‘ധുരന്ധർ’ നെറ്റ്‌ഫ്ലിക്സ് പാകിസ്ഥാനിൽ കത്തിക്കയറുന്നു; ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമത്

ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ആക്ഷൻ ത്രില്ലറാണ് ‘ധുരന്ധർ’. തിയേറ്ററുകളിൽ ബ്ലോക്ക്ബസ്റ്റർ വിജയം സ്വന്തമാക്കിയ ചിത്രം ജനുവരി 30നാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്. ഇപ്പോഴിതാ, നെറ്റ്‌ഫ്ലിക്സ് പാകിസ്ഥാനിൽ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതെത്തിയിരിക്കുകയാണ് ചിത്രം. പാകിസ്ഥാനിലും ആറ് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും സിനിമയിക്ക് തിയേറ്റർ റിലീസിന് വിലക്കുണ്ടായിരുന്നു. ഇത് മറികടന്നാണ് ഒടിടിയിലെ ഈ നേട്ടം.

ധനുഷ് നായകനായ ‘തേരെ ഇഷ്ഖ് മേം’ എന്ന ബോളിവുഡ് ചിത്രത്തെ മറികടന്നാണ് രൺവീർ സിംഗ് ചിത്രം പാകിസ്ഥാനിൽ ഒന്നാം സ്ഥാനത്തെത്തിയത്. പാക് വിരുദ്ധ പരാമർശങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആറ് ഗൾഫ് രാജ്യങ്ങളിലും പാകിസ്ഥാനിലും ‘ധുരന്ധർ’ സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലാണ് സിനിമയ്ക്ക് പ്രദർശന വിലക്കുണ്ടായിരുന്നത്. എന്നിട്ടും ആഗോളതലത്തിൽ 1200 കോടി രൂപയ്ക്ക് മുകളിൽ കളക്ട് ചെയ്ത ശേഷമാണ് സിനിമ തിയേറ്റർ വിട്ടത്. നേരത്തെ, ഫൈറ്റർ, സ്കൈ ഫോഴ്സ്, ദ് ഡിപ്ലോമാറ്റ്, ആർട്ടിക്കിൾ 370, കശ്മീർ ഫയൽസ് എന്നീ ചിത്രങ്ങള്‍ക്കും സമാനമായ കാര്യം ചൂണ്ടിക്കാട്ടി ഗൾഫിൽ പ്രദർശനവിലക്ക് ഏർപ്പെടുത്തിയിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 130 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളുടെ സ്ട്രീമിങ് അവകാശം നെറ്റ്‌ഫ്ലിക്സ് സ്വന്തമാക്കിയത്. ഒരു ബോളിവുഡ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഡീൽ ആണിത്. ഇതോടെ, അല്ലു അർജുന്റെ ‘പുഷ്പ 2: ദ റൂൾ’ എന്ന പാൻ ഇന്ത്യൻ ഹിറ്റ് ചിത്രത്തിന്റെ റെക്കോർഡ് ‘ധുരന്ധർ’ മറികടന്നു. 275 കോടി രൂപയ്ക്കാണ് ‘പുഷ്പ’യുടെ ഒടിടി അവകാശങ്ങൾ വിറ്റുപോയതെന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ ചാരസംഘടനയായ റോയുടെ പാകിസ്ഥാനിലെ രഹസ്യ ഓപ്പറേഷനുകളെ ആസ്പദമാക്കിയാണ് ‘ധുരന്ധർ’ ഒരുക്കിയിരിക്കുന്നത്. രൺവീർ സിംഗിനെ കൂടാതെ അക്ഷയ് ഖന്ന, ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സാറാ അർജുൻ ആണ് ചിത്രത്തിലെ നായിക. ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് നിർമാണം. ഈ വർഷം മാർച്ച് 19ന് ‘ധുരന്ധറി’ന്റെ രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

Hot this week

അമേരിക്കയിൽ ഗ്യാസ് നികുതി ഇളവ് നിർദേശവുമായി ട്രംപ്

ഡൊണാൾഡ് ട്രംപ് അമേരിക്കയിൽ ഫെഡറൽ ഗ്യാസോളിൻ നികുതി താത്കാലികമായി ഒഴിവാക്കാനുള്ള പദ്ധതി...

അനന്തമായി നീളുന്ന മുഖ്യമന്ത്രി പ്രഖ്യാപനം; നേതാക്കൾ പാണക്കാട്, മുസ്ലിം ലീഗ് നേതൃയോഗം ആരംഭിച്ചു

മുസ്ലിം ലീഗ് നേതൃയോഗം ആരംഭിച്ചു. നേതാക്കൾ പാണക്കാട്ടേത്തി. പി കെ കുഞ്ഞാലിക്കുട്ടി,...

സോണിയ ഗാന്ധി ആശുപത്രിയിൽ; മേദാന്ത ആശുപത്രിയിൽ ശസ്ത്രക്രിയ്ക്കായി പ്രവേശിപ്പിച്ചു

കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ...

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും....

Topics

എസ്എസ്എല്‍സി ഫല പ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകില്ലെന്ന് സൂചന; ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍

എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത. മറ്റന്നാള്‍ ഫല പ്രഖ്യാപനം ഉണ്ടാകില്ലെന്ന് സൂചന. ഇതുവരെ...

പ്രതിപക്ഷ അമരക്കാരനാര്? പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും

പ്രതിപക്ഷ നേതാവിനെ സിപിഐഎം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കും. സംസ്ഥാന നേതൃയോഗത്തിലെ ചര്‍ച്ചകള്‍ക്ക്...

മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്; പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസിലെ മാരത്തണ്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്. പ്രഖ്യാപനം ഇന്ന്...
spot_img

Related Articles

Popular Categories

spot_img