സൗജന്യയാത്രയ്ക്ക് റെഡിയായിക്കോ…; സ്ത്രീ യാത്രക്കാരുടെ കണക്കെടുപ്പ് തുടങ്ങി കെഎസ്ആര്‍ടിസി

സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന പ്രഖ്യാപനത്തിന് പിന്നാലെ പുതിയ നീക്കവുമായി കെഎസ്ആർടിസി. ജെൻഡർ ടിക്കറ്റിങ് നടപ്പാക്കുന്നതിന്റെ ഭാഗമായി കണക്കെടുപ്പ് തുടങ്ങി. യാത്രക്കാരുടെ ജെൻഡർ രേഖപ്പെടുത്താനാണ് കെഎസ്ആർടിസിക്ക് നിർദേശം. കെഎസ്ആർടിസിയിൽ സൗജന്യ യാത്ര എന്ന കോൺഗ്രസ് പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടി.

കണക്കെടുക്കുന്നതിനായി ടിക്കറ്റ് മെഷീനിൽ പുതിയതായി ഒരു ഓപ്ഷൻ നൽകിയിട്ടുണ്ട്. ഇതിലൂടെ ടിക്കറ്റ് എടുക്കുമ്പോൾ തന്നെ സ്ത്രീയാണോ പുരുഷനാണോ എന്ന് രേഖപ്പെടുത്താൻ സാധിക്കും. കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഈ ടിക്കറ്റിങ്ങിലൂടെ മനസിലാക്കാൻ സാധിക്കും. ഇത്തരത്തിൽ കെഎസ്ആർടിസി പ്രതിദിന സ്ത്രീ യാത്രക്കാരുടെ കണക്ക് എടുക്കുന്നുണ്ട്. ഈ കണക്കെടുക്കുന്നതിലൂടെ കൃത്യമായ പദ്ധതി രൂപീകരിക്കാൻ കോൺഗ്രസിന് സാധിക്കും. പ്രത്യേക പാക്കേജ് അനുവദിക്കുന്നതിനും, ഇതിനുവേണ്ടി എത്ര പണം ചെലവഴിക്കണമെന്നുമുള്ള തുടങ്ങിയ കാര്യങ്ങൾ ഇതിലൂടെ മനസിലാക്കാനായേക്കും.

ഇന്ദിരാ ഗ്യാരന്‍റി എന്ന പേരിൽ കോൺഗ്രസ് അവതരിപ്പിച്ച അഞ്ച് ഗ്യാരണ്ടികളിൽ ഒന്നായിരുന്നു സ്ത്രീകൾക്ക് കെഎസ്ആർടിസിയിലെ സൗജന്യ യാത്ര. യുഡിഎഫ് ഭരണം ഉറപ്പിച്ചതിനു തൊട്ടു പിന്നാലെ നിരവധി സ്ത്രീകളാണ് കെഎസ്ആർടി‍സിയിൽ സൗജന്യമായി യാത്ര ചെയ്യുന്നതിനെക്കുറിച്ചുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img