കുടുംബചിത്രങ്ങള്‍ നിറച്ച സ്‌നേഹമരം തീര്‍ത്ത് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍

ഡിഫറന്റ് ആര്‍ട് സെന്റര്‍ ഫാമിലിക്കായി വന്‍മരം നിറയെ കുടുംബചിത്രങ്ങള്‍ നിറച്ച് ഭിന്നശേഷിക്കാര്‍. അന്താരാഷ്ട്ര കുടുബദിനത്തോടനുബന്ധിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ കൂറ്റന്‍ പുളിമരത്തിലാണ് കുട്ടികള്‍ തങ്ങളുടെ കുടുംബചിത്രങ്ങള്‍ വരച്ച് ഫാമിലി  മരം ഒരുക്കിയത്. ഡി.എ.സിയിലെ എല്ലാവരും ഇനി ഒരൊറ്റ കുടുംബമാണെന്ന് പ്രതീകാത്മകമായി അവതരിപ്പിക്കുകയായിരുന്നു ഫാമിലി മരത്തിലൂടെ.  റവന്യൂഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി എം.ജി രാജമാണിക്യം ഐ.എ.എസ്, ഭാര്യയും ഐ.ജിയുമായ ആര്‍.നിഷാന്തിനി ഐ.പി.എസ് എന്നിവര്‍ തങ്ങളുടെ മക്കളായ നിധിലന്‍, വെണ്‍പ എന്നിവര്‍ക്കൊപ്പം ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയത് കുടുംബദിനാഘോഷത്തിന് മാറ്റ് കൂട്ടി.  ഡി.എ.സി ഫാമിലി മരത്തില്‍ തങ്ങളുടെ കുടുംബത്തെക്കൂടി ചേര്‍ത്തുവച്ചാണ് ചടങ്ങ് അവര്‍ ഉദ്ഘാടനം ചെയ്തത്.  തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് സ്‌നേഹചുംബനം നല്‍കി ചടങ്ങിനെ കൂടുതല്‍ വികാരഭരിതമാക്കി. ഭിന്നശേഷിക്കാരുടെ ജീവിതത്തില്‍ വര്‍ണജാലങ്ങള്‍ വിരിയിച്ച ഈ ഡിഫറന്റ് ആര്‍ട് സെന്റര്‍ കൂട്ടായ്മയിലേയ്ക്ക് തങ്ങള്‍ക്കുകൂടി ഭാഗമാകാന്‍ കഴിഞ്ഞത് വലിയൊരു സൗഭാഗ്യമായെന്ന് അവര്‍ അഭിപ്രായപ്പെട്ടു.  യഥാര്‍ത്ഥ വിസ്മയം നടക്കുന്ന സ്വര്‍ഗതുല്യമായ ഒരിടമാണിതെന്നും കുട്ടികളുടെയും രക്ഷിതാക്കളുടെയും സന്തോഷമാണ് ഇവിടുത്തെ ഇന്ദ്രജാലമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  
തുടര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികളും അമ്മമാരും ചേര്‍ന്ന് അവതരിപ്പിച്ച കലാപ്രകടനങ്ങളും അരങ്ങേറി.  ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍, മാജിക് പ്ലാനറ്റ് മാനേജര്‍ സുനില്‍രാജ് സി.കെ, ക്രിയേറ്റീവ് ഹെഡ് ഭരതരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img