ഇന്റർനാഷണൽ പ്രയർ ലൈൻ (IPL) പന്ത്രണ്ടാം വാർഷികം ആഘോഷിച്ചു

ആഗോളതലത്തിൽ പ്രാർത്ഥനയുടെയും കൂട്ടായ്മയുടെയും സന്ദേശമെത്തിക്കുന്ന ഇന്റർനാഷണൽ പ്രയർ ലൈൻ  അതിന്റെ പ്രവർത്തനപഥത്തിൽ പന്ത്രണ്ട് വർഷങ്ങൾ പിന്നിട്ടതിന്റെ കൃതജ്ഞതാ നിർഭരമായ വാർഷികാഘോഷം സംഘടിപ്പിച്ചു. 2026 മെയ് 12 ചൊവ്വാഴ്ച നടന്ന 626-ാമത് സെഷൻ വിശ്വാസികളുടെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

കഴിഞ്ഞ പന്ത്രണ്ട് വർഷക്കാലം ദൈവം നൽകിയ വിശ്വസ്തതയ്ക്കും അനുഗ്രഹങ്ങൾക്കും നന്ദി അർപ്പിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഫോൺ കോൺഫറൻസിംഗിലൂടെ ഈ സംഗമത്തിൽ അണിചേർന്നു.

വാഷിംഗ്ടൺ ഡി.സി.യിൽ നിന്നുള്ള പ്രമുഖ വചനപ്രഘോഷകൻ റവ. ഫാദർ ഡോ. അലക്സാണ്ടർ കുര്യൻ വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്നു.യെശയ്യാ പ്രവാചകൻറെ പുസ്തകത്തിന്റെ 16  അദ്ധ്യായത്തിന്റെ 22 വാക്യത്തെ ആസ്പദമാക്കി  ജീവിതത്തിലെ പ്രതിസന്ധികളിൽ പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ചും ദൈവിക കരുതലിനെക്കുറിച്ചും അദ്ദേഹം നൽകിയ സന്ദേശം വിശ്വാസികൾക്ക് വലിയ ആത്മീയ ഉണർവ്വേകി.

ഡിട്രോയിറ്റിൽ നിന്നുള്ള സി. വി. സാമുവൽ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഏവരെയും സ്വാഗതം ചെയ്തു.ഹൂസ്റ്റൺ സോവേഴ്സ് ഹാർവെസ്റ്റ് ഇവാഞ്ചലിക്കൽ ചർച്ചിലെ റവ. കെ. ബി. കുരുവിള പ്രാർത്ഥനയ്ക്കും ആശംസകൾക്കും നേതൃത്വം നൽകി.

ബാൾട്ടിമോറിൽ നിന്നുള്ള ശമുവേൽ എ. തോമസ് നിശ്ചയിക്കപ്പെട്ട സങ്കീർത്തനങ്ങൾ 34:1-9 ഭാഗം വായിച്ചു.
ഫിലാഡൽഫിയയിൽ നിന്നുള്ള ജോസ് തോമസ് ഗാനാലാപനത്തിലൂടെയും ആശംസകളിലൂടെയും ശുശ്രൂഷയിൽ പങ്കുചേർന്നു.

ഐ.പി.എൽ ന്യൂയോർക്കിലെ പാസ്റ്റർ ഡോ. എം. എസ്. സാമുവൽ, ഡള്ളസിൽ നിന്നുള്ള പി. പി. ചെറിയാൻ എന്നിവർ വാർഷികാഘോഷങ്ങൾക്ക് ആശംസകൾ നേർന്നു.
 അറ്റ്‌ലാന്റയിൽ നിന്നുള്ള എബ്രഹാം മാത്യു (സണ്ണി) പ്രത്യേക പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

ഹൂസ്റ്റണിലെ ടി. എ. മാത്യു നന്ദിയും അറിയിപ്പുകളും നടത്തി. തുടർന്ന് റവ. ജേക്കബ് ജോർജ് (ഹൂസ്റ്റൺ) സമാപന പ്രാർത്ഥനയും ആശീർവാദവും നൽകി സമ്മേളനം അവസാനിപ്പിച്ചു. മിസ്റ്റർ ഷിജു ജോർജ്, മിസ്റ്റർ ജോസഫ് ടി. ജോർജ് (രാജു) എന്നിവർ സാങ്കേതിക സഹായങ്ങൾ ഏകോപിപ്പിച്ചു.

ഐ.പി.എൽ-ന്റെ 627-ാമത് സെഷൻ അടുത്ത ചൊവ്വാഴ്ച (2026 മെയ് 19) നടക്കും. ടൊറന്റോ കനേഡിയൻ മാർത്തോമാ ചർച്ച് വികാരി റവ. സുബിൻ ജോൺ മുഖ്യപ്രഭാഷണം നടത്തും.പന്ത്രണ്ട് വർഷമായി ഐ.പി.എൽ പ്രാർത്ഥനാ ശുശ്രൂഷയെ പിന്തുണയ്ക്കുന്ന എല്ലാവർക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img