“ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യം വിടൂ”; മെറ്റയ്ക്ക് താക്കീതുമായി സുപ്രീം കോടതി

ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ രാജ്യം വിടുന്നതാണ് നല്ലതെന്ന് ആഗോള ടെക് ഭീമന്മാരായ മെറ്റയ്ക്ക് താക്കീത് നൽകി സുപ്രീം കോടതി. വാട്‌സ്ആപ്പ് 2021ൽ സ്വകാര്യതാ നയം ലംഘിച്ചെന്ന പരാതിയിലെ ഹർജി പരിഗണിക്കവെ ഇടക്കാല ഉത്തരവിലൂടെയാണ് സുപ്രീം കോടതി മാതൃ കമ്പനിയായ മെറ്റയെ ശാസിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്നതിനൊപ്പം നിലകൊള്ളില്ലെന്ന് കോടതി നിലപാടറിയിച്ചു. ഈ രാജ്യത്തെ ജനങ്ങളുടെ സ്വകാര്യതയുമായി കളിക്കാൻ നിങ്ങൾക്ക് കഴിയില്ല. ഇന്ത്യക്കാരുടെ ഡാറ്റയിലെ ഒരു അക്കം പോലും പങ്കിടാൻ നിങ്ങളെ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യയുടെ നേതൃത്വത്തിലുള്ള ബെഞ്ച് യുഎസ് കമ്പനിയെ ശാസിച്ചു.

പരസ്യ ആവശ്യങ്ങൾക്കായി ഉപയോക്തൃ ഡാറ്റ പങ്കിടുന്നത് സംബന്ധിച്ച് മെറ്റ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) മുമ്പാകെ അപ്പീൽ നൽകിയിരുന്നു. നേരത്തെ സിസിഐ മെറ്റയ്ക്ക് 213.14 കോടി രൂപ പിഴ ശിക്ഷ വിധിച്ചിരുന്നു. വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോക്തൃ ഡാറ്റ പങ്കിടുന്ന വാട്‌സ്ആപ്പിൻ്റെ ചൂഷണപരമായ നയത്തെ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും സുപ്രീം കോടതിയിൽ എതിർത്തിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസ് മെറ്റയ്ക്ക് താക്കീത് നൽകിയത്. “നിങ്ങൾക്ക് ഇന്ത്യൻ ഭരണഘടന പിന്തുടരാൻ കഴിയുന്നില്ലെങ്കിൽ രാജ്യം വിടണം. പൗരന്മാരുടെ സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യാൻ ഞങ്ങൾ അനുവദിക്കില്ല” ചീഫ് ജസ്റ്റിസ് വിമർശിച്ചു.

“രാജ്യത്തെ ദശലക്ഷക്കണക്കിന് ദരിദ്രരും വിദ്യാഭ്യാസം പോലുമില്ലാത്തവരുമായ ആളുകൾക്ക് നിങ്ങളുടെ നയം മനസിലാകുമോ? ചിലപ്പോൾ നിങ്ങളുടെ നയങ്ങൾ മനസിലാക്കാൻ കോടതിക്ക് പോലും ബുദ്ധിമുട്ടുണ്ടാകും. അപ്പോൾ ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് അവ എങ്ങനെ മനസിലാകും? സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുന്നതിനുള്ള ഒരു മാർഗമാണിത്. ഞങ്ങൾ അത് അനുവദിക്കില്ല,” ചീഫ് ജസ്റ്റിസ് പറഞ്ഞു.

വാട്‌സ്ആപ്പിൻ്റെ ‘എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് മെസേജുകളെ സംശയമുനയിൽ നിർത്തിക്കൊണ്ട് സ്വന്തം അനുഭവവും ചീഫ് ജസ്റ്റിസ് ഉയർത്തി. അസുഖ വിവരം കാണിച്ച് ഡോക്ടർക്ക് മെസേജ് അയച്ചാൽ ഡോക്ടർ മരുന്നിൻ്റെ പ്രിസ്ക്രിപ്ഷൻ അയച്ചുതരുമ്പോൾ അതുമായി ബന്ധപ്പെട്ട പരസ്യങ്ങൾ കാണിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് വിമർശിച്ചു. എന്നാൽ കമ്പനിക്ക് പോലും ഉള്ളടക്കം കാണാൻ കഴിയില്ലെന്നാണ് മെറ്റയ്ക്കും വാട്ട്‌സ്ആപ്പിനും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകർ വാദിച്ചത്.

സമൂഹമാധ്യമങ്ങളായ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിലൂടെ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ പുറത്തുവിടുന്നതിനായി 2021ൽ സ്വകാര്യതാ നയം വാട്‌സ്ആപ്പ് പുതുക്കിയിരുന്നു. ഈ നയം അംഗീകരിക്കാത്ത ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പ് സേവനം ലഭ്യമാക്കില്ലെന്നും കമ്പനി നിലപാടെടുത്തു. ഇതോടെയാണ് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ വാട്‌സ്ആപ്പിന് പിഴ ചുമത്തിയത്.

Hot this week

യുഎസ്-ഇറാൻ വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായതോടെ ആഗോള വിപണിയിൽ...

നാടകം ഒരുകലയാണ്, ജീവിതമാണ്, കരിയറുമാണ്

നാടക വേദിയുടെ പിറവി എന്നാണെന്ന് തെരഞ്ഞാൽ ഒരു ഗവേഷണം  നടത്തിയാലും കണ്ടുപിടിക്കുവാൻ...

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്...

കടുത്ത സാമ്പത്തിക പ്രതിസന്ധി:പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും  തപാൽ നിരക്ക് വർധിപ്പിക്കാനും  യുഎസ് പോസ്റ്റൽ സർവീസ്

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത്...

Topics

യുഎസ്-ഇറാൻ വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

യുഎസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയായതോടെ ആഗോള വിപണിയിൽ...

നാടകം ഒരുകലയാണ്, ജീവിതമാണ്, കരിയറുമാണ്

നാടക വേദിയുടെ പിറവി എന്നാണെന്ന് തെരഞ്ഞാൽ ഒരു ഗവേഷണം  നടത്തിയാലും കണ്ടുപിടിക്കുവാൻ...

ചാരവൃത്തിക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; ‘AI സഹപ്രവർത്തകരെ’ നിയോഗിക്കാൻ സിഐഎ

വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്...

കടുത്ത സാമ്പത്തിക പ്രതിസന്ധി:പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും  തപാൽ നിരക്ക് വർധിപ്പിക്കാനും  യുഎസ് പോസ്റ്റൽ സർവീസ്

കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത്...

ചരിത്രം തിരുത്തി കുറിക്കാൻ ആർട്ടമിസ്; ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യ ദൗത്യമായി ആർട്ടമിസ് 2

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ (NASA) ആർട്ടമിസ് ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്....

സവിതയുടെ സ്മരണയ്ക്കായി ടെക്സസ് സർവകലാശാലയിൽ സ്കോളർഷിപ്പ് ഫണ്ട് രൂപീകരിക്കുന്നു

കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത...

കാനഡയിൽ 1.2 കോടി ജനങ്ങൾക്ക് ബോണസ് തുക; ഈ വസന്തകാലത്ത് അക്കൗണ്ടിലെത്തും

കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ...
spot_img

Related Articles

Popular Categories

spot_img