മദ്യ വിൽപന ശാലകൾ പൂട്ടാൻ തമിഴ്നാട്: 717 വിൽപന കേന്ദ്രങ്ങൾ അടയ്ക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്

തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള മദ്യവിൽപനാ കേന്ദ്രമായ ടാസ്മാകിന്റെ 717 ഔട്ട്‍ലറ്റുകൾ പൂട്ടാൻ ടിവികെ സർക്കാർ. ഇതിനായി മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉത്തരവിറക്കി. ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപത്തെ വിൽപന ശാലകളാണ് അടയ്ക്കുക. 500 മീറ്റർ ദൂരപരിധിയിലുള്ള കടകൾക്കാണ് പൂട്ട് വീഴുക. സാമൂഹിക ക്ഷേമത്തിനും പൊതുജനങ്ങളുടെ താൽപ്പര്യങ്ങൾക്കും മുൻഗണന നൽകുമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾക്കിടയിലാണ് ഈ നീക്കം.

നിശ്ചിത പരിധിക്കുള്ളിലെ 4,765 കടകളിൽ നടത്തിയ സമഗ്ര പരിശോധനയ്ക്ക് ശേഷമാണ് നടപടി. ആരാധനാലയങ്ങൾക്ക് സമീപമുള്ള 276 വിൽപന ശാലകളും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള 186 വിൽപന ശാലകളും, ബസ് സ്റ്റേഷനുകൾക്ക് സമീപമുള്ള 255 വിൽപന ശാലകളും അടക്കുമെന്ന് ഉത്തരവിൽ പറയുന്നു.

മെയ് 10 ന് സത്യപ്രതിജ്ഞ ചെയ്തതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ ഔദ്യോഗിക ഉത്തരവുകളിലൊന്നായി മാറി ഇത്. അഴിമതി നിർമ്മാർജ്ജനം, സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ്, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പദ്ധതികളിൽ വിപ്ലവകരമായ മാറ്റങ്ങൾ എന്നിവ സംബന്ധിച്ച ഉറപ്പുകൾ വിജയ് വാഗ്ദാനം ചെയ്തിരുന്നു. ഞായറാഴ്ച അധികാരമേറ്റ അദ്ദേഹം സംസ്ഥാനത്ത് വൈദ്യുതി, സ്ത്രീ സുരക്ഷ, മയക്കുമരുന്ന് നിർമ്മാർജ്ജനം എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് പൊതുജനക്ഷേമ പദ്ധതികൾ അവതരിപ്പിച്ചിരുന്നു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img