മാർത്തോമാ സഭാ കൗൺസിൽ സ്ഥാനാർഥിയായി ആൻഡ്രൂസ് അഞ്ചേരി മത്സരിക്കുന്നു

മാർത്തോമാ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ പ്രമുഖ ഇടവകകളിൽ ഒന്നായ ഡാലസ് മാർത്തോമാ ചർച്ച്–ഫാർമേഴ്സ് ബ്രാഞ്ച് ഇടവകയിൽ നിന്ന് സഭാ പ്രതിനിധി മണ്ഡലാംഗമായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആൻഡ്രൂസ് അഞ്ചേരി മാർത്തോമാ സഭാ കൗൺസിൽ സ്ഥാനാർഥിയായി മത്സരിക്കുന്നു.

അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനും കവിയും ഗാനരചയിതാവും സംഗീതസംവിധായകനുമായ അദ്ദേഹം മാർത്തോമാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന അസംബ്ലി അംഗമായും മുൻപ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1982-ൽ ഡാലസിലെ ആദ്യ ഗായക സംഘത്തിന് നേതൃത്വം നൽകിയ ആൻഡ്രൂസ് പിന്നീട് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവകയുടെ ക്വയർ ഡയറക്ടറായി ദീർഘകാലം അനുഗ്രഹീതമായ ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ അഞ്ചേരി സ്വദേശിയായ ആൻഡ്രൂസ്, മുൻപ് കൊൽക്കത്ത മാർത്തോമാ ഇടവകയിലും സജീവ അംഗമായി പ്രവർത്തിച്ചിരുന്നു. ചിരിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്യുന്ന നിരവധി കവിതകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം സാഹിത്യരംഗത്തും ശ്രദ്ധേയ സാന്നിധ്യമാണ്. 

അഖില കേരള ബാലജനസഖ്യത്തിലൂടെ വളർന്നുവന്ന അദ്ദേഹം, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതിനിധീകരിച്ചിരുന്ന പുതുപ്പള്ളി യൂണിയനിൽ നിന്ന് ബാലജനസഖ്യത്തിന്റെ സെൻട്രൽ കമ്മിറ്റി അംഗമായും നന്നേ ചെറുപ്പത്തിൽ
പ്രവർത്തിച്ചിട്ടുണ്ട്. സഭയുടെ വിവിധ മേഖലകളിൽ സജീവ പങ്കാളിത്തം പുലർത്തുന്ന ആൻഡ്രൂസ് സേവന മനോഭാവത്താലും നേതൃപക്ഷത്തിലുള്ള കഴിവാലും ശ്രദ്ധേയനാണ്.

അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളും സന്ദർശിച്ചിട്ടുള്ള അദ്ദേഹം, ജോലിയിൽ നിന്ന് വിരമിച്ചതിനുശേഷം കൊച്ചു മക്കളുമായി സമയം ചിലവിടുന്നതോടൊപ്പം കുടുംബമായി വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്നത് തന്റെ ഹോബിയായും തുടരുകയും ചെയ്തു വരുന്നു. 

ആൻഡ്രൂസ് അഞ്ചേരിയുടെ പ്രതിജ്ഞാബദ്ധമായ സേവനം മാർത്തോമ്മാ സഭക്കെന്നും ഒരു മുതൽകൂട്ട് തന്നെയാണ്.

Hot this week

രാവിലെ തിയേറ്ററിൽ കയറിയാൽ വൈകുന്നേരം ഇറങ്ങാം! ഏഴര മണിക്കൂർ ദൈർഘ്യം; ‘ധുരന്ധർ’ ഡയറക്‌ടേഴ്‌സ് കട്ട് വരുന്നോ?

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ആദിത്യ ധർ ചിത്രം 'ധുരന്ധർ:...

ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; FCRA ബിൽ ചർച്ച ലോക്സഭ മാറ്റിവെച്ചു

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA )...

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്  ദേവാലയത്തിൽ കഷ്ടാനുഭാഴ്ച  ശ്രുശൂഷ  

മിഡ് ലാൻഡ്‌  പാർക്ക്‌  സെന്റ്‌  സ്റ്റീഫൻസ്  ഓർത്തഡോൿസ്‌ ദേവാലയത്തിൽ കഷ്ടാനുഭാഴ്ച ശ്രുശൂഷകൾ...

നഗരസഭാ ജീവനക്കാർക്ക് സൗജന്യ ശിശുപരിചരണ പദ്ധതിയുമായി ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി

ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ...

നാൻസി പെലോസിയുടെ പിൻഗാമിയാകാൻ സായ്കത്ത് ചക്രബർത്തി; ‘ജസ്റ്റിസ് ഡെമോക്രാറ്റ്‌സി’ന്റെ പിന്തുണ

സാൻ ഫ്രാൻസിസ്കോയിലെ നിർണ്ണായകമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രമുഖ പുരോഗമന രാഷ്ട്രീയ സംഘടനയായ...

Topics

ട്രംപിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ഏക മുസ്ലിം വനിതാ ഉപദേശക രാജിവെച്ചു

ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ മതസ്വാതന്ത്ര്യ കമ്മീഷനിലെ  ഏക മുസ്ലിം വനിതാ അംഗമായ...

റോബർട്ട് മോറിസ് ജയിൽ മോചിതനായി: ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ ഇനി സെക്സ് ഒഫൻഡർ പട്ടികയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ...
spot_img

Related Articles

Popular Categories

spot_img