കരുതലിന്റെയും ആത്മസമർപ്പണത്തിന്റെയും പര്യായമായി ഭൂമിയിലെ മലാഖമാർ; ഇന്ന് രാജ്യാന്തര നഴ്സസ് ദിനം

ഇന്ന് രാജ്യാന്തര നഴ്സസ് ദിനം. കരുതലിന്റെയും അചഞ്ചലമായ ആത്മസമർപ്പണത്തിന്റെയും പര്യായമായി മാറിയ നഴ്‌സുമാർക്ക്‌ ആദരമർപ്പിക്കുകയാണ് ഈ രാജ്യാന്തര നഴ്സസ് ദിനത്തിൽ. ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്‌ളോറൻസ്‌ നൈറ്റിങ്‌ഗേലിന്റെ ജന്മവാർഷിക ദിനമാണ് രാജ്യാന്തര നഴ്സസ് ദിനമായി ആചരിക്കുന്നത്. അതേസമയം അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് രാജ്യാന്തര നഴ്സസ് ദിനത്തിൽ കേരളത്തിലെ ഒരു വിഭാ​ഗം നഴ്സുമാർ.

ലോകമെങ്ങുമുള്ള നഴ്‌സുമാരുടെ അക്ഷീണമായ സേവനത്തെയും പ്രതിജ്ഞാബദ്ധതയെയും കൊണ്ടാടാനുള്ള ഓർമ്മപ്പെടുത്തലാണ്‌ ഓരോ നഴ്‌സസ്‌ ദിനവും. ക്രിമിയൻ യുദ്ധകാലത്ത്‌ ആരോഗ്യപരിചരണ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾക്ക്‌ വഴികാട്ടിയായ ഫ്‌ളോറൻസ്‌ നൈറ്റിങ്‌ഗേലാണ്‌ നഴ്‌സിങ്‌ എന്ന പ്രഫഷണൽ വ്യവസ്ഥയ്‌ക്ക്‌ അടിത്തറ പാകിയത്‌. 1953ൽ ഇന്റർനാഷണൽ കൗൺസിൽ ഓഫ്‌ നഴ്‌സസ് ഈ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പ്രഫഷണലുകൾക്ക്‌ അംഗീകാരമായി ഒരു ദിനമെന്ന ആശയം മുന്നോട്ട്‌ വച്ചു.

1974 മുതൽ ഫ്‌ളോറൻസ്‌ നൈറ്റിങ്‌ഗേലിന്റെ ജന്മദിനമായ മെയ്‌ 12 രാജ്യാന്തര നഴ്‌സസ്‌ ദിനമായി ആചരിച്ച് തുടങ്ങി. ഓരോ വർഷവും നഴ്‌സസ്‌ ദിനത്തോട്‌ അനുബന്ധിച്ച്‌ പ്രത്യേക പ്രമേയം ഇന്റർനാഷണൽ കൗൺസിൽ ഓഫ്‌ നഴ്‌സസ്‌ പ്രഖ്യാപിക്കാറുണ്ട്‌. നമ്മുടെ നഴ്സുമാർ, നമ്മുടെ ഭാവി എന്നതാണ്‌ ഈ വർഷത്തെ രാജ്യാന്തര നഴ്‌സസ്‌ ദിന പ്രമേയം. ‘വിളക്കേന്തിയ വനിത’ എന്നറിയപ്പെടുന്ന ഫ്ലോറൻസ് നൈറ്റിൻ​ഗേൾ, ‘യുദ്ധഭൂമിയിലെ മാലാഖ’ എന്നറിയപ്പെടുന്ന ക്ലാര ബാർട്ടൻ, ക്രിമിയൻ യുദ്ധകാലത്ത് സ്വന്തം നിലയിൽ മുറിവേറ്റ പട്ടാളക്കാർക്ക് ഭക്ഷണവും മരുന്നും നൽകിയ മേരി സീക്കോൾ, അമേരിക്കയിൽ പബ്ലിക് ഹെൽത്ത് നഴ്സിംഗിന് തുടക്കമിട്ട ലിലിയൻ വാൾഡ്, നവജാതശിശു പരിചരണ രം​ഗത്ത് മാറ്റങ്ങൾ കൊണ്ടുവന്ന വിർജീനിയ ആപ്ഗർ, നിപ്പ വൈറസ് ബാധ കാലത്ത് രോ​ഗം ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടയിൽ സ്വന്തം ജീവൻ ബലിയർപ്പിക്കേണ്ടി വന്ന ലിനി പുതുശ്ശേരി.

നഴ്സിങ് മേഖലയിൽ എന്നും ഓർമിക്കപ്പെടുന്ന പേരുകളാണ് ഇതെല്ലാം. അതേസമയം രാജ്യാന്തര നഴ്സിങ് ദിനത്തിലും അവകാശങ്ങൾക്കായുള്ള പോരാട്ടത്തിലാണ് കേരളത്തിലെ ഒരു വിഭാ​ഗം നഴ്സുമാർ. സാന്ത്വനത്തിന്റെ നനുത്ത സ്‌പർശവുമായി, നമുക്കിടയിൽ ജീവിക്കുന്ന മണ്ണിലെ മാലാഖമാർക്ക്‌ രാജ്യാന്തര നഴ്സസ് ദിനത്തിന്റെ ആശംസകൾ.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img