കേരളത്തിലെ യു.ഡി.എഫ് വിജയം: ഐ.ഒ.സി ഡാലസ് കേരള ചാപ്റ്റർ വിജയാഘോഷം സംഘടിപ്പിച്ചു.ബാബു പി സൈമൺ ,ഡാളസ്

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (UDF) നേടിയ ചരിത്ര വിജയത്തിന്റെ ആഹ്ലാദത്തിൽ ഡാലസിലെ പ്രവാസി മലയാളി സമൂഹം. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) ഡി.എഫ്.ഡബ്ല്യു കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 8-ന് വൈകുന്നേരം ‘ഇന്ത്യ പാലസ്’ ഹോട്ടലിൽ വെച്ച് വിപുലമായ വിജയാഘോഷ സംഗമം സംഘടിപ്പിച്ചു. ഐ.ഒ.സി കേരള ചാപ്റ്റർ അംഗങ്ങൾക്കൊപ്പം സൗത്ത് വെസ്റ്റ് റീജിയണിലെ വിവിധ ചാപ്റ്റർ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

ഐ.ഒ.സി കേരള ചാപ്റ്റർ ചെയർമാൻ സാക്ക് തോമസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത ഐ.ഒ.സി സൗത്ത് വെസ്റ്റ് റീജിയൺ പ്രസിഡന്റ് ഗുരദേവ് ഹെയറെ അദ്ദേഹം സദസ്സിന് പരിചയപ്പെടുത്തുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.

യു.ഡി.എഫിന്റെ വിജയം കേരളത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണെന്ന് ഗുരദേവ് ഹെയർ അഭിപ്രായപ്പെട്ടു. സത്യസന്ധമായ രാഷ്ട്രീയത്തിനുള്ള അംഗീകാരമാണിതെന്നും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വേരുകൾ കേരളത്തിൽ എത്രത്തോളം ആഴത്തിലുള്ളതാണെന്ന് ഈ ഫലം തെളിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ.ഒ.സി കേരള ചാപ്റ്റർ പ്രസിഡന്റ് മാത്യു നൈനാൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഭരണവിരുദ്ധ വികാരത്തിനപ്പുറം വികസനത്തിനും സമാധാനത്തിനുമാണ് കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കേരളം എടുത്ത തീരുമാനം വരും തലമുറയ്ക്ക് കരുത്താകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനറൽ സെക്രട്ടറി അഞ്ജു ബിജിലി, “സ്ത്രീകളുടെയും സാധാരണക്കാരുടെയും വലിയ പിന്തുണയാണ് യു.ഡി.എഫിനെ അധികാരത്തിലേറ്റിയതെന്നും ഇത് ജനകീയ രാഷ്ട്രീയത്തിന്റെ വിജയമാണെന്നും പറഞ്ഞു.

വൈസ് പ്രസിഡന്റ് ജോജി വർഗീസ്, “കേരളം ആഗ്രഹിച്ച മാറ്റം യാഥാർത്ഥ്യമായെന്നും പ്രവാസികളുടെ ക്ഷേമത്തിനായി പുതിയ സർക്കാർ പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പ്രത്യാശിച്ചു.

യുവജനതയുടെ സജീവ പങ്കാളിത്തവും പ്രവർത്തകരുടെ കഠിനാധ്വാനവും യു.ഡി.എഫ് നേതൃത്വത്തിന്റെ ഐക്യവുമാണ് ഈ മഹത്തായ വിജയത്തിന് പിന്നിലെന്ന് ബിനോയ് ഫിലിപ്പ് (ട്രഷറർ), ജോഫി ജേക്കബ് (യൂത്ത് പ്രസിഡന്റ്), വെസ്ലി മാത്യു (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം), എബ്രഹാം മാത്യു (രാജൻ), സാം ഡേവിഡ് , എന്നിവർ ആശംസ പ്രസംഗത്തിൽ  അഭിപ്രായപ്പെട്ടു. അഴിമതിയില്ലാത്തതും സാമ്പത്തിക അച്ചടക്കമുള്ളതുമായ ഒരു പുതിയ കേരളം കെട്ടിപ്പടുക്കാൻ ഈ ഭരണം പ്രത്യാശ നൽകുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

നവകേരളത്തിന്റെ വികസന സ്വപ്നങ്ങൾക്കും ശോഭനമായ ഭാവിയിലേക്കുമുള്ള ചുവടുവെപ്പായി ഈ വിജയം മാറട്ടെ എന്ന് ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു. വരും വർഷങ്ങളിൽ കേരളത്തിന്റെ പുരോഗതിക്കായി പ്രവാസ ലോകത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് സമ്മേളനം ഉറപ്പുനൽകി. ആവേശകരമായ മുദ്രാവാക്യങ്ങളും വൈവിധ്യമാർന്ന കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. വിപുലമായ വിജയാഘോഷങ്ങൾക്കു ശേഷം ചടങ്ങുകൾ സമാപിച്ചു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img