കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള ക്രിക്കറ്റ് അസോസിയേഷനും (കെ.സി.എ) പ്രമുഖ സാമൂഹിക സന്നദ്ധ സംഘടനയായ ‘ദിൽ സെ’യും (Dil se) സംയുക്തമായി സംഘടിപ്പിക്കുന്ന ബോധവത്കരണ ക്ലാസുകൾക്ക് തുടക്കമായി. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുക, ചൂഷണങ്ങൾക്കെതിരെ ഭയമില്ലാതെ പ്രതികരിക്കാൻ അവരെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാനത്തെ 14 ജില്ലകളിലായി ക്ലാസുകൾ നടത്തുന്നത്. ആദ്യഘട്ടം കാസർകോട്, എറണാകുളം, കോട്ടയം എന്നീ ജില്ലകളിൽ വിജയകരമായി പൂർത്തിയാക്കി. വരും ദിവസങ്ങളിൽ മറ്റു ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ ബോധവത്കരണ ക്ലാസുകൾ പൂർത്തിയാക്കാനാണ് അസോസിയേഷൻ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 12 മുതൽ 19 വയസ്സുവരെയുള്ള ജൂനിയർ ക്രിക്കറ്റ് താരങ്ങളെ ലക്ഷ്യമിട്ടാണ് ഈ വിപുലമായ സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്. ‘ദിൽ സെ’ മാനേജിംഗ് ട്രസ്റ്റി ക്രിസ്റ്റൽ ഹാർട്ട് സിംഗിന്റെ നേതൃത്വത്തിലാണ് കുട്ടികൾക്കായുള്ള പ്രത്യേക പരിശീലന സെഷനുകൾ പുരോഗമിക്കുന്നത്. വളർന്നുവരുന്ന പുതിയ തലമുറയെ ശാരീരികമായും മാനസികമായും ശാക്തീകരിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഈ ക്യാമ്പുകളിലൂടെ കെ.സി.എ ഏറ്റെടുത്തിരിക്കുന്നത്.

കുട്ടികളിൽ ആത്മവിശ്വാസവും പ്രതിരോധശേഷിയും വളർത്തിയെടുക്കാൻ ഉതകുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. മോശം സ്പർശനങ്ങളെയും  പീഡനശ്രമങ്ങളെയും എങ്ങനെ തിരിച്ചറിയാമെന്നും അത്തരം സാഹചര്യങ്ങളെ ധീരമായി എങ്ങനെ നേരിടാമെന്നും കുട്ടികൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന ലളിതമായ ഭാഷയിലാണ് വിദഗ്ദ്ധർ വിശദീകരിക്കുന്നത്. ഇതിനുപുറമെ, കായികരംഗത്ത് മത്സരങ്ങളുടെ ഭാഗമായി താരങ്ങൾ നേരിടേണ്ടി വരുന്ന കടുത്ത മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള പ്രത്യേക കൗൺസിലിംഗും ഈ ക്യാമ്പിന്റെ ഭാഗമായി നൽകുന്നുണ്ട്. കുട്ടികൾക്ക് ഭയരഹിതവും പൂർണ്ണമായും സുരക്ഷിതവുമായ ഒരു കായിക അന്തരീക്ഷം സൃഷ്ടിക്കാൻ അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് കെ.സി.എ ഭാരവാഹികൾ വ്യക്തമാക്കി.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img