ടിസാക് അന്താരാഷ്ട്ര വടംവലി മത്സരം കിക്ക്‌ ഓഫ് സിനിമാ താരം ഹണി റോസ് നിർവഹിച്ചു

ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിന്റെ (TISAC) ആഭിമുഖ്യത്തിൽ 2026 ജൂലൈ 25 നു നടത്തപ്പെടുന്ന സീസൺ 5 അന്താരാഷ്ട്ര വടംവലിയുടെ കിക്ക്‌ ഓഫ് ചടങ്ങുകൾ പ്രശസ്ത സിനിമ താരം ഹണി റോസ് നിർവഹിച്ചു.

മെയ് 3 ന് വൈകുന്നേരം മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) ന്റെ ആഭിമുഖ്യത്തിൽ സ്റ്റാഫ്‌ഫോർഡ് ഇമ്മാനുവേൽ സെന്ററിൽ നടത്തിയ സ്റ്റാർ ഡ്രീംസ് ഷോയോടനുബന്ധിച്ചു തിങ്ങി നിറഞ്ഞു നിന്ന കലാ-കായികാസ്വാദകരെ സാക്ഷി നിർത്തി നടത്തിയ കിക്ക്‌ ഓഫ് ചടങ്ങുകൾ വർണാഭമായി മാറി. 

പ്രസിഡണ്ട് ഡാനി രാജുവിന്റെ നേതൃത്വത്തിൽ ടിസാക്ക് അംഗങ്ങൾ എല്ലാവരും പ്രത്യേക യൂണിഫോമിൽ വേദിയിൽ അണിനിരന്നു വടംപിടിച്ചു നിന്നപ്പോൾ അതൊരു മനോഹരകാഴ്ചയായി മാറി. മലയാള വെള്ളിത്തിരയിലെ സൗന്ദര്യ റാണിയായ ഹണി റോസ് വടം വലി മത്സരത്തിന് എല്ലാ ഭാവുകങ്ങളും നേർന്നു. മാഗ് പ്രസിഡണ്ട് റോയ് മാത്യുവും ആശംസകൾ നേർന്നു.    

മുൻവർഷങ്ങളിലെ പോലെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയാകാർഷിക്കത്തക്ക വിധത്തിൽ വടംവലി കേങ്കേമമാക്കാൻ ക്രമീകരണങ്ങൾ ആരംഭിച്ചുവെന്നു സംഘാടകർ അറിയിച്ചു.

ആയിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളുവാൻ ശേഷിയുള്ള ഫോർട്ട് ബെൻഡ്  കൗണ്ടി എപ്പിസെന്ററിലാണ് (Fort bend County Epicenter – Indoor air- conditioning) സീസൺ 5 മത്സരങ്ങൾ നടത്തുന്നത്.

യുഎസ്എ, കാനഡ, യൂറോപ്പ്, ഗൾഫ് രാജ്യങ്ങളിൽ നിന്നും നിരവധി ടീമുകളാണ് വടംവലിച്ചു ജയം പരീക്ഷിക്കാൻ എത്തുന്നത്. വിജയികൾക്കും പങ്കെടുക്കുന്നവർക്കും ട്രോഫികളും
ക്യാഷ് അവാർഡുകളും നൽകും. 

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img