ഇന്ധന വിലവർധനവ്; ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്, വ്യാഴാഴ്ച മുതൽ ഡൽഹിയിൽ പണിമുടക്ക്

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്. വ്യാഴാഴ്ച മുതൽ മൂന്നു ദിവസത്തേക്കാണ് പണിമുടക്ക് നടത്തുക. ഓട്ടോ ടാക്സി നിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവശ്യം. അഖിലേന്ത്യാ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസിൻ്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുക. മേയ്‌ 21 മുതൽ 23 വരെയാണ് പണിമുടക്ക്. ആപ്പ് അധിഷ്ഠിത ക്യാബ് അഗ്രഗേറ്ററുകൾ തങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതായും യൂണിയനുകൾ ആരോപിച്ചു.

ഇന്ധനവിലയിൽ വൻ വർധനവുണ്ടായിട്ടും ഡൽഹി-എൻ.സി.ആർ മേഖലയിലെ ടാക്സി നിരക്കുകളിൽ കഴിഞ്ഞ 15 വർഷമായി മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി.വാഹനങ്ങളുടെ അറ്റകുറ്റപ്പണി, ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് എന്നിവയ്ക്കുള്ള ചെലവുകളും മറ്റ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ഡ്രൈവർമാരുടെ വരുമാനത്തെ വീണ്ടും കുറയ്ക്കുന്നു.

വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം ഉണ്ടായിരുന്നിട്ടും ടാക്സി നിരക്കുകൾ ഇപ്പോഴും പഴയ നിരക്കിലാണ് ഈടാക്കുന്നത്, ഇത് ഡ്രൈവർമാരുടെ ഉപജീവനമാർഗ്ഗത്തെ സാരമായി ബാധിച്ചു. ഒല, ഊബർ, റാപ്പിഡോ തുടങ്ങിയ ആപ്പ് അധിഷ്ഠിത കമ്പനികൾ തന്നിഷ്ടപ്രകാരമാണ് പ്രവർത്തിക്കുന്നത്. ഡൽഹി-എൻ.സി.ആറിലെ ഡ്രൈവർമാർ കടുത്ത സാമ്പത്തിക ചൂഷണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണെന്ന് യൂണിയന്റെ കത്തിൽ പറയുന്നു.

സി.എൻ.ജി, പെട്രോൾ, ഡീസൽ എന്നിവയുടെ വില നിരന്തരം വർധിക്കുന്നതിനാൽ ഇടത്തരം ഡ്രൈവർമാർ തങ്ങളുടെ കുടുംബം പുലർത്താൻ പാടുപെടുകയാണ്. അതിനാൽ ഡൽഹിയിലെ മറ്റ് സംഘടനകളുമായി ഏകോപിപ്പിച്ച് ‘ചാലക് ശക്തി യൂണിയൻ’ മെയ് 21, 22, 23 തീയതികളിൽ വാഹന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ദിവസങ്ങളിൽ വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു’ ചാലക് ശക്തി യൂണിയൻ വൈസ് പ്രസിഡന്റ് അനുജ് കുമാർ റാത്തോഡ് അറിയിച്ചു.

Hot this week

അമേരിക്കൻ ഗായകൻ ഗ്രേഡി ലോങ്ങിന്റെ അനുസ്മരണ സമ്മേളനം ഡാളസിൽ 

അടുത്തിടെ അന്തരിച്ച പ്രശസ്ത അമേരിക്കൻ ഗായകൻ ഗ്രേഡി ലോങ്ങിന്റെ അനുസ്മരണ സമ്മേളനം...

യു.എസിൽ അഭയാർത്ഥിയെ വെടിവെച്ച കേസ്: ഐ.സി.ഇ ഏജന്റിനെതിരെ രാജ്യവ്യാപക അറസ്റ്റ് വാറണ്ട്

അമേരിക്കയിലെ  മിനിയാപൊളിസിൽ വെനിസ്വേലൻ അഭയാർത്ഥിയെ വെടിവെച്ച പരിക്കേൽപ്പിക്കുകയും, തുടർന്ന് വ്യാജ പരാതി...

ലോകകപ്പ് ഫുട്ബോൾ: ടിക്കറ്റ് വിലയിൽ വൻ ഇടിവ്

2026 ഫിഫ ലോകകപ്പ് കിക്ക്ഓഫിന് ഒരു മാസത്തിൽ താഴെ മാത്രം ബാക്കിനിൽക്കെ,...

അമേരിക്കൻ മണ്ണിൽ തൃശ്ശൂർ പൂരാവേശം! വെടിക്കെട്ടും ആനയും അമ്പാരിയും ഹൂസ്റ്റണിൽ പെയ്തിറങ്ങി; ജനപങ്കാളിത്തത്താൽ ചരിത്രമായി

ഇലഞ്ഞിത്തറ മേളത്തിന്റെ പ്രകമ്പനവും കുടമാറ്റത്തിന്റെ വർണ്ണവിസ്മയവും വെടിമരുന്നിന്റെ ഗന്ധവും ആവാഹിച്ചുകൊണ്ട് അമേരിക്കൻ...

ഗാസയിൽ പട്ടിണി രൂക്ഷം; മനുഷ്യാവകാശ സംഘടനകൾ ഗുരുതര മുന്നറിയിപ്പ് നൽകി

ഗാസ സ്ട്രിപ്പ് – മെയ് 18 ന് മനുഷ്യാവകാശ സംഘടനകളും മാധ്യമപ്രവർത്തകരും...

Topics

ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂണ്‍ 7-ന്

 അമേരിക്കന്‍  അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (AAEIO) നാലാമത്...

30 വർഷത്തെ സേവനം പൂർത്തിയാക്കി ജോസഫ് ചാണ്ടിയുടെഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് : നാളിതുവരെ  ധനസഹായം നൽകിയത്  15.5 കോടിയിലധികം രൂപ

 ദരിദ്ര കുടുംബങ്ങൾക്ക് ജാതി-മത ഭേദമന്യേ തണലായി വർത്തിക്കുന്ന കോട്ടയം ആസ്ഥാനമായുള്ള ഇന്ത്യൻ...

ഫ്‌ളോറിഡയില്‍ സംഗീതവും കലയും കൈകോർക്കുന്ന കരുണയുടെ സന്ധ്യ

കേരളത്തിന്റെ മണ്ണിനോടുള്ള സ്നേഹവും ഉത്തര അമേരിക്കൻ മലയാളികളുടെ കൂട്ടായ മനസ്സും ഒരേ...
spot_img

Related Articles

Popular Categories

spot_img