ഗോവിന്ദ ചതിച്ചാശാനെ! 15,000 കാണികളെ ‘കബളിപ്പിച്ച’ കഥ

ബോളിവുഡ് താരം ഗോവിന്ദയും ഭാര്യ സുനിതാ അഹൂജയും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ഇരുവരും വിവാഹമോചിതരാകാൻ പോകുന്നു എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ കുറച്ചുനാളുകളായി ആരാധകർക്കിടയിൽ ചർച്ചയാണ്. ഒരു നടിയുമായി നടന് വഴിവിട്ട ബന്ധമുണ്ടെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുനിത ആരോപിക്കുകകൂടി ചെയ്തതോടെ ഈ ചർച്ചകൾക്ക് ചൂടുപിടിച്ചു. ഇതിനു പിന്നാലെ ഗോവിന്ദയെ ചുറ്റിപ്പറ്റിയുള്ള പഴയകാല കഥകൾ തിരയുന്നതിന്റെ തിരക്കിലാണ് വിമർശകരും ആരാധകരും.

കരിയറിന്റെ ഉച്ചസ്ഥായിയിൽ നിന്നിരുന്ന സമയത്ത് ഗോവിന്ദയുടെ’കൃത്യനിഷ്ഠത’ വളരെ പ്രശസ്തമായിരുന്നു. ഏതു പരിപാടിക്കും വൈകിയെത്തുന്നതായിരുന്നു ഗോവിന്ദയുടെ സ്റ്റൈൽ. അടുത്തിടെ ഒരു അഭിമുഖത്തിൽ, സംഗീത സംവിധായകൻ അബു മാലിക് നടനെപ്പറ്റി പറഞ്ഞ ഒരു സംഭവകഥ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

15,000ത്തോളം ആളുകൾ തടിച്ചുകൂടിയ വേദിയിൽ ഗോവിന്ദ എത്തില്ലെന്ന് അറിഞ്ഞാൽ വലിയ പ്രശ്നങ്ങളുണ്ടാകുമെന്ന് സംഘാടകർ ഭയന്നു. ഓർക്കസ്ട്രയും പാട്ടുകളും തുടങ്ങിയിട്ടും പ്രധാന താരം എത്താതായതോടെ കാണികൾക്കിടിയിൽ നിന്ന് മുറുമുറുപ്പുകൾ തുടങ്ങി. ആ സമയത്താണ് അവിടെയുണ്ടായിരുന്ന അബു മാലിക്കിന്റെ നോട്ടം സഹോദരനും നടനുമായ ഡാബു മാലിക്കിൽ (അർമാൻ മാലിക്കിന്റെ അച്ഛൻ) പതിയുന്നത്. ഡിറ്റോ, ഗോവിന്ദ തന്നെ!അക്കാലത്ത് ഡാബു മാലിക്കിന് ഗോവിന്ദയുമായി നല്ല സാമ്യമുണ്ടായിരുന്നു. പെട്ടെന്ന് അദ്ദേഹത്തിന് ഒരു ആശയം തോന്നി. ഇത് മനസിൽ വച്ച്, അബു മാലിക് തന്റെ സഹോദരനോട് ഗോവിന്ദയുടെ വേഷം ധരിച്ച് സ്റ്റേജിൽ കയറാൻ ആവശ്യപ്പെട്ടു.

ഗോവിന്ദയെ പോലെ തിളങ്ങുന്ന വസ്ത്രങ്ങൾ ധരിച്ച് ഡാബു മാലിക് വേദിയിലെത്തി. ‘ഐ ആം എ സ്ട്രീറ്റ് ഡാൻസർ’ തുടങ്ങിയ പ്രശസ്ത ഗാനങ്ങൾക്ക് ചുവടുവച്ചു. രസകരമായ വസ്തുത എന്തെന്നാൽ, ഷോ അവസാനിക്കും വരെ വേദിയിൽ തകർത്താടുന്നത് ഗോവിന്ദ തന്നെയാണെന്നാണ് ആരാധകർ കരുതിയത്. പരിപാടി കഴിഞ്ഞതും, കാണികൾ സത്യം തിരിച്ചറിയുന്നതിന് മുൻപ് അബു മാലിക്കും സംഘവും വേദിക്ക് പിന്നിൽ തയ്യാറാക്കി നിർത്തിയിരുന്ന ബസ്സിൽ കയറി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇതാണ് അബു മാലിക്ക് പങ്കുവച്ച സംഭവകഥ.

2019ൽ പുറത്തിറങ്ങിയ ‘രംഗീല രാജ’ എന്ന ചിത്രത്തിലാണ് ഗോവിന്ദ അവസാനമായി അഭിനയിച്ചത്.

Hot this week

ഇടമലക്കുടിയിലെ റേഷന്‍ കൊള്ള; റേഷന്‍ കടകളില്‍ ഭക്ഷ്യ ധാന്യങ്ങള്‍ എത്തിയതിന്റെയോ വിതരണം ചെയ്തതിന്റെയോ രേഖകളില്ല

ഇടമലക്കുടിയിലെ റേഷന്‍ കൊള്ളയില്‍ ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍. റേഷന്‍...

ഇറ്റലിയില്‍ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിവയ്പ്പ്; രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

ഇറ്റലിയില്‍ രണ്ട് ഇന്ത്യക്കാര്‍ വെടിയേറ്റ് മരിച്ചു. ബെര്‍ഗാമോ പ്രവിശ്യയിലെ കോവോ നഗരത്തില്‍...

‘അമേരിക്കയ്ക്കും ഇസ്രയേലിനും കയ്‌പേറിയ തോൽവികൾ ഉണ്ടാകും’; മുജ്തബ ഖമനയി

അമേരിക്കയ്ക്കും ഇസ്രയേലിനും പുതിയ കയ്‌പേറിയ തോൽവികൾ ഉണ്ടാകുമെന്ന് ഇറാൻ പരമോന്നത നേതാവ്...

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; 20 പേര്‍ മരിച്ചു

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം. 20 പേര്‍ മരിച്ചു. നിരവധി...

വിഡി സതീശൻ പ്രവർത്തിച്ചത് ടെലിവിഷനിൽ മാത്രം: തിരഞ്ഞെടുപ്പിൽ എല്ലാം ചെയ്തത് കെസി വേണുഗോപാൽ’; വെള്ളാപ്പള്ളി നടേശൻ

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ കെ സി വേണുഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ....

Topics

എന്ത് പറയും? രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി; ഇന്ന് രാത്രി 8.30ന്

രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാത്രി എട്ടരയ്ക്ക് പ്രധാനമന്ത്രി...

മണ്ഡല പുനർനിർണയം, ബിജെപിയുടെ തോൽവി ഇവിടെ തുടങ്ങുകയാണ്, ഒരുമിച്ച് നിന്നാൽ വിജയം ഉറപ്പ്; എം കെ സ്റ്റാലിൻ

വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിനെ തമിഴ്‌നാടിന്റെയും ദക്ഷിണേന്ത്യയുടെയും വിജയമായി വിശേഷിപ്പിച്ച്...

സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ കളിക്കളം 2026: ഗെയിം നൈറ്റ് ശനിയാഴ്ച ഏപ്രിൽ 18, 2026

കൊളംബസ് പ്രദേശത്തെ മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്ന പരിപാടിയായ കോമ (COMA) കളിക്കളം...
spot_img

Related Articles

Popular Categories

spot_img