കയാദു ലോഹർ വീണ്ടും മലയാളത്തിൽ; ‘പള്ളിച്ചട്ടമ്പി’ റിലീസ് തീയതി പ്രഖ്യാപിച്ചു

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’യുടെ പുത്തൻ പോസ്റ്റർ പുറത്ത്. സിനിമയിലെ നായിക കയാദു ലോഹറിനെ അവതരിപ്പിക്കുന്ന ക്യാരക്ടർ പോസ്റ്റർ ആണ് അണിയറപ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ പുറത്തിറക്കിയിരിക്കുന്ന പോസ്റ്ററിൽ ചിത്രത്തിന്റെ റിലീസ് തീയതിയും കാണാം. ഏപ്രിൽ ഒൻപതിനാണ് ‘പള്ളിച്ചട്ടമ്പി’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നത്.

പ്രദീപ് രംഗനാഥൻ നായകനായ ‘ഡ്രാഗൺ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ നായികയായതോടെയാണ് കയാദു ലോഹർ തെന്നിന്ത്യൻ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. ‘പള്ളിച്ചട്ടമ്പി’യിൽ നായികയായി എത്തുന്ന കയാദുവിന്റെ അനൗൺസ്‌മെന്റ് വീഡിയോയും വൈറലായിരുന്നു.

വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റർടൈന്മെന്റ് എന്ന ബാനറിൽ ചാണുക്യ, ചൈതന്യ, ചരൺ എന്നിവർ ചേർന്നാണ് ‘പള്ളിച്ചട്ടമ്പി’ നിർമിക്കുന്നത്. എസ്. സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കയാദു ലോഹർ നായികയാകുന്ന ‘പള്ളിച്ചട്ടമ്പി’യിൽ വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ്‌ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു. 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

ടിജോ ടോമി ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് മോളിവുഡിന്റെ മ്യൂസിക് സെൻസേഷൻ ജേക്സ് ബിജോയ് ആണ്. മേഘശ്യാമും തൻസീറുമാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ. മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂംസും, റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ അലക്സ് ഇ കുര്യൻ. ഫിനാൻസ് കൺട്രോളർ അനിൽ അമ്പല്ലൂർ. പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് മേനോൻ. റെനിത് രാജ്, കിരൺ റാഫേൽ എന്നിവരാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ . സൗണ്ട് ഡിസൈൻ -സിങ്ക് സിനിമ, രാജേഷ് മേനോൻ ആണ് ആർട്ട് ഡയറക്‌ടർ, കാസ്റ്റിങ് ഡയറക്ടർ ബിനോയ് നമ്പാല, ഡിജിറ്റൽ മാർക്കറ്റിങ്: അഖിൽ വിഷ്ണു വി.എസ്, പിആർഓ – അക്ഷയ് പ്രകാശ്. സ്റ്റിൽസ് – റിഷ്ലാൽ ഉണ്ണികൃഷ്ണൻ. പോസ്റ്റർ ഡിസൈൻ യെല്ലോടൂത്ത്സ്.

Hot this week

ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ...

‘ഇവര്‍ എന്റെ സഹയാത്രികര്‍’; മിനാബില്‍ കൊല്ലപ്പെട്ട 168 കുഞ്ഞുങ്ങള്‍’; വിമാനത്തിനുള്ളിലെ ചിത്രം പോസ്റ്റ് ചെയ്ത് ഇറാന്‍ സ്പീക്കര്‍

സ്ഥിരം വെടിനിര്‍ത്തലിനായുള്ള ഇറാന്‍ -അമേരിക്ക ചര്‍ച്ചയ്ക്ക് ഇസ്ലാബാദിലെത്തിയ വിമാനത്തിനുള്ളിലെ ചിത്രം പങ്കുവച്ച്...

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്; ഇറാൻ- യുഎസ് ചർച്ചകൾക്ക് സാധ്യതയേറി

ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ കൈമാറാൻ സമ്മതിച്ച് യുഎസ്. ഖത്തറിലും മറ്റ് വിദേശ...

Topics

യുഎസ്-ഇറാൻ വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായതോടെ ആഗോള വിപണിയിൽ...

നാടകം ഒരുകലയാണ്, ജീവിതമാണ്, കരിയറുമാണ്

നാടക വേദിയുടെ പിറവി എന്നാണെന്ന് തെരഞ്ഞാൽ ഒരു ഗവേഷണം  നടത്തിയാലും കണ്ടുപിടിക്കുവാൻ...
spot_img

Related Articles

Popular Categories

spot_img