കൂൾ റെട്രോ സ്വാഗിൽ തലൈവരും ആണ്ടവരും വരാർ; രജനി-കമൽ ചിത്രത്തിന്റെ പ്രൊമോ വീഡിയോ നാളെ

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളായ രജനികാന്തും കമൽ ഹാസനും 46 വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രമാണ് ഏറെ നാളായി ആരാധകർക്ക് ഇടയിൽ സംസാരവിഷയം. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള രജനി-കമൽ ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു. ഏവരും കാത്തിരിക്കുന്ന സിനിമയുടെ പ്രൊമോ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

നാളെ ഉച്ചയ്ക്ക് 12.07ന് സിനിമയുടെ ‘ കൂൾ റെട്രോ സ്വാഗ്’ പ്രൊമോ വീഡിയോ പുറത്തിറങ്ങും. റെഡ് ജയന്റ് മൂവീസാണ് അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. ‘ജയിലർ’, ‘ഡോക്ടർ’ എന്നിങ്ങനെയുള്ള ഹിറ്റുകൾ ഒരുക്കിയ നെൽസൺ ദിലീപ് കുമാറാണ് ഈ സിനിമയുടെ സംവിധാനം. നേരത്തെ, തമിഴ് യുവ സംവിധായകരിൽ മുൻനിരയിലുള്ള ലോകേഷ് കനകരാജിന്റെ പേരാണ് ഈ സിനിമയുടെ സംവിധായകനായി കേട്ടിരുന്നത്. ഒന്നര മാസത്തോളം എടുത്ത് ലോകേഷ് തിരക്കഥയും എഴുതി. എന്നാൽ, ആക്ഷൻ സിനിമയ്ക്ക് പകരം രസകരമായ ഒരു എന്റർടെയ്‌നർ ആണ് ഇരുതാരങ്ങളും ആഗ്രഹിച്ചത്. ഇതോടെ, ലോകേഷ് പ്രോജക്ടിൽ നിന്ന് പിന്‍മാറി. ഇതാണ് നെൽസണ് നറുക്ക് വീഴാൻ കാരണമായത്.

രജനികാന്തുമായുള്ള നെൽസന്റെ മൂന്നാമത്തെ ചിത്രമായിരിക്കും ഇത്. കമൽഹാസനുമായി ഒന്നിക്കുന്ന ആദ്യ ചിത്രവും. രജനിയെ നായകനാക്കി നെൽസൺ ഒരുക്കിയ ‘ജയിലർ’ വൻ വിജയമായിരുന്നു. നിലവിൽ ഈ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും.

ഡാർക്ക് കോമഡി കൈകാര്യം ചെയ്യാനുള്ള നെൽസന്റെ കഴിവ് രജനി-കമൽ ചിത്രത്തിന് മുതൽക്കൂട്ടാകുമെന്നാണ് കരുതപ്പെടുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സിനിമയുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. കമൽ ഹാസന്റെ നിർമാണത്തിൽ ഒരുങ്ങുന്ന ‘തലൈവർ 173’യുടെ ഷൂട്ടിങ്ങിന് ശേഷമാകും പുതിയ ചിത്രത്തിലേക്ക് താരം കടക്കുക.

‘ഡോൺ’ എന്ന ഹിറ്റ് ചിത്രം ഒരുക്കിയ സിബി ചക്രവർത്തിയാണ് ‘തലൈവർ 173’യുടെ സംവിധാനം. രാജ് കമൽ ഇന്റർനാഷണലിന്റെ ബാനറിൽ ആർ. മഹേന്ദ്രനൊപ്പം കമൽ നിർമിക്കുന്ന ചിത്രമാണിത്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ ‘എവെരി ഫാമിലി ഹാസ് എ ഹീറോ’ എന്നാണ്. 2027 പൊങ്കൽ റിലീസ് ആയി സിനിമ ആഗോള തലത്തിൽ പ്രദർശനത്തിന് എത്തും എന്നാണ് സൂചന.

Hot this week

ട്രംപ് പ്രതിനിധിയുടെ നിര്‍ദ്ദേശം ലജ്ജാകരം; ലോക കപ്പില്‍ കളിക്കണമെന്ന യുഎസ് ആവശ്യം തള്ളി ഇറ്റലി

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ ഫിഫ ലോക കപ്പ് കളിപ്പിക്കണമെന്ന...

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നല്‍കാന്‍ മുഖ്യമന്ത്രി...

പൊതു ഇടങ്ങളില്‍ വെള്ളവും ഒആര്‍എസ്സും, സൂര്യാഘാത പ്രഥമ ശുശ്രൂഷയും നൽകും; ഉന്നതതല യോഗത്തില്‍ തീരുമാനം

2038-ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യം അരുളാന്‍ താല്‍പ്പര്യമറിയിച്ച് ഇന്ത്യ. ഇതിന്റെ ഭാഗമായി...

കുവൈറ്റിൽ തടവിലായിരുന്ന അമേരിക്കൻ മാധ്യമപ്രവർത്തകൻ മോചിതനായി

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് കുവൈറ്റിൽ തടവിലായിരുന്ന...

Topics

ഇറാൻ സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധികൾ പാകിസ്താനിലേക്ക്; ബ്ലോക്കേഡ് തുടരുമെന്ന് മുന്നറിയിപ്പ്

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ്...

ഇന്ത്യൻ സോളാർ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക അധിക നികുതി ചുമത്തുന്നു

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സോളാർ സെല്ലുകൾക്കും പാനലുകൾക്കും ട്രംപ് ഭരണകൂടം 'ആന്റി...

പോളണ്ടിൽ കരടിയുടെ ആക്രമണത്തിൽ കാൽനടയാത്രക്കാരി കൊല്ലപ്പെട്ടു

തെക്കുകിഴക്കൻ പോളണ്ടിലെ വനത്തിൽ 58 വയസ്സുകാരി കരടിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മകനോടൊപ്പം...
spot_img

Related Articles

Popular Categories

spot_img