ഹോളിവുഡിലും സൂപ്പർ താരങ്ങൾ ഒന്നിക്കുന്നു; ‘ഹീറ്റ് 2’വിൽ ഡികാപ്രിയോയും ക്രിസ്റ്റ്യൻ ബെയ്‌ലും

മൈക്കൽ മാൻ സംവിധാനം ചെയ്യുന്ന ‘ഹീറ്റ് 2’വിൽ ഹോളിവുഡ് സൂപ്പർ താരങ്ങളായ ലിയോനാർഡോ ഡികാപ്രിയോയും ക്രിസ്റ്റ്യൻ ബെയ്‌ലും പ്രധാന വേഷങ്ങളിൽ എത്തുന്നു. 1995ൽ മൈക്കൽ മാൻ രചനയും സംവിധാനവും നിർവഹിച്ച അമേരിക്കൻ ക്രൈം ഡ്രാമ ‘ഹീറ്റി’ന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ഇതിഹാസ താരങ്ങളായ ആൽ പാചിനോ, റോബർട്ട് ഡി നീറോ എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സമാനമായി രണ്ടാം ഭാഗത്തിലും ഹോളിവുഡിലെ രണ്ട് സൂപ്പർ താരങ്ങളെ ഒരുമിപ്പിക്കുകയാണ് മാൻ.

അടുത്തിടെ, ‘ദി ബ്രൈഡ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖത്തിനിടെ ക്രിസ്റ്റ്യൻ ബെയ്‌ലാണ് സിനിമയുടെ അപ്ഡേറ്റ് പുറത്തുവിട്ടത്. താൻ ‘ഹീറ്റ് 2’വിൽ ഉണ്ടാകുമെന്ന് താരം സ്ഥിരീകരിച്ചു.  “ഞാൻ ഉടൻ തന്നെ ‘ഹീറ്റ് 2’വിനായി ചിക്കാഗോയിലേക്ക് മടങ്ങും” എന്നായിരുന്നു വെളിപ്പെടുത്തൽ.

2022ൽ മൈക്കൽ മാൻ എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഈ ചിത്രം ഒരേസമയം ഒരു ‘പ്രീക്വലും’ ‘സീക്വലും’ ആണ്. അതായത്, ആദ്യ സിനിമയിലെ കഥാപാത്രങ്ങളുടെ മുൻകാല ജീവിതവും (1980-കൾ) ആദ്യ സിനിമയ്ക്ക് ശേഷമുള്ള സംഭവങ്ങളും (2000-കൾ) ഇതിൽ പ്രതിപാദിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലോസ് ആഞ്ചലസ്, ചിക്കാഗോ, ലാസ് വെഗാസ്, സിംഗപ്പൂർ, പരാഗ്വേ എന്നിവിടങ്ങളിലായിരിക്കും പ്രധാന ചിത്രീകരണം.

170 മില്യൺ ഡോളർ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ആമസോണിന്റെ കീഴിലുള്ള യുണൈറ്റഡ് ആർട്ടിസ്റ്റ്സ് ആണ് ഈ വലിയ പ്രോജക്ട് നിർമിക്കുന്നത്. ഡികാപ്രിയോയും ബെയ്‌ലും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്രൈം ഡ്രാമകളിൽ ഒന്നാണ്.

Hot this week

“മതസൗഹാർദത്തെ ബാധിക്കും”; ‘ദ കേരള സ്റ്റോറി 2’ പ്രദർശനത്തിന് ഹൈക്കോടതി സ്റ്റേ

വിവാദമായ 'ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' സിനിമയുടെ പ്രദർശനം...

കായംകുളത്ത് യു. പ്രതിഭയ്ക്ക് ഇളവ്? അരൂരിൽ ദലീമയ്ക്കും ആർ. നാസറിനും സാധ്യത; സ്ഥാനാർഥി നിർണയ ചർച്ച എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്ത് നിലവിലെ എംഎൽഎയായ യു പ്രതിഭയ്ക്ക് ഇളവ്...

കഴിക്കുന്നത് വിഷമോ? ബെംഗളൂരുവിലെ പച്ചക്കറികളില്‍ മാരകമായ അളവില്‍ കീടനാശിനി

ബെംഗളൂരുവിലെ ഭക്ഷ്യ സുരക്ഷയെ കുറിച്ച് ആശങ്ക ഉയര്‍ത്തി കേന്ദ്ര മലിനീകരണ നിയന്ത്രണ...

ട്വന്റി 20 ലോകകപ്പ് | സിംബാബ്‌വെയെ തളയ്ക്കുമോ? ചെപ്പോക്കില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായകം

ട്വന്റി 20 ലോകകപ്പില്‍ സെമി സാധ്യത നിലനിര്‍ത്താന്‍ നിര്‍ണായക പോരിന് ഇന്ത്യ...

വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ നൽകിയത് ചോദ്യം ചെയ്ത് ഹർജി; കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മ പുരസ്കാരം നൽകിയത്...

Topics

“മതസൗഹാർദത്തെ ബാധിക്കും”; ‘ദ കേരള സ്റ്റോറി 2’ പ്രദർശനത്തിന് ഹൈക്കോടതി സ്റ്റേ

വിവാദമായ 'ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' സിനിമയുടെ പ്രദർശനം...

കഴിക്കുന്നത് വിഷമോ? ബെംഗളൂരുവിലെ പച്ചക്കറികളില്‍ മാരകമായ അളവില്‍ കീടനാശിനി

ബെംഗളൂരുവിലെ ഭക്ഷ്യ സുരക്ഷയെ കുറിച്ച് ആശങ്ക ഉയര്‍ത്തി കേന്ദ്ര മലിനീകരണ നിയന്ത്രണ...

ട്വന്റി 20 ലോകകപ്പ് | സിംബാബ്‌വെയെ തളയ്ക്കുമോ? ചെപ്പോക്കില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായകം

ട്വന്റി 20 ലോകകപ്പില്‍ സെമി സാധ്യത നിലനിര്‍ത്താന്‍ നിര്‍ണായക പോരിന് ഇന്ത്യ...

വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ നൽകിയത് ചോദ്യം ചെയ്ത് ഹർജി; കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മ പുരസ്കാരം നൽകിയത്...

ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘ഭീഷ്മർ’, ഓഡിയോ ലോഞ്ച് നടന്നു; മാർച്ച് 20ന് തിയേറ്ററുകളിലേക്ക്

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ഭീഷ്മർ’ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്...

”തെറ്റുപറ്റി”; ജുഡീഷ്യറിയിലെ അഴിമതി എന്ന ഭാഗം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതില്‍ ക്ഷമാപണം നടത്തി എന്‍സിഇആര്‍ടി

ജുഡീഷ്യറിയിലെ അഴിമതി എന്ന ഭാഗം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതില്‍ ക്ഷമാപണം...

15 മില്യണും കടന്ന് ‘ആയാ ഷേർ’; നാനിയുടെ ‘ദ പാരഡൈസി’ലെ ആദ്യ ഗാനം ട്രെൻഡിങ്ങിൽ ഒന്നാമത്

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന...
spot_img

Related Articles

Popular Categories

spot_img