കെ.എച്ച്.എൻ.എ വനിതാ ഫോറം

വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിലെ വനിതകളെ കൂടുതൽ സജീവമായി സംഘടനാപ്രവർത്തനങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്നതിനും, സാമൂഹിക–സാംസ്കാരിക–ആത്മീയ മേഖലകളിൽ വനിതാ നേതൃത്വത്തെ ശക്തിപ്പെടുത്തുന്നതിനുമായി കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (KHNA) 2026–27 വർഷത്തേക്കുള്ള വനിതാ ഫോറം രൂപീകരിച്ചു.

ഡെട്രോയിറ്റിലെ പ്രമുഖ സാമൂഹിക പ്രവർത്തകയും മുൻ AKMG പ്രസിഡന്റുമായ ഡോ. ഗീതാ നായർ ചെയറായി നിയമിതയായി. ഹൂസ്റ്റണിൽ നിന്നുള്ള അഞ്ജന മുരളീധരൻ കോ-ചെയറായും, സാൻ ഫ്രാൻസിസ്കോയിൽ നിന്നുള്ള ഇന്ദു നായർ സെക്രട്ടറിയായും ചുമതലയേറ്റു. നോർത്ത് കരോലിനയിൽ നിന്നുള്ള അംബിക ശ്യാമള ബോർഡ് ഇൻചാർജായും പ്രവർത്തിക്കും.

അമേരിക്കയുടെയും കാനഡയുടെയും വിവിധ മേഖലകളിൽ നിന്നുള്ള വനിതാ പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിച്ച ഈ ഫോറത്തിന് KHNAയുടെ എല്ലാ റീജിയനുകളിലെയും ശക്തമായ പ്രതിനിധിത്വമുണ്ടെന്നത് ശ്രദ്ധേയമാണ്. വിവിധ സംസ്ഥാനങ്ങളിൽ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ആത്മീയ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന വനിതകളാണ് ഫോറത്തിന്റെ ഭാഗമായിരിക്കുന്നത്.

വനിതാ ശാക്തീകരണം, കുടുംബ മൂല്യ സംരക്ഷണം, യുവതലമുറയ്ക്ക് സാംസ്കാരിക ബോധവൽക്കരണം, മാനസികാരോഗ്യ–കുടുംബ കൗൺസിലിംഗ് അവബോധം, കലാ–സാംസ്കാരിക പരിപാടികൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, നേതൃത്വ പരിശീലനം തുടങ്ങിയ മേഖലകളിൽ വ്യാപകമായ പദ്ധതികളാണ് വനിതാ ഫോറം ലക്ഷ്യമിടുന്നത്. പ്രവാസി മലയാളി ഹിന്ദു കുടുംബങ്ങളെ കൂടുതൽ അടുത്ത് കൂട്ടിചേർക്കുന്ന പ്രവർത്തനങ്ങൾക്കും ഫോറം മുൻഗണന നൽകും.

വനിതാ ഫോറത്തിന്റെ രൂപീകരണത്തെക്കുറിച്ച് KHNA പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു:
“ഒരു സംഘടനം എത്ര ഉയരത്തിൽ എത്തുമെന്നത് നിർണയിക്കുന്നത് അതിലെ വനിതാ നേതൃത്വത്തിന്റെ ശക്തിയാണ്, പ്രത്യേകിച്ച്  വടക്കേ അമേരിക്കയിൽ . സമൂഹം കെട്ടിപ്പടുക്കുന്നതും പാരമ്പര്യം സംരക്ഷിക്കുന്നതും കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നതും വനിതകളാണെന്ന സത്യം നമുക്ക് വ്യക്തമാണ്. പ്രൊഫഷണൽ, സാമൂഹിക, സാംസ്കാരിക — വിവിധ മേഖലകളിൽ മികവ് പുലർത്തുന്ന വനിതകളെ ഒരേ വേദിയിൽ കൊണ്ടുവരാൻ സാധിച്ചത് KHNA-യുടെ അഭിമാനമാണ്. ഈ ഫോറം വെറുമൊരു കമ്മിറ്റി അല്ല — ,നമ്മുടെ സംഘടനയുടെ ഏറ്റവും ശക്തമായ ശക്തികളിലൊന്നായി ഇത് ഉയരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.”

ഫോറത്തിലെ മറ്റു ഭാരവാഹികൾ:
അഞ്ജു ശ്രീധരൻ (ലോസ് ആഞ്ചലസ്), അനു രാജേന്ദ്രൻ (ഓസ്റ്റിൻ), അനുരാധ മനോജ് (ഫ്ലോറിഡ), അർച്ചന നായർ (ലൂസിയാന), അരുണ ആനന്ദ് (കണക്ടിക്കട്ട്), ആശ മനോഹരൻ (മിഷിഗൺ), ഡോ. അശമോൾ നായർ (ന്യൂയോർക്ക്), നിഷി ഗീത (ടെന്നസി), പൂർണിമ സന്തോഷ് (അരിസോണ), രാജി നായർ (വിർജീനിയ), സരിത മേനോൻ (ഐവ), സ്മിജ ആനന്ദ് (ഷിക്കാഗോ), സുമ സിബിൽ (ഡാലസ്), ടീന സുരേന്ദ്രൻ (ന്യൂജേഴ്സി) എന്നിവർ.

ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് കെ.വി. സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള എന്നിവർ ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും , ബോർഡ് ഓഫ് ഡയറക്ടേഴ്സും ,  ട്രസ്റ്റി ബോർഡ് അംഗങ്ങളും വനിതാ ഫോറം അംഗങ്ങൾക്ക് ആശംസകൾ നേർന്നു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img