സ്ത്രീ അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയായ ‘ഗംഗ യമുന സിന്ധു സരസ്വതി’ പുതിയ ചിത്രത്തിന് കൊച്ചിയില്‍ തുടക്കമായി

ഒരു ടൈറ്റിലില്‍ നാല് സംവിധായകര്‍ ഒരുക്കുന്ന നാല് സിനിമകള്‍ കൊച്ചിയില്‍ ആരംഭിച്ചു. പെന്‍ സിനിമാസിന്‍റെ ബാനറില്‍ സാജു നവോദയ, ഷിജു അഞ്ചുമന, പ്രശാന്ത് കാഞ്ഞിരമറ്റം, ലാല്‍പ്രിയന്‍ തുടങ്ങിയ നവാഗത സംവിധായകര്‍ ഒരുക്കുന്ന ‘ഗംഗ,യമുന, സിന്ധു, സരസ്വതി’ ആന്തോളജി മൂവിയുടെ പൂജ പാലാരിവട്ടം പി. ഒ. സി. യില്‍ നടന്നു.

പെന്‍ സിനിമാസിന്‍റെ ബാനറില്‍ സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തകനായ ടി ആര്‍ ദേവന്‍, രതീഷ് ഹരിഹരന്‍, ബാബു നാപ്പോളി, മാര്‍ബന്‍ റഹിം എന്നിവര്‍ സംയുക്തമായിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്ത്രീജിവിതത്തിന്‍റെ നേര്‍ക്കാഴ്ചകളിലേക്ക് വിരല്‍ ചൂണ്ടുന്ന പ്രമേയമാണ് ഗംഗ സമുന സിന്ധു സരസ്വതി സിനിമയുടെ പ്രമേയം. നമ്മുടെ ചുറ്റുവട്ടത്ത് സ്ത്രീ അനുഭവങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നതെങ്കിലും ഈ നാല് കഥകളും സ്ത്രീപക്ഷ സിനിമ മാത്രമല്ലെന്ന് സംവിധായകന്‍ സാജു സവോദയ പറഞ്ഞു. ചുറ്റും നടക്കുന്ന ജീവിത പരിസരങ്ങളെ സ്ത്രീ കാഴ്ചകളിലൂടെയാണ് സിനിമ ഒപ്പിയെടുക്കുന്നതെന്ന് സംവിധായകന്‍ ഷിജു അഞ്ചുമന ചൂണ്ടിക്കാട്ടി.

സ്ത്രീ ജീവിതങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നതെങ്കിലും എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന കുടുംബ ജീവിത മുഹൂര്‍ത്തങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നുണ്ടെന്ന് സംവിധായകരായ ഷിജു അഞ്ചുമനയും പ്രശാന്ത് കാഞ്ഞിരമറ്റവും സൂചിപ്പിച്ചു. സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ വെള്ളിത്തരയിലെത്തിക്കുന്ന ഈ സിനിമ ഒരു കൂട്ടായ്മയിലാണ് ഒരുങ്ങുന്നതെന്ന് നിര്‍മ്മാതാവ് ടി ആര്‍ ദേവന്‍ പറഞ്ഞു.

മലയാളത്തിലെ മുന്‍നിര താരങ്ങളെ അണിനിരത്തി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ഉടനെ കൊച്ചിയിലും, വട്ടവടയിലുമായി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൂജാ ചടങ്ങുകളുടെ ഔദ്യോഗിക ഉദ്ഘാടനം നടനും നിര്‍മ്മാതാവുമായ ലാല്‍ നിര്‍വ്വഹിച്ചു. സംവിധായകനും നടനുമായ ജോണി ആന്‍റണി, സോഹന്‍ സീനുലാല്‍, അമ്മ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍, നടി അഭിജ ശിവകല, ദീപ്തി മേരി വര്‍ഗ്ഗീസ്, സാജന്‍ പള്ളൂരുത്തി, പ്രദീപ് പള്ളൂരുത്തി, സുനീഷ് വാരനാട്, ശശികല വി മേനോന്‍, കുരുവിള മാത്യൂസ്, കലാഭവന്‍ ജോഷി, ബൈജു ജോസ് തുടങ്ങിയ കലാസാഹിത്യ-സിനിമ-രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു.

പ്രൊഡക്ഷൻ കൺടോളർ – ഷാജി പട്ടിക്കര, എൽദോ ഐസക്, മോഹൻ സിത്താര,
സെൽവാകുമാർ, ആൻഡേഴ്സൺ, അനിൽ ചാമി, ഷെന്റോ വി. ആന്റോ സെൽവകുമാർ ,
പ്രദീപ് പള്ളുരുത്തി, ശശികല വി. മേനോൻ, പ്രമോദ് സാരംഗ്, ബിജു ചാലക്കുടി,
അയൂബ് ഖാൻ, വിനയൻ, ദിലീപ് കുറ്റിച്ചിറ, നിമേഷ്, ജിസ്സൻ പോൾ, ഹരീഷ് ഹരിദാസ് ,
പി.ആർ ഒ – പി ആർ സുമേരൻ.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img