എച്ച്-1ബി വിസ നിയമങ്ങൾ കടുപ്പിക്കാൻ ട്രംപ് ഭരണകൂടം; ശമ്പള പരിധിയിൽ വൻ വർദ്ധനവ്

അമേരിക്കയിൽ വിദേശ പ്രൊഫഷണലുകൾക്ക് ജോലി നൽകുന്നതിനുള്ള എച്ച്-1ബി  വിസ നിയമങ്ങൾ പരിഷ്കരിക്കാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. വിദേശ തൊഴിലാളികളെ നിയമിക്കുന്നത് കമ്പനികൾക്ക് കൂടുതൽ ബാധ്യതയാക്കുന്ന രീതിയിൽ അവരുടെ മിനിമം ശമ്പള പരിധി കുത്തനെ ഉയർത്താനാണ് നീക്കം.

പുതിയ നിർദ്ദേശപ്രകാരം സാൻ ഫ്രാൻസിസ്കോയിൽ ഒരു എൻട്രി ലെവൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് എച്ച്-1ബി വിസ ലഭിക്കണമെങ്കിൽ കുറഞ്ഞത് $162,000 (ഏകദേശം 1.35 കോടി രൂപ) വാർഷിക ശമ്പളം നൽകണം. ഇത് നിലവിലുള്ളതിനേക്കാൾ 30% കൂടുതലാണ്.

 ന്യൂയോർക്കിൽ ശമ്പള പരിധി $132,000 ആയും ഡാളസിൽ $113,000 ആയും ഉയരും.

കുറഞ്ഞ ശമ്പളത്തിന് വിദേശികളെ നിയമിക്കുന്നത് വഴി അമേരിക്കക്കാരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നത് തടയുകയാണ് ലക്ഷ്യമെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നു.

ഈ പരിഷ്കാരം നടപ്പിലായാൽ അമേരിക്കയിലെ പ്രമുഖ കമ്പനികൾക്ക് ആദ്യ വർഷം മാത്രം 18 ബില്യൺ ഡോളറിന്റെ അധിക ബാധ്യതയുണ്ടാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. മൂന്ന് വർഷത്തിനുള്ളിൽ ഇത് 43 ബില്യൺ ഡോളറായി ഉയർന്നേക്കാം. ഐടി മേഖലയ്ക്ക് പുറമെ മെഡിസിൻ, ഫിനാൻസ്, ഗവേഷണം തുടങ്ങിയ മേഖലകളെയും ഇത് ദോഷകരമായി ബാധിക്കും.

അമേരിക്കൻ സർവ്വകലാശാലകളിൽ നിന്ന് പഠിച്ചിറങ്ങുന്ന വിദേശ വിദ്യാർത്ഥികളെയാണ് ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക. ഉയർന്ന ശമ്പളം നൽകേണ്ടി വരുന്നത് കാരണം തുടക്കക്കാരെ നിയമിക്കാൻ കമ്പനികൾ മടിച്ചേക്കും. ഇത് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല തുടങ്ങിയവർ മുൻപ് ഉപയോഗപ്പെടുത്തിയ തൊഴിൽ പാതയെ ഇല്ലാതാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

തൊഴിൽ വിപണിയിലെ ചൂഷണം ഒഴിവാക്കാനും അതിദഗ്ധരായ തൊഴിലാളികളെ മാത്രം രാജ്യത്തേക്ക് കൊണ്ടുവരാനും ഈ മാറ്റം സഹായിക്കുമെന്നാണ് അനുകൂലിക്കുന്നവരുടെ വാദം.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img