കനേഡിയൻ മാർത്തോമ്മാ യുവജന സഖ്യം  ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിച്ചു

കനേഡിയൻ മാർത്തോമ്മാ യുവജന സഖ്യം സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരം “CrossRoads” വിജയകരമായി സമാപിച്ചു. അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള 12 മാർത്തോമ്മാ പള്ളികൾ മത്സരത്തിൽ പങ്കെടുത്തു. യുവജനങ്ങളുടെ സൃഷ്ടിപരമായ ചിന്തയും ആത്മീയ സന്ദേശവും കലാത്മക മികവും ഓരോ ചിത്രത്തിലും വ്യക്തമായി പ്രതിഫലിച്ചു.

പ്രശസ്ത ചലച്ചിത്ര സംവിധായകരായ ബ്ലെസി, ഡോൺ മാക്സ് എന്നിവരും മാർത്തോമ്മാ സഭ അനിമേഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ റെവ. റെൻസി തോമസും മത്സരത്തിന്റെ ജൂറിയായി സേവനമനുഷ്ഠിച്ചു. ചിത്രങ്ങളുടെ അവതരണം, സാങ്കേതിക മികവ്, സന്ദേശത്തിന്റെ ആഴം എന്നിവ പരിഗണിച്ചാണ് വിജയികളെ തെരഞ്ഞെടുത്തത്.

 വിജയി:
Veendum Vasantham – ഡെട്രോയിറ്റ് മാർത്തോമ്മാ ചർച്ച്, മിഷിഗൺ
സന്ദേശത്തിലെ വ്യക്തതയും അവതരണത്തിലെ ഗൗരവവും ഈ ചിത്രത്തെ ശ്രദ്ധേയമാക്കി.

 റണ്ണേഴ്‌സ്-അപ്പ്:
Kernels of Wheat – സെന്റ് മാത്യൂസ് മാർത്തോമ്മാ ചർച്ച്, മിൽട്ടൺ
ആഴമുള്ള ആശയവും മനോഹരമായ ചിത്രീകരണവും ശ്രദ്ധ നേടി.

Deja Vu  – വിൻഡ്സർ മാർത്തോമ്മാ കോൺഗ്രിഗേഷൻ
സൃഷ്ടിപരമായ അവതരണവും ശക്തമായ സന്ദേശവും പ്രശംസിക്കപ്പെട്ടു.

മത്സരത്തിൽ പ്രത്യേക കഴിവുകൾ പ്രകടിപ്പിച്ച ടീമുകളെയും വ്യക്തികളെയും ആദരിക്കുന്നതിനായി വിവിധ വിഭാഗങ്ങളിലായി “Limelight Awards” സമ്മാനിക്കുകയും ചെയ്തു.

റവ. ഡോ. സുബിൻ ജോൺ (വികാരി), സാന്റോ അലക്സാണ്ടർ (കൺവീനർ), റോഷൻ ഐസക് (സെക്രട്ടറി), ആശിഷ് ജോർജ് വർഗീസ്, ജിബ്സൺ മാത്യു ജേക്കബ്, ഷിജ കെ. മാത്യു, അലൻ തോമസ് എന്നിവർ നേതൃത്വം നൽകിയ സംഘാടക സമിതി മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ചു.

പരിമിതിക്കുള്ളിൽ നിന്ന് തങ്ങളുടേതായ കഴിവുകൾക്ക് പ്രചോദനമാകുകയും ആത്മീയ സന്ദേശങ്ങൾ സമൂഹത്തിലേക്ക് കൈമാറുകയും ചെയ്ത വേദിയായി ഈ മത്സരം വിലയിരുത്തപ്പെട്ടു. മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകളെയും ജൂറിയും സംഘാടക സമിതിയും അഭിനന്ദിച്ചു. കാനഡയിൽ നിന്നും അമേരിക്കയിൽ നിന്നുമായി 165 ൽ പരം ഫാമിലികൾ മീറ്റിംഗിൽ പങ്കെടുത്തു.

Hot this week

ഇന്റർനാഷണൽ പ്രയർ ലൈൻ പ്രാർത്ഥനാ യോഗം ഏപ്രിൽ  21-ന് ,റവ. ജെയിംസ് കെ. ജോൺ  മുഖ്യ പ്രഭാഷകൻ

623-ാമതു  ഇന്റർനാഷണൽ പ്രയർ ലൈൻ സെഷൻ 2026 ഏപ്രിൽ  21, ചൊവ്വാഴ്ച...

ട്രംപ് – മാർപ്പാപ്പ പോര്: കത്തോലിക്കാ സന്നദ്ധ സംഘടനയുടെ ഫണ്ട് വെട്ടിക്കുറച്ചു

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുമായുള്ള വാഗ്വാദം മുറുകുന്നതിനിടെ, കത്തോലിക്കാ...

“ഡി മലയാളി”ഓൺലൈൻ മീഡിയ വാർഷികാഘോഷം ഏപ്രിൽ 26 നു, ഡോ. മാണി സ്കറിയ ഉദ്ഘാടനം ചെയ്യും; പി.പി. ജെയിംസ് മുഖ്യാതിഥി

 പ്രവാസി മലയാളികൾക്കിടയിലെ ശ്രദ്ധേയ മാധ്യമ സാന്നിധ്യമായ 'ഡി മലയാളി ഓൺലൈൻ മീഡിയ'യുടെ...

മർകസ് വിഭാവനം ചെയ്യുന്നത് സർവ്വതല സ്പർശിയായ സാമൂഹ്യ പുരോഗതി: സി. മുഹമ്മദ് ഫൈസി

മർകസ് സംവിധാനങ്ങൾ രാഷ്ട്രനിർമ്മാണത്തിൽ നിർണ്ണായകമായ ഇടപെടലുകൾ നടത്തിക്കൊണ്ട് സമൂഹത്തിൻ്റെ സർവ്വ തലങ്ങളെയും...

സൗരോർജ്ജത്തിൽനിന്നും പാചകം; ഓഫ് ഗ്രിഡ് സോളാർ കുക്കിംഗ് ടെക്നോളജി അവതരിപ്പിച്ച് സ്വെലക്റ്റ് 

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ പാചകവാതക പ്രതിസന്ധിക്കിടയിൽ ഒരു ആശ്വാസവാർത്ത. പൂർണമായും സൗരോർജ്ജത്തിൽനിന്നും...

Topics

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിനുള്ള സമ്മാനത്തുക വര്‍ധിപ്പിച്ച് സംഘാടകര്‍

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ആകെ സമ്മാനത്തുക 9.5 ശതമാനം വര്‍ധിപ്പിച്ച്...
spot_img

Related Articles

Popular Categories

spot_img