അൻവറുമായി സഹകരിക്കണമെന്ന അഭിപ്രായത്തിൽ ലീഗും കെപിസിസിയും;യുവ നേതാക്കളുടെ പിന്തുണ വി ഡി സതീശന്

പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത. പി വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തെ എതിർത്ത വിഡി സതീശൻ അതേ നിലപാടിൽ തുടരുകയാണ്. കോൺഗ്രസിലെ യുവ നേതാക്കളുടെ പിന്തുണയും വി ഡി സതീശനുണ്ട്. എന്നാൽ, അൻവറുമായി സഹകരിക്കണമെന്ന അഭിപ്രായമാണ് ലീഗിനും കെപിസിസി അധ്യക്ഷനുമുള്ളത്.

അൻവറുമായി സഹകരിക്കാം എന്ന മൃദു സമീപനം രമേശ് ചെന്നിത്തലയും കെ സുധാകരനും ഉൾപ്പെടെയുള്ള നേതാക്കൾ എടുക്കുമ്പോൾ വാതിലടച്ചു എന്നത് ആവർത്തിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും എപി അനിൽകുമാറും. സമവായ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ ഇനി മുസ്ലിം ലീഗ് ഇല്ല എന്ന സൂചനയാണ് ലഭിക്കുന്നത്.

പിവി അൻവർ രാജി വെച്ചപ്പോൾ യുഡിഎഫിനൊപ്പം ചേർന്ന് നിരുപാധിക പിന്തുണ ഉണ്ടാകും എന്നുള്ളതാണ് രാഷ്ട്രീയ കേരളം ചിന്തിച്ചത്. എന്നാൽ പിന്നീട് നടന്നത് നാടകീയമായ കാര്യങ്ങൾ. യുഡിഎഫ് സ്ഥാനാർത്ഥിയെ തള്ളിപ്പറഞ്ഞതോടെ പിവി അൻവർ മുന്നണിയിലെ ഒരു വിഭാഗം നേതാക്കളുടെ എതിരാളിയായി. മറുവിഭാഗം അൻവറിന് പിന്തുണയും. പ്രതിപക്ഷ നേതാവിലേക്ക് അമ്പുകൾ എയ്ത് പിവി അൻവർ അതിരൂക്ഷ വിമർശനങ്ങൾ നടത്തി.പിണറായിസത്തിനും സതീശനിസത്തിനുമെതിരെ യുള്ള പോരാട്ടമാണ് നിലമ്പൂരിലേതെന്ന് അൻവർ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വീണ്ടും അൻവറിന്റെ മുന്നണി പ്രവേശനം ചർച്ചയായി. ഇരുപതിനായിരത്തോളം വോട്ട് അൻവർ നേടിയിട്ടുണ്ട്. അത് കണ്ടില്ലെന്നു നടിക്കാൻ ആകില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് സമവായും വേണം എന്നുമാണ് കെ സുധാകരനും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കളുടെ അഭിപ്രായം. മുസ്ലിം ലീഗും പരോക്ഷ പിന്തുണ അൻവറിന് നൽകുന്നു. എന്നാൽ അൻവർ പേരെടുത്ത് വിമർശിച്ച സതീശനും എപി അനിൽകുമാറും എതിരാണ്.അൻവറിനെ കൂടി എതിർത്താണ് യുഡിഎഫ് വലിയ വിജയം നിലമ്പൂരിൽ നേടിയത്. അതുകൊണ്ടുതന്നെ ഇനി സമവായം വേണ്ട എന്നും നിലപാട്. കൂടാതെ അൻവറിനെ കൂട്ടാതെ വിജയം കൈവരിക്കാൻ കഴിഞ്ഞതിൽ വിഡി സതീശന് മുന്നണിയിൽ മേൽക്കൈയുണ്ട്.

Hot this week

എഫ്‌ടിസി കമ്മീഷണറെ പുറത്താക്കാൻ ട്രംപിന് സുപ്രീം കോടതിയുടെ  അനുമതി

ഫെഡറൽ ട്രേഡ് കമ്മീഷനർ റെബേക്ക കെല്ലി സ്ലോട്ടറിനെ പുറത്താക്കാൻ പ്രസിഡന്റ് ട്രംപിന്...

സുപ്ന ജെയിൻ, ഇലിയോണിലെ നേപ്പർവില്ലെ സിറ്റി കൗൺസിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തു

നേപ്പർവില്ലെ – രണ്ടാം തലമുറ ഇന്ത്യൻ അമേരിക്കക്കാരിയും  പരിചയസമ്പന്നയായ അധ്യാപികയുമായ സുപ്‌ന...

ഹർബച്ചൻ സിങ്ങിന്റെ വിയോഗത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അനുശോചിച്ചു

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടനയുടെ ദീർഘകാല സെക്രട്ടറി ജനറലായിരുന്ന ഹർബച്ചൻ സിങ്ങിന്റെ...

ബാലൺ ഡി ഓർ പുരസ്കാരം: നേട്ടം സ്വന്തമാക്കി ഡെംബലെയും ഐറ്റാന ബോൺമാറ്റിയും

മികച്ച പുരുഷ, വനിത താരങ്ങൾക്കുള്ള ബാലൺ ഡി ഓർ സ്വന്തമാക്കി ഒസ്മാൻ...

അമ്മയുടെ ദുരിതകാലം ഓർത്ത് ബാലൺ ഡി ഓർ വേദിയിൽ കണ്ണുനിറച്ച് ഡെംബലെ! 

പാരീസിൽ നടന്ന ബാലൺ ഡി ഓർ പുരസ്കാര ദാനചടങ്ങിൽ ആനന്ദാതിരേകത്താൽ ആനന്ദബാഷ്പം...

Topics

ഇത് ചരിത്രം; 275 കോടി ആഗോള കളക്ഷന്‍‌ കടന്ന് ‘ലോക’, ഇൻഡസ്ട്രി ഹിറ്റ് വിജയം തുടരുന്നു

ഡൊമനിക് അരുണ്‍ സംവിധാനം ചെയ്ത 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര'...

അറബ് വസന്ത പ്രക്ഷോഭ കാലത്തെ നേതാവ് അലാ അബ്ദുള്‍ ഫത്താ ജയില്‍ മോചിതനാകുന്നു

അറബ് വസന്ത പ്രക്ഷോഭ കാലത്തെ നേതാക്കളില്‍ ഒരാളായ പ്രമുഖ ബ്രീട്ടീഷ് ഈജിപ്ഷ്യന്‍...

ഗായകൻ സുബീന്‍ ഗാര്‍ഗിന്റെ ഭൗതിക ശരീരം നാളെ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും

മരിച്ച പ്രശസ്ത ബോളിവുഡ് ഗായകന്‍ സുബീന്‍ ഗാര്‍ഗി (52) ന്റെ ഭൗതിക...
spot_img

Related Articles

Popular Categories

spot_img