വലിയങ്ങാടി കെട്ടിട അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം; സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് മേയർ ഒ. സദാശിവൻ

വലിയങ്ങാടിയിൽ സ്ലാബ് തകർന്നുവീണ് മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ. നഷ്ടപരിഹാരത്തിനായും ആശ്രിതർക്ക് ജോലി നൽകുന്നതിനായും സർക്കാരിലേക്ക് ശുപാർശ ചെയ്യും. സർക്കാർതല അന്വേഷണം നടത്തണമെന്ന കാര്യത്തിലും ശുപാർശ നൽകുമെന്നും മേയർ ഒ. സദാശിവൻ വ്യക്തമാക്കി. അതേസമയം, കോർപ്പറേഷന്റെ തനത് ഫണ്ടിൽനിന്ന് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നാണ് കോർപ്പറേഷൻ കൗൺസിലിൽ പ്രതിപക്ഷം ആവശ്യപ്പെട്ടത്.

സംഭവത്തിൽ കോർപ്പറേഷൻ്റെ വീഴ്ച പറ്റിയതായി സെക്രട്ടറി യു.കെ. ഹരീഷ് സമ്മതിച്ചിരുന്നു. കെട്ടിടം പൊളിക്കാൻ 2024ൽ റിപ്പോർട്ട് കിട്ടിയെങ്കിലും രണ്ടു വർഷമായിട്ടും നടപടിയുണ്ടായില്ല. വ്യാപാരികൾക്ക് നോട്ടീസ് അയക്കുക പോലും ചെയ്തിട്ടില്ലെന്നും സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

ഈ മാസം 23നാണ് കോര്‍പ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള ബീച്ചിലെ പഴയ പാസ്‌പോര്‍ട്ട് ഓഫീസ് കെട്ടിടം തകര്‍ന്ന് വീണത്. സ്ലാബ് തകര്‍ന്ന് വീണുണ്ടായ അപകടത്തിൽ നാല് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അപകടത്തിൽ ജബ്ബാര്‍, അഷ്റഫ്, ബഷീർ, വിനോദ് എന്നിവരാണ് മരിച്ചത്. കെട്ടിടം അൺഫിറ്റ് ആയിരുന്നു. അങ്ങാടിയിൽ അഞ്ചു കെട്ടിടങ്ങൾ അൺഫിറ്റ് ആണെന്ന് നേരത്തെ കണ്ടെത്തിയതാണ്. 2024ൽ തന്നെ ഡിപിആറും തയ്യാറാക്കിയതാണ്. എന്നാൽ എന്തുകൊണ്ട് പൊളിക്കാൻ തീരുമാനിച്ച കെട്ടിടങ്ങൾ വാടകയ്ക്ക് നൽകി എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.

അപകടത്തിന് പിന്നാലെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിലെ കടമുറികൾ ഒഴിയാൻ കോർപ്പറേഷൻ നോട്ടീസ് പതിച്ചിരുന്നു. അഞ്ച് മുറികൾ ഒഴിയാൻ ആണ് നോട്ടീസ് പതിച്ചത്. കടമുറിയിലെ സാധനങ്ങൾ മാറ്റി മുറി ഒഴിഞ്ഞ ശേഷം രേഖാമൂലം കോർപ്പറേഷനെ അറിയിക്കണമെന്ന് നോട്ടീസിൽ നിർദേശം നൽകിയിരുന്നു.

Hot this week

‘ഈടായി വാങ്ങിയ ഭൂമി മറിച്ച് വിറ്റു’; ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കെതിരെ ഭൂമി തട്ടിപ്പ് പരാതി....

പ്രതിഷേധത്തിന് സാധ്യത; വി.ഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു

പുതുയുഗ യാത്രാ വേദിയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു....

കെ.കെ ശൈലജയെയും എ എൻ ഷംസീറിനെയും സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കി CPIM കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്

മുൻ മന്ത്രി കെ.കെ ശൈലജയെയും സ്പീക്കർ എ.എൻ ഷംസീറിനെയും സ്ഥാനാർഥി പട്ടികയിൽ...

മലയാള സിനിമാ ചരിത്രത്തിലെ മഹാസംഭവം; മഹേഷ് നാരായണൻ – മമ്മൂട്ടി – മോഹൻലാൽ ചിത്രം “പേട്രിയറ്റ്” ആഗോള റിലീസ് ഏപ്രിൽ 23 ന്, സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മലയാള സിനിമാ ചരിത്രത്തിലെ മഹാസംഭവമായി റിലീസിനൊരുങ്ങുന്ന “പേട്രിയറ്റ്” ൻ്റെ സെക്കൻ്റ് ലുക്ക്...

Topics

‘ഈടായി വാങ്ങിയ ഭൂമി മറിച്ച് വിറ്റു’; ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി

ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കെതിരെ ഭൂമി തട്ടിപ്പ് പരാതി....

പ്രതിഷേധത്തിന് സാധ്യത; വി.ഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു

പുതുയുഗ യാത്രാ വേദിയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു....

കെ.കെ ശൈലജയെയും എ എൻ ഷംസീറിനെയും സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കി CPIM കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്

മുൻ മന്ത്രി കെ.കെ ശൈലജയെയും സ്പീക്കർ എ.എൻ ഷംസീറിനെയും സ്ഥാനാർഥി പട്ടികയിൽ...

ജനുവരി മാസത്തെ ഓണറേറിയവും ഇൻസെന്റീവും ലഭിക്കാനുണ്ട്, സർക്കാരിന്റെ ആശ സംഗമം ധൂർത്ത്: ആശാ വർക്കേഴ്‌സ്

സർക്കാരിന്റെ തിരുവനന്തപുരത്തെ ആശ സംഗമം പരിപാടിക്കെതിരെ വിമർശനവുമായി ആശാ ഹെൽത്ത് വർക്കേഴ്സ്...

‘പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഫെബ്രുവരി 28 മുതല്‍ പൊതുജനങ്ങള്‍ക്കും പ്രവേശനം’; മന്ത്രി കെ. രാജന്‍

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഫെബ്രുവരി 28ന് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന് റവന്യു വകുപ്പ്...

ഇനിയും മൗനം തുടരാനാവില്ല, സ്വന്തം പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങി ശശികല; പതാകയിൽ ജയലളിതയും എംജിആറും

തമിഴ്‌നാട് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് സൂചന...
spot_img

Related Articles

Popular Categories

spot_img