നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ ഒരുക്കിയ ചിത്രമാണ് ‘സർവം മായ’. പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന സിനിമയ്ക്ക് ശേഷം അഖില്‍ സത്യന് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നുവിത്. ഫാന്റസി കോമഡി ഴോണറില്‍ ഒരുങ്ങിയ ചിത്രം നിവിൻ പോളിയുടെ കരിയറിലെ തന്നെ വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ്. 150 കോടി രൂപയാണ് സിനിമയുടെ ആഗോള തിയേറ്റർ കളക്ഷൻ.
ജിയോ ഹോട്ട്സ്റ്റാറിലൂടെ ഡിജിറ്റൽ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഫൺ ഴോണറിൽ തകർത്താടുന്ന നിവിനെ തിയേറ്ററിലും ഒടിടിയിലും കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഒടിടി റിലീസിന് ശേഷം സിനിമയുടെ ക്ലൈമാക്സിനെ സംബന്ധിച്ച് നിരവധി ഫാൻ തിയറികൾ ഉയർന്നുവന്നിരുന്നു. സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തി എന്ന് സൂചിപ്പിക്കുന്നതായിരുന്നു ഇതിൽ പല തിയറികളും.
മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന 10ാമത്തെ ചിത്രം എന്ന പ്രത്യേകതയുമായാണ് ‘സർവം മായ’ തിയേറ്ററുകളിൽ എത്തിയത്. ഈ കോംബോ പ്രതീക്ഷിച്ച പോലെ കാണികളെ രസിപ്പിച്ചു. റിയ ഷിബുവായിരുന്നു സിനിമയിലെ സർപ്രൈസ് എലമെന്റ്. നടി അവതരിപ്പിച്ച മായ (ഡെലുലു) പ്രേക്ഷകരുടെ മനം കവർന്നു. ഇവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.
സംഗീതം: ജസ്റ്റിൻ പ്രഭാകരൻ, സിനിമറ്റോഗ്രാഫി: ശരൺ വേലായുധൻ, എക്സി.പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ശ്രീക്കുട്ടൻ ധനേശൻ, വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജേഴ്സ്: ആദർശ് സുന്ദർ, സിങ്ക് സൗണ്ട്: അനിൽ രാധാകൃഷ്ണൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റിൽസ്: രോഹിത് കെ.എസ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹ സംവിധാനം: ആരൺ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിങ്: സ്നേക്ക്പ്ലാന്റ്, പിആർഓ: ഹെയിൻസ്.



