പച്ചയ്ക്ക് പകരം 18 വ്യത്യസ്ത നിറങ്ങൾ, പ്രീമിയം സ്റ്റിക്കറുകളും പുതിയ തീമുകളും; വരുന്നു വാട്‌സ്ആപ്പ് പ്ലസ്

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ സേവനമായ ‘വാട്‌സ്ആപ്പ് പ്ലസ്’ ഐഒഎസ് പ്ലാറ്റ്‌ഫോമിൽ അവതരിപ്പിച്ചതായി റിപ്പോർട്ട്. കൂടുതൽ വ്യക്തിഗത ക്രമീകരണങ്ങളും പ്രത്യേക ഫീച്ചറുകളും നൽകുന്ന ഈ സേവനം ഇപ്പോൾ ചില ഐഫോൺ ഉപയോക്താക്കൾക്കാണ് ലഭ്യമാകുന്നത്. കസ്റ്റം തീമുകൾ, പുതിയ ഐക്കണുകൾ തുടങ്ങി ആപ്പ് പൂർണമായും വ്യക്തിഗതമാക്കാൻ സഹായിക്കുന്ന ഫീച്ചറുകളാണ് വാട്‌സ്ആപ്പ് പ്ലസിന്റെ പ്രത്യേകത.

കൂടാതെ ഫ്ലട്ടർ, ടെമ്പോ, റിപ്പിൾ തുടങ്ങിയ 10 സവിശേഷ റിങ്ടോൺ ഓപ്ഷനുകളും ഈ പ്രീമിയം പാക്കേജിന്റെ ഭാഗമാണ്. പ്രതിമാസ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഈ സബ്‌സ്‌ക്രിപ്ഷൻ പ്ലാനിന് യൂറോപ്പിൽ ഏകദേശം 2.49 യൂറോ (ഏകദേശം 274 രൂപ) ആണ് ഈടാക്കുന്നത്. ഇന്ത്യയുൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലെ ഔദ്യോഗിക നിരക്കുകൾ വരുംദിവസങ്ങളിൽ വ്യക്തമാകും. അതേസമയം വാട്‌സ്ആപ്പിന്‍റെ മെസേജ്, വോയിസ് കോൾ, വീഡിയോ കോൾ സേവനങ്ങൾ പഴയപോലെ സൗജന്യമായിരിക്കും.

എന്താണ് വാട്സ്ആപ്പ് പ്ലസ്?

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സ്’ പ്രീമിയത്തിന് സമാനമായ സബ്സ്ക്രിപ്ഷൻ രീതിയാണിതെങ്കിലും, വാട്സാപ്പിന്റെ അടിസ്ഥാന പ്രവർത്തനങ്ങളിൽ മാറ്റമുണ്ടാകില്ല. പകരം, ആപ്പിന്റെ ഇന്റർഫേസ് കൂടുതൽ ആകർഷകമാക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള പേഴ്സണലൈസേഷൻ ടൂളുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രധാന സവിശേഷതകൾ

  • ആക്സെന്റ് കളർ: വാട്സ്ആപ്പിന്റെ സ്ഥിരം പച്ച നിറത്തിന് പകരം 18 വ്യത്യസ്ത നിറങ്ങൾ ഇന്റർഫേസിനായി തിരഞ്ഞെടുക്കാം.
  • കൂടുതൽ ചാറ്റുകൾ പിൻ ചെയ്യാം: നിലവിലുള്ള മൂന്ന് ചാറ്റുകൾക്ക് പകരം 20 ചാറ്റുകൾ വരെ ഇനി ഒരേസമയം പിൻ ചെയ്തു വെക്കാം.
  • പുതിയ ആപ്പ് ഐക്കണുകൾ: ആപ്പിന്റെ ഹോം സ്ക്രീൻ ഐക്കൺ മാറ്റാൻ 14 വ്യത്യസ്ത ഡിസൈനുകൾ ലഭ്യമാണ്.
  • ബൾക്ക് കൺട്രോളുകൾ: ഒന്നിലധികം ചാറ്റുകൾക്ക് ഒരേസമയം തീം, മെസേജ് ടോൺ, റിങ്ടോൺ എന്നിവ നൽകാൻ ഈ ഫീച്ചർ സഹായിക്കും.
  • പ്രീമിയം സ്റ്റിക്കറുകളും റിങ്ടോണുകളും: അനിമേറ്റഡ് ഇഫക്റ്റുകളുള്ള പ്രത്യേക സ്റ്റിക്കറുകളും 10 പുതിയ എക്സ്ക്ലൂസീവ് റിങ്ടോണുകളും സബ്സ്ക്രൈബർമാർക്ക് ലഭിക്കും. അതേസമയം, സാധാരണ ഉപഭോക്താക്കൾക്ക് ഈ സേവനം എന്ന് ലഭിക്കുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

വാട്‌സ്ആപ്പിന്‍റെ ‘സെറ്റിങ്സ് വിഭാഗത്തിൽ പ്രവേശിച്ച് ഉപയോക്താക്കൾക്ക് ഈ സബ്‍സ്‍ക്രിപ്ഷൻ ലഭ്യമാണോ എന്ന് പരിശോധിക്കാം. നിലവിൽ വാട്‌സ്ആപ്പ് മെസഞ്ചറിനായി മാത്രമാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകൾക്ക് ഈ ഫീച്ചർ ലഭ്യമല്ല.

പ്രതിമാസ അടിസ്ഥാനത്തിലാണ് ഈ സബ്‍സ്‍ക്രിപ്ഷൻ പ്ലാൻ പ്രവർത്തിക്കുക. ഉപയോക്താവ് റദ്ദാക്കാത്ത പക്ഷം ഇത് ഓട്ടോമാറ്റിക്കായി അപ്‍ഡേറ്റ് ചെയ്യപ്പെടും. സബ്‍സ്‍ക്രിപ്ഷൻ ആവശ്യം ഇല്ലാത്തവർ അടുത്ത ബില്ലിങ് തീയതിക്ക് 24 മണിക്കൂർ മുമ്പ് സബ്‍സ്‍ക്രിപ്ഷൻ റദ്ദാക്കണം. സബ്‍സ്‍ക്രിപ്ഷൻ നിയന്ത്രിക്കാനും അവസാനിപ്പിക്കാനും ആപ്പ് സ്റ്റോർ ഉപയോഗിക്കാം. ചില ഉപയോക്താക്കൾക്ക് ഒരു ആഴ്ചയോ ഒരു മാസമോ സൗജന്യ ട്രയൽ ലഭിക്കാനും സാധ്യതയുണ്ട്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img