‘വിരോഷ്’ ഒന്നിക്കുന്നു; വിവാഹം സ്ഥിരീകരിച്ച് രശ്മികയും വിജയ് ദേവരകൊണ്ടയും

നടി രശ്മിക മന്ദാനയും നടൻ വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകുന്നുവെന്നും ഇന്നലെ വരെ അഭ്യൂഹങ്ങൾ മാത്രമായിരുന്നു. ഇന്നിതാ താരങ്ങൾ തന്നെ തങ്ങളുടെ വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇക്കാര്യം ഇരുവരും ആരാധകരെ അറിയിച്ചത്.

തങ്ങളുടെ വിവാഹത്തിന് ‘ദി വെഡ്ഡിങ് ഓഫ് വിരോഷ്’ എന്നാണ് രശ്മികയും വിജയ്‌യും പേരിട്ടിരിക്കുന്നത്. വർഷങ്ങളായി ആരാധകർ തങ്ങളെ ചേർത്തു വിളിക്കുന്ന ‘വിരോഷ്’ (വിജയ് + രശ്മിക) എന്ന പേരിനോടുള്ള ആദരസൂചകമായാണ് ഈ തീരുമാനം. എന്നാൽ, വിവാഹ തീയതിയോ സ്ഥലമോ താരങ്ങൾ പങ്കുവച്ച കുറിപ്പിൽ പറയുന്നില്ല. ഫെബ്രുവരി 26നാണ് ഇരുവരുടെയും വിവാഹം എന്നാണ് റിപ്പോർട്ട്. ഉദയ്പൂരിൽ നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. മാർച്ച് നാലിന് സിനിമാ മേഖലയിൽ നിന്നുള്ള സഹപ്രവർത്തകർക്കും സുഹൃത്തുക്കളും പങ്കെടുക്കുന്ന റിസപ്ഷനും ഉണ്ടാകും എന്നാണ് വിവരം.

“ഞങ്ങൾ എന്തെങ്കിലും പ്ലാൻ ചെയ്യുന്നതിനും മുൻപ്, ഞങ്ങൾക്കായി എന്തെങ്കിലും തിരഞ്ഞെടുക്കുന്നതിനും മുൻപ് തന്നെ – നിങ്ങൾ അവിടെയുണ്ടായിരുന്നു. അത്രമേൽ സ്നേഹത്തോടെ നിങ്ങൾ ഞങ്ങൾക്ക് ഒരു പേര് നൽകി. നിങ്ങൾ ഞങ്ങളെ ‘വിരോഷ്’ (VIROSH) എന്ന് വിളിച്ചു. അതുകൊണ്ട് ഇന്ന് – നിറഞ്ഞ മനസോടെ, നിങ്ങളുടെ ബഹുമാനാർത്ഥം ഞങ്ങളുടെ ഈ ഒത്തുചേരലിന് ഞങ്ങൾ ആ പേര് നൽകുന്നു. ഇതിനെ ‘ദ വെഡ്ഡിംഗ് ഓഫ് വിരോഷ്’ എന്ന് വിളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളെ ഇത്രയധികം സ്നേഹത്തോടെ ചേർത്തുപിടിച്ചതിന് നന്ദി. നിങ്ങൾ എപ്പോഴും ഞങ്ങളുടെ ഭാഗമാണ്,” എന്നാണ് താരങ്ങൾ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.

2018ൽ റിലീസ് ആയ തെലുങ്ക് ചിത്രം ‘ഗീതാ ഗോവിന്ദ’ത്തിലൂടെയാണ് രശ്മിക-വിജയ് ദേവരകൊണ്ട ജോഡി സിനിമപ്രേമികൾക്കിടയിൽ ഹിറ്റാകുന്നത്. വൻ വിജയം നേടിയ ഈ ചിത്രത്തിന് ശേഷം 2019ൽ ‘ഡിയർ കോമ്രേഡ്’ എന്ന സിനിമയിലും ഇരുവരും ഒരുമിച്ചെത്തി. ഇതിനു പിന്നാലെയാണ്, ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ വന്നത്. പല പൊതുപരിപാടികളിലും ഇരുവരും ഒന്നിച്ചെത്തിയതോടെ ഇത്തരം അഭ്യൂഹങ്ങൾ ബലപ്പെട്ടു. എന്നാൽ, ഇരുവരും ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല.

Hot this week

ആർട്ടെമിസ് 2 ദൗത്യസംഘം നാളെ ഭൂമിയിൽ മടങ്ങിയെത്തും; പസഫിക് സമുദ്രത്തിൽ സ്പാഷ്ഡൗൺ ചെയ്യും

ആർട്ടെമിസ് ടു ദൗത്യസംഘം നാളെ രാവിലെ 5.37ഓടെ ഭൂമിയിൽ മടങ്ങിയെത്തും. ഇന്ത്യൻ...

പുതിയ ഹൈവേ നിയമങ്ങൾ പ്രാബല്യത്തിൽ; ഫാസ്ടാഗ് ഇല്ലാത്തവർക്ക് ഇന്ന് മുതൽ UPI പേയ്മെന്റ്

പുതിയ ഹൈവേ നിയമങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ. പുതിയ നിയമപ്രകാരം, ഫാസ്ടാഗ് ഇല്ലാത്തവർക്ക്...

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതിയതോടെ കൂട്ടിയും കിഴിച്ചും മുന്നണികൾ. 78.27 ശതമാനം...

ഹോർമുസ് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടത്തി വിടില്ല; നിർണായക തീരുമാനവുമായി ഇറാൻ

ഹോർമുസ് കടലിടുക്ക് വഴി ഒരു ദിവസം 15 കപ്പലുകളിൽ കൂടുതൽ കടക്കാൻ...

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യക്കാര്‍ ഉടനടി ഇറാന്‍ വിടണമെന്ന് എംബസി

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ. ഇറാനിലെ ഇന്ത്യക്കാരുടെ...

Topics

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി; 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍

തമിഴ്‌നാട്ടില്‍ സ്ഥാനാര്‍ഥി ചിത്രമായി. 234 മണ്ഡലങ്ങളിലുമായി ആകെ മത്സരിയ്ക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍....

‘2029ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം’; പ്രധാനമന്ത്രി

2029 ൽ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം പ്രാവർത്തികമാകുമെന്ന്...

‘കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്; വികസനം തുടരാൻ LDF ജയിക്കണം, ജനങ്ങൾ‌ ഞങ്ങളോടൊപ്പം’; മുഖ്യമന്ത്രി

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസിത...
spot_img

Related Articles

Popular Categories

spot_img