സഞ്ജുവിന് ഒപ്പം ഫോട്ടോ എടുക്കാൻ സാധിച്ചതിൽ അഭിമാനം: പ്രിയദർശൻ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഒപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് സംവിധായകൻ പ്രിയദർശൻ. സഞ്ജുവിനൊപ്പം ഫോട്ടോ എടുക്കാൻ കഴിഞ്ഞത് ഏതൊരു മലയാളി ക്രിക്കറ്റ് പ്രേമിയെപ്പോലെയും അഭിമാനം തോന്നുന്ന കാര്യമാണെന്നാണ് ചിത്രത്തിനൊപ്പം സംവിധായകൻ കുറിച്ചത്.

“ഒരു മലയാളി എന്ന നിലയ്ക്കും ക്രിക്കറ്റ് പ്രേമി എന്ന നിലയ്ക്കും സഞ്ജു സാംസണിന് ഒപ്പം ഒരു പടം എടുക്കാൻ പറ്റിയതിൽ എനിക്ക് അഭിമാനമുണ്ട്. എല്ലാ മലയാളി ക്രിക്കറ്റ് ആരാധകരും അഭിമാനിക്കുന്ന നിമിഷം,” എന്നാണ് ഫോട്ടോയ്‌ക്കൊപ്പം പ്രിയദർശൻ കുറിച്ചത്.

സിനിമയോടെന്ന പോലെ ക്രിക്കറ്റിനോടും അതീവ താൽപ്പര്യമുള്ള വ്യക്തിയാണ് പ്രിയദർശൻ. കോളേജ് കാലത്ത് ക്രിക്കറ്റ് ആയിരുന്നു പ്രിയന്റെ പ്രധാന വിനോദം. പന്ത് കണ്ണിൽ കൊണ്ട് പരിക്കേറ്റതിനെ തുടർന്നാണ് സംവിധായകൻ ക്രിക്കറ്റ് കളി ഉപേക്ഷിച്ചത്. എന്നാൽ ക്രിക്കറ്റിനോടുള്ള പ്രിയദർശന്റെ പ്രിയത്തിന് ഇന്നും ഒരു കോട്ടവും തട്ടിയിട്ടില്ല.

അതേസമയം, അക്ഷയ് കുമാർ നായകനായ ‘ഭൂത് ബംഗ്ല’യാണ് പ്രിയദർശൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം. സംവിധായകന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് ചിത്രം. 26 ദിവസം കൊണ്ട് 243 കോടിയാണ് ചിത്രം ആഗോളതലത്തിൽ സ്വന്തമാക്കിയത്.

14 വർഷത്തിന് ശേഷം പ്രിയദർശനും അക്ഷയ് കുമാറും ഒന്നിച്ച ചിത്രമാണ് ‘ഭൂത് ബംഗ്ല’. 2010ൽ പുറത്തിറങ്ങിയ ‘ഖാട്ടാ മീട്ട’യാണ് ഇരുവരും അവസാനം ഒന്നിച്ച ചിത്രം. അക്ഷയ് കുമാറിനൊപ്പം വമിഖ ഗബ്ബി, തബു, പരേഷ് റാവല്‍, ഗോവർദ്ധൻ അസ്രാനി, രാജ്‍പാൽ യാദവ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Hot this week

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

സംസ്ഥാന സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ.സി പൊട്ടിത്തെറിച്ച് അപകടം. രണ്ട് ജീവനക്കാർക്ക്...

എന്‍ടിഎ പിരിച്ചുവിടണം, വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കണം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്എഫ്‌ഐ

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. എന്‍ടിഎ പിരിച്ചുവിടണമെന്നും, വിദ്യാര്‍ഥികളുടെ...

പച്ചയ്ക്ക് പകരം 18 വ്യത്യസ്ത നിറങ്ങൾ, പ്രീമിയം സ്റ്റിക്കറുകളും പുതിയ തീമുകളും; വരുന്നു വാട്‌സ്ആപ്പ് പ്ലസ്

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ സേവനമായ ‘വാട്‌സ്ആപ്പ് പ്ലസ്’ ഐഒഎസ്...

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 85.20%

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in,...

സംസ്ഥാനത്ത് വേനൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന്‌ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വേനൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ...

Topics

നുബിനിക്സ് ടെക്നോളജീസിനെ ഏറ്റെടുത്ത് സെയിന്റ്‌സ് ആൻഡ് മാസ്റ്റേഴ്‌സ്

ക്ലൗഡ്, എഐ, ഡാറ്റ, സൈബർ സുരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്ന ആഗോള സ്ഥാപനമായ സെയിന്റ്‌സ്...

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ഊർജ സുരക്ഷയ്ക്കും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്ന് വിദഗ്ധർ

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതും പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതും സ്വദേശി ഉൽപ്പന്നങ്ങളെ...

ജോയ്ആലുക്കാസ് ‘പ്രൈഡ് 2026’ കൊച്ചിയിൽ

 ആഗോള ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസുമായി സഹകരിക്കുന്ന വ്യാവസായിക പ്രമുഖർ, പങ്കാളിത്ത സ്ഥാപനങ്ങൾ...
spot_img

Related Articles

Popular Categories

spot_img