‘മോശം ഭാഷാ ഉപയോഗം’; ആർസിബി കോച്ച് ആൻഡി ഫ്ലവറിന് താക്കീതും പിഴയും

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായി ഞായറാഴ്ച്ച റായ്പൂരിൽ വെച്ച് നടന്ന മത്സരത്തിനിടയിൽ മോശം ഭാഷ ഉപയോഗിച്ചതിന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) ഹെഡ്കോച്ച് ആൻഡി ഫ്ലവറിനെതിരായി നടപടിയെടുത്ത് ബിസിസിഐ . ഐപിഎൽ പെരുമാറ്റ ചട്ടം ലംഘിച്ചതിന് ഫ്ലവറിൻ്റെ മാച്ച് ഫീയുടെ 15 ശതമാനം പിഴയായി ഈടാക്കി. ഐപിഎൽ പെരുമാറ്റചട്ടത്തിലെ ലെവൽ 1 പ്രകാരമുള്ള ആർട്ടിക്കിൾ 2.3 ( മത്സരത്തിനിടയിൽ അസഭ്യ വാക്കുകൾ പ്രയോഗിക്കുക )പ്രകാരമാണ് ശിക്ഷ.

https://googleads.g.doubleclick.net/pagead/ads?gdpr=0&client=ca-pub-2104374767254785&output=html&h=90&adk=2210893347&adf=2650666578&pi=t.aa~a.2056254217~rp.4&w=752&fwrn=1&fwrnh=100&lmt=1778490072&rafmt=1&to=qs&pwprc=7433934694&format=752×90&url=https%3A%2F%2Fwww.newsmalayalam.com%2Fsport%2Fcricket%2Frcb-coach-andy-flower-warned-and-fined&fwr=0&fwrattr=false&pra=3&rpe=1&resp_fmts=3&fa=40&uach=WyJXaW5kb3dzIiwiMTAuMC4wIiwieDg2IiwiIiwiMTQ3LjAuNzcyNy4xMzgiLG51bGwsMCxudWxsLCI2NCIsW1siR29vZ2xlIENocm9tZSIsIjE0Ny4wLjc3MjcuMTM4Il0sWyJOb3QuQS9CcmFuZCIsIjguMC4wLjAiXSxbIkNocm9taXVtIiwiMTQ3LjAuNzcyNy4xMzgiXV0sMF0.&abgtt=6&dt=1778490071990&bpp=1&bdt=838&idt=1&shv=r20260506&mjsv=m202605060101&ptt=9&saldr=aa&abxe=1&cookie=ID%3D5d1c76ab4f027eb6%3AT%3D1772519245%3ART%3D1778490057%3AS%3DALNI_MYxZazOs_jqG1g9nEv23dhXJO6j4g&gpic=UID%3D000012116cd11bf0%3AT%3D1772519245%3ART%3D1778490057%3AS%3DALNI_Max56QNe2jKGLvGKYoT9IbBw6sxaA&eo_id_str=ID%3D52abac5cb8c1a9b2%3AT%3D1772519245%3ART%3D1778490057%3AS%3DAA-AfjbduYCQ84UMIKx9mAkXpZuz&prev_fmts=0x0%2C752x280&nras=3&correlator=2095299378096&frm=20&pv=1&u_tz=330&u_his=50&u_h=768&u_w=1366&u_ah=728&u_aw=1366&u_cd=32&u_sd=1&dmc=8&adx=106&ady=1396&biw=1351&bih=641&scr_x=0&scr_y=0&eid=95386813%2C31098347%2C42533293%2C95390278%2C95386193&oid=2&pvsid=6275967916691290&tmod=714547396&uas=1&nvt=1&ref=https%3A%2F%2Fwww.newsmalayalam.com%2F&fc=1920&brdim=0%2C0%2C0%2C0%2C1366%2C0%2C1366%2C728%2C1366%2C641&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&bz=1&pgls=CAk.&ifi=3&uci=a!3&btvi=2&fsb=1&dtd=171

ആർസിബിയുടെ ബാറ്റിംഗ് ഇന്നിംഗ്സിലെ 18 -ാം ഓവറിലായിരുന്നു നാടകീയ രംഗങ്ങൾ.ക്രുനാൽ പാണ്ഡ്യ അടിച്ച പന്ത് സിക്സറാണോ എന്ന കാര്യത്തിൽ അമ്പയർമാർ തിരുമാനമെടുക്കാൻ വൈകിയതാണ് തർക്കത്തിന് തുടക്കമിട്ടത്. മുംബൈ ഫീൽഡർമാരായ തിലക് വർമ്മയും നമാൻ ധീറും പന്ത് പിടിക്കുന്നതിലുണ്ടായ ആശയക്കുഴപ്പമാണ് പ്രശ്നത്തിനിടയായത്. ബൗണ്ടറി ലൈൻ മറികടക്കുമെന്ന് കരുതിയ നമാൻ, തൻ്റെ കയ്യിൽ ഉണ്ടായിരുന്ന ബോൾ എറിഞ്ഞെങ്കിലും, അത് തിലകിന് പിടിക്കാൻ സാധിച്ചില്ല. പിന്നീട് റീപ്ലേകളിൽ നമാൻ ബൗണ്ടറി മറികടന്നിട്ടില്ലെന്നും അതിനാൽ സിക്സർ അനുവദിക്കില്ലെന്നും തീരുമാനമെടുത്തു. ഇതിൽ പ്രകോപിതനായ ഫ്ലവർ അമ്പയറിനോട് തർക്കിക്കുകയും മോശം ഭാഷ പ്രയോഗിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് തൻ്റെ കുറ്റം സമ്മതിച്ച ഫ്ലവർ മാച്ച് റഫറി അമിത് ശർമ്മ നിശ്ചയിച്ച പിഴ അംഗീകരിക്കുകയും ചെയ്തു.

വിവാദങ്ങൾക്കിടയിലും അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശകരമായ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനോട് 2 വിക്കറ്റിനായിരുന്നു ആർസിബിയുടെ ജയം. 3 പന്തിൽ 9 റൺസ് എന്ന നിലയിൽ നിന്ന ആർസിബിയെ, ഭുവനേശ്വർ കുമാറിൻ്റെ നിർണായക സിക്സർ ആണ് വിജയത്തിലേക്ക് നയിച്ചത്. 4 വിക്കറ്റും ബാറ്റിംഗിൽ നിർണായക പങ്കും വഹിച്ച ഭുവനേശ്വർ തന്നെയാണ് “പ്ലെയർ ഓഫ് ദി മാച്ച്”. ഇതോട് കൂടെ 11 മാച്ചുകളിൽ നിന്ന് 14 പോയിൻ്റുകളോടെ ആർസിബി പോയിന്റ് പട്ടികയിൽ ആദ്യ സ്ഥാനത്ത് എത്തിയിരിക്കുകയാണ്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img