സുരേഷ് ഗോപിയുടെ ജെഎസ്കെയ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചില്ല: അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയിലേക്ക്

സുരേഷ് ഗോപി നായകനായി എത്തുന്ന ജെ എസ് കെയ്ക്ക് പ്രദര്‍ശനാനുമതി വൈകുന്നതോടെ അണിയറ പ്രവര്‍ത്തകര്‍ കോടതിയിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ഹൈക്കോടതിയിൽ ഹര്‍ജി നല്‍കാനുള്ള നടപടി തുടങ്ങിയത്. സുരേഷ് ഗോപി ചിത്രത്തിന് ഇതുവരെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ചിത്രത്തിന്‍റെ ജാനകിയെന്ന പേര് മാറ്റണമെന്ന നിലപാടിലാണ് കേന്ദ്ര സെന്‍സര്‍ബോര്‍ഡ്.

നേരത്തെ സുരേഷ് ഗോപി ചിത്രം ജെ. എസ്. കെയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതിൽ പ്രതികരണവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ രംഗത്ത് എത്തിയിരുന്നു. സിനിമ പേര് മാത്രമല്ല കഥാപാത്രത്തിന്റ പേരും മാറ്റണമെന്ന് കേന്ദ്ര സെൻസർ ബോഡ് പറഞ്ഞിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. സുരേഷ് ഗോപിയുമായി സംസാരിച്ചുവെന്നും അദ്ദേഹം നേരിട്ട് ഇടപെട്ടെന്നാണ് പറ‍ഞ്ഞതെന്നും എന്നിട്ടും മാറ്റമില്ലെന്ന് പറഞ്ഞെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

കേരളത്തിലെ സെൻസർ ബോർഡ് കണ്ട് പൂർണ തൃപ്തിയായ പടമാണ് ജാനകി vs സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിൽ 96 ഇടങ്ങളിൽ സുരേഷ് ​ഗോപി തന്നെ ജാനകി എന്ന പേര് പറഞ്ഞിട്ടുണ്ടെന്നും അതൊക്കെ മാറ്റാനാകുമോന്നും ഉണ്ണികൃഷ്ണന്‍ ചോദിക്കുന്നു. വിഷയത്തിൽ ഫെഫ്ക പ്രത്യക്ഷ സമരത്തിലേക്ക് പോകുമെന്നും ജനറൽ സെക്രട്ടറി പറ‍ഞ്ഞു.

എങ്ങോട്ടാണ് നമ്മൾ പോകുന്നത്? നമുക്ക് പേരിടാൻ പറ്റില്ലേ. കഥാപാത്രങ്ങൾ ഹിന്ദു ആണെങ്കിൽ ഏതെങ്കിലും ദൈവത്തിന്റെ പേരായിരിക്കും. എനിക്ക് സ്വന്തം പേര് പോലും ഇടാൻ പറ്റില്ലേ? മലയാള സിനിമയിലെ വില്ലൻമാരുടെ പേര് നോക്കൂ. വളരെ ഗുരുതരമായ പ്രശ്നം ആണിതെന്നും സംവിധായകനോട് നിയമപരമായി മുന്നേറാൻ പറഞ്ഞിട്ടുണ്ടെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ജെഎസ്കെയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. സിനിമ ജൂണ്‍ 27ന് റിലീസ് ചെയ്യാനിരിക്കെ ആയിരുന്നു നീക്കം. ഹൈന്ദവ ദൈവത്തിന്‍റെ പേരാണ് ജാനകി എന്നും ഇത് മാറ്റണമെന്നും ആയിരുന്നു കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്‍റെ നിര്‍ദ്ദേശം.

Hot this week

‘ടിവികെ അഴിമതി ചെയ്യില്ല, എനിക്ക് അതിന്റെ ആവശ്യമില്ല’; ക്ഷുദ്രശക്തികളിൽ നിന്നും തമിഴ് നാടിനെ രക്ഷിയ്ക്കുകയാണ് ദൗത്യം’; വിജയ്

രാഷ്ട്രീയ യാത്രയിലെ സുപ്രധാന ഘട്ടത്തിലാണ് ടിവികെയെന്ന് ഭാരവാഹി യോഗത്തിൽ വിജയ്. തമിഴ്...

ഉത്തരേന്ത്യയിൽ ശൈത്യതരംഗം; ഹിമാചൽ പ്രദേശിൽ മഞ്ഞുവീഴ്ച

ഉത്തരേന്ത്യയിൽ ശൈത്യതരംഗം. ഹിമാചലിലും ജമ്മു കാശ്മീരിലും മഞ്ഞുവീഴ്ചയുണ്ടായി. മഞ്ഞുവീഴ്ചയെ തുടർന്ന് മണാലി...

എഡ്യു വിഷന്‍: അന്തര്‍ദേശീയ വിദ്യാഭ്യാസ കോണ്‍ക്ലേവ് തിങ്കളാഴ്ച മുതല്‍

അന്തര്‍ദേശീയ വിദ്യാഭ്യാസ കോണ്‍ക്ലേവ് എഡ്യു വിഷന്‍ 2035 തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ (ജനുവരി...

വിഎസ് അച്യുതാനന്ദന് പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പത്മവിഭൂഷൺ. നടൻ മമ്മൂട്ടിക്കും എസ്എൻഡിപി...

Topics

നാല് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിച്ചേക്കും? റഷ്യ-യുക്രൈന്‍ സംഘര്‍ഷം പരിഹരിക്കാന്‍ യുഎഇയില്‍ നിര്‍ണായക ചര്‍ച്ച

യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം പരിഹരിക്കാന്‍ യുഎഇയില്‍ നിര്‍ണായക ചര്‍ച്ച ഇന്നും തുടരും. അമേരിക്കയുടെ...
spot_img

Related Articles

Popular Categories

spot_img