമസ് സംസാരിച്ചു.

ബ്രൂക്ലിൻ, ക്വീൻസ്, ലോംഗ് ഐലൻഡ് എന്നീ ചർച്ചുകളുടെ കൗൺസിലാണ് ഈ വർഷത്തെ കോൺഫറൻസിന്റെ ഗായകസംഘത്തെ നയിക്കുകയെന്നും,  കോൺഫറൻസിനുള്ള ഗായകസംഘം ഫാ. ജോൺ തോമസിന്റെ നേതൃത്വത്തിൽ ആയിരിക്കുമെന്നും ജെയ്‌സൺ തോമസ് അറിയിക്കുകയും  ഇടവകക്കാരെ ഗായകസംഘത്തിൽ ചേരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ദേവാലയ വികാരി ഫാ. എബ്രഹാം (ഫിൽമോൻ) ഫിലിപ്പ് രജിസ്ട്രേഷൻ കിക്കോഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാ അംഗങ്ങളെയും അച്ചൻ പ്രോത്സാഹിപ്പിക്കുകയും, കോൺഫറൻസ് ടീമിന്റെ സമർപ്പണത്തിനു നന്ദി പറയുകയും ചെയ്തു.

വോട്ട് ഓഫ് താങ്ക്സ് നൽകി ജെയ്സൺ തോമസ് സംസാരിച്ചു.

കൂടുതൽ വിവരങ്ങൾക്കായി  https://fycnead.org/  സന്ദർശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.

ഫാ.  അലക്സ്  കെ ജോയ് (കോൺഫറൻസ് കോർഡിനേറ്റർ): 973-489-6440
ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917-612-8832
ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917-533-3566

Hot this week

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ്; കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്തേക്ക്

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ്. ഉച്ചയോടെ...

കാൽഗറി  സെന്റ്  മേരീസ് ദേവാലയ  കൂദാശയും പ്രതിഷ്ഠാ ദിനവും മെയ്  29, 30 തീയതികളിൽ

മലങ്കര ഓർത്തഡോക്സ് സഭയുടെ കാനഡ  ഭദ്രാസനത്തിലെ കാൽഗറി  സെന്റ്  മേരീസ് ദേവാലയം...

ടെക്സാസ് ടഗ് ഓഫ് വാർ ലീഗ് സീസൺ 2:  ഡാലസ് സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ വടംവലി മഹോത്സവം ഒരുങ്ങുന്നു

 ടെക്സാസിലെ കായിക പ്രേമികൾക്കായി ആവേശം നിറഞ്ഞ ഒരു വലിയ മത്സര വേദി...

ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങളെ പിന്തുണച്ച് മേയർസോഹ്‌റാൻ മംദാനി

മൻഹാട്ടനിലെ സിനഗോഗിന് സമീപം നടന്ന ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങളെ പിന്തുണച്ച്  ന്യൂയോർക്...

2026-ലെ പുലിറ്റ്‌സർ പുരസ്കാര തിളക്കത്തിൽ ഇന്ത്യക്കാർ

2026-ലെ പുലിറ്റ്‌സർ പുരസ്കാര തിളക്കത്തിൽ ഇന്ത്യക്കാർ. ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് സുപർണ ശർമയും...

Topics

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ്; കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്തേക്ക്

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ്. ഉച്ചയോടെ...

കാൽഗറി  സെന്റ്  മേരീസ് ദേവാലയ  കൂദാശയും പ്രതിഷ്ഠാ ദിനവും മെയ്  29, 30 തീയതികളിൽ

മലങ്കര ഓർത്തഡോക്സ് സഭയുടെ കാനഡ  ഭദ്രാസനത്തിലെ കാൽഗറി  സെന്റ്  മേരീസ് ദേവാലയം...

ടെക്സാസ് ടഗ് ഓഫ് വാർ ലീഗ് സീസൺ 2:  ഡാലസ് സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ വടംവലി മഹോത്സവം ഒരുങ്ങുന്നു

 ടെക്സാസിലെ കായിക പ്രേമികൾക്കായി ആവേശം നിറഞ്ഞ ഒരു വലിയ മത്സര വേദി...

ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങളെ പിന്തുണച്ച് മേയർസോഹ്‌റാൻ മംദാനി

മൻഹാട്ടനിലെ സിനഗോഗിന് സമീപം നടന്ന ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങളെ പിന്തുണച്ച്  ന്യൂയോർക്...

2026-ലെ പുലിറ്റ്‌സർ പുരസ്കാര തിളക്കത്തിൽ ഇന്ത്യക്കാർ

2026-ലെ പുലിറ്റ്‌സർ പുരസ്കാര തിളക്കത്തിൽ ഇന്ത്യക്കാർ. ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് സുപർണ ശർമയും...

ലോസ് ആഞ്ചലസ് മേയർ സ്ഥാനത്തേക്ക് കാരൻ ബാസിനെ പിന്തുണച്ച്  കമല ഹാരിസ്

ലോസ് ആഞ്ചലസ് മേയർ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്ന കാരൻ ബാസിനെ പിന്തുണച്ച്...

സ്പിരിറ്റ് എയർലൈൻസ്  പ്രവർത്തനം നിർത്തി, ടെക്സസിൽ മാത്രം 900-ലധികം ജീവനക്കാർക്ക് ജോലി നഷ്ടമായി

പ്രമുഖ വിമാനക്കമ്പനിയായ സ്പിരിറ്റ് എയർലൈൻസ്  പ്രവർത്തനം നിർത്തിയതോടെ ടെക്സസിൽ മാത്രം 900-ലധികം...

യുഎസ്-ഇറാൻ യുദ്ധം അവസാനിക്കുന്നു: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണിയിൽ കുതിപ്പ്

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനഘട്ടത്തിലേക്കെന്ന റിപ്പോർട്ടുകളെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ്...
spot_img

Related Articles

Popular Categories

spot_img