സുനിൽ കുമാർ കെ എൻ ന്റെ ചന്ദ്രായനം നോവൽ പ്രകാശനം പ്രശസ്ത എഴുത്തുകാരനായ എൻ എസ് മാധവൻ നിർവഹിച്ചു

സുനിൽ കുമാർ കെ എൻ രചിച്ച ചന്ദ്രായനം എന്ന നോവലിന്റെ പ്രകാശനം പ്രശസ്ത എഴുത്തുകാരനായ എൻ എസ് മാധവൻ നിർവഹിച്ചു. എഴുത്തുകാരനും ചലച്ചിത്രനിരൂപകനുമായ ഐ ഷൺമുഖദാസ് ആദ്യപ്രതി ഏറ്റുവാങ്ങി. ഭാരതത്തിന്റെ പ്രഥമ ചക്രവർത്തിയായ ചന്ദ്രഗുപ്ത മൗര്യന്റെ ജീവിതത്തിലെ അവസാന നാളുകളെയും അദ്ദേഹത്തിന്റെ ആത്മീയ പരിവർത്തനത്തെയും അടയാളപ്പെടുത്തുന്ന ചരിത്ര നോവലാണിത്. രക്തച്ചൊരിച്ചിലുകളിലൂടെ പടുത്തുയർത്തിയ സാമ്രാജ്യം ഉപേക്ഷിച്ച്, ജൈനമുനി ഭദ്രബാഹുവിനെ പിന്തുടർന്ന് ദക്ഷിണദേശത്തേക്ക് തീർത്ഥാടനം നടത്തുന്ന ചന്ദ്രഗുപ്തനെയാണ് നോവലിൽ ആവിഷ്കരിച്ചിരിക്കുന്നത്. അധികാരത്തിന്റെ ഉന്നതിയിൽ നിന്ന് ‘പ്രഭാചന്ദ്രൻ’ എന്ന പേരിൽ ഒരു സന്യാസിയായി മാറുന്ന ചന്ദ്രഗുപ്തന്റെ ആത്മസംഘർഷങ്ങളും തത്ത്വചിന്തകളുമാണ് നോവലിന്റെ പ്രമേയം.

ചരിത്രത്തെ അധികരിച്ച് രചിച്ചതാണെങ്കിലും ചരിത്രനോവൽ എന്നതിനപ്പുറം ദാർശനികസമസ്യകളും പ്രണയവുമെല്ലാം ചർച്ച ചെയ്യുന്നതിലൂടെ ചന്ദ്രായനം പുതിയൊരു മാനം കൈവരിക്കുതായി എൻ എസ് മാധവൻ പറഞ്ഞു. ചരിത്രവും ഭാവനയും കൂടെ തത്വചിന്തയും സമ്മേളിക്കുന്ന നോവലിൽ ചന്ദ്രഗുപ്തന്റെ ബാഹ്യജീവിതവും അന്തർജീവിതവും ആവിഷ്കരിക്കാൻ പ്രാപ്തമായ ഒരു ഭാഷ കണ്ടെത്തുക മാത്രമല്ല, ഓരോ സംഭവവും സംഘർഷവും നാടകീയമായി അവതരിപ്പിക്കാനുള്ള ആഖ്യാനശേഷിയും സുനിൽ കുമാർ പ്രദർശിപ്പിച്ചു എന്ന്  പ്രശസ്ത കവി സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു.

പ്രകാശനചടങ്ങിൽ പ്രശസ്ത കലാനിരൂപകനായ വി കലാധരൻ ഉൾപ്പെടെ അനേകം പേർ പങ്കെടുത്തു. ഫെഡറൽ ബാങ്കിലെ ചീഫ് കംപ്ലെയ്ൻസ് ഓഫീസറായി പ്രവർത്തനമനുഷ്ഠിക്കുന്ന സുനിൽ കുമാറിന്റെ രണ്ടാമത്തെ നോവലാണ് ചന്ദ്രായനം.  ഡിസി ബുക്സ് ആണ് പ്രസാധകർ.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img