മാനവീയം വീഥിയില്‍ പ്രകാശ് ഹെമ്മാഡിയുടെ മില്‍ക് കാന്‍ എസ്‌കേപ്പ് നാളെ

സാഹസിക ഇന്ദ്രജാലമായ മില്‍ക് കാന്‍ എസ്‌കേപ്പ് ആക്ടുമായി പ്രശസ്ത കര്‍ണാടക മജീഷ്യന്‍ പ്രകാശ് ഹെമ്മാഡി തിരുവനന്തപുരത്തെത്തുന്നു.  കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന മാജിക് പ്ലാനറ്റ് ‘ഹൂഡിനീസ് മാജിക് പ്ലാനറ്റാ’യി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് എസ്‌കേപ്പ് ആക്ട് അവതരിപ്പിക്കുവാന്‍ പ്രകാശ് ഹെമ്മാഡി എത്തുന്നത്.  നാളെ (ശനി) വൈകിട്ട് 5ന് മാനവീയം വീഥിയില്‍ എസ്‌കേപ്പിന്റെ സവിശേഷ അവതരണം നടക്കും. തെക്കന്‍ കേരളത്തില്‍ പ്രകാശ് മില്‍ക് കാന്‍ എസ്‌കേപ്പ് ആക്ട് നടത്തുന്നത് ഇതാദ്യമാണ്. നിരവധി ചങ്ങലകള്‍ കൊണ്ട് ബന്ധിച്ച്, വെള്ളം നിറച്ച മില്‍ക് കാനില്‍ അടച്ചുപൂട്ടിയ ശേഷം ഞൊടിയിടയില്‍ രക്ഷപ്പെടുന്ന ജാലവിദ്യയാണ് പ്രകാശ് ഹെമ്മാഡി അവതരിപ്പിക്കുന്നത്.  
രക്ഷപ്പെടല്‍ ജാലവിദ്യയുടെ ഉപജ്ഞാതാവായ ഹാരിഹൂഡിനിയുടെ നൂറാമത് ചരമവാര്‍ഷികമാണ് 2026ല്‍ നടക്കുന്നത്.  ഇന്ദ്രജാലത്തിന്റെ എല്ലാ വിഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന മാജിക് പ്ലാനറ്റ്, ഹാരിഹൂഡിനിയോടുള്ള ആദരസൂചകമായി 2026 മാര്‍ച്ച് 1 മുതല്‍ അദ്ദേഹത്തിന്റെ ചരമദിനമായ ഒക്‌ടോബര്‍ 31 വരെ ഹൂഡിനീസ് മാജിക് പ്ലാനറ്റ് എന്ന പേരില്‍ പ്രവര്‍ത്തിക്കുവാന്‍ പദ്ധതിയിടുകയാണ്.  ഈ മാസങ്ങളില്‍ ഹാരിഹൂഡിനി സംബന്ധമായ നിരവധി പരിപാടികളും മാജിക് പ്ലാനറ്റില്‍ സംഘടിപ്പിക്കും. മാനവീയം വീഥിയില്‍ നടക്കുന്ന ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പദ്ധതി പ്രഖ്യാപനം നടത്തും.  

പ്രഖ്യാപനത്തിന് മുന്നോടിയായി ഇന്ന് (വെള്ളി) രാവിലെ 11.30ന് വഴുതക്കാട് ഗവ.വിമെന്‍സ് കോളേജില്‍ ചലഞ്ച് യുവര്‍ ലിമിറ്റ്‌സ് പരിപാടി അരങ്ങേറും.  ചടങ്ങില്‍ ഗോപിനാഥ് മുതുകാടിന്റെ ശാക്തീകരണ ഇന്ദ്രജാലം അരങ്ങേറും. ഹാരിഹൂഡിനിയുടെ ജീവിതത്തെ മുന്‍നിര്‍ത്തി തയ്യാറാക്കിയ വീഡിയോയും തത്സമയ മാജിക്കും ഇഴചേര്‍ത്ത പുതുമയാര്‍ന്ന അവതരണമാണ് നടത്തുക.  ഇതിന് പുറമെ ചലച്ചിത്ര സംവിധായകന്‍ പ്രജേഷ് സെന്‍ പ്രചോദനാത്മക സന്ദേശം നല്‍കും.  തുടര്‍ന്ന് ആയോധധനകലയില്‍ പ്രശസ്തനായ അഭീഷ് ഡൊമിനിക്കിന്റെ നേതൃത്വത്തില്‍ സാഹസിക ഇനങ്ങള്‍ അരങ്ങേറും. നിമിഷങ്ങള്‍ക്കുള്ളില്‍ സിമെന്റ് കട്ടകള്‍, കരിക്കുകള്‍, ഹെല്‍മെറ്റുകള്‍ എന്നിവ കൈകൊണ്ട് അടിച്ചുപൊട്ടിക്കുന്ന സാഹസിക പ്രകടനങ്ങള്‍ക്ക് വേദി സാക്ഷ്യം വഹിക്കും.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img