നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന ദിനം ഭക്തിനിർഭരമായി ആചരിച്ചു; സഭയുടെ വളർച്ചയ്ക്കായി കൈകോർത്ത് വിശ്വാസ സമൂഹം 

യൂറോപ്പ് മാർത്തോമ്മാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ മാർച്ച് ഒന്ന് ഞായറാഴ്ച ‘ഭദ്രാസന ദിനം’ വിപുലമായ പരിപാടികളോടെ ആചരിച്ചു. ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ പ്രത്യേക പ്രാർത്ഥനകളും ആരാധനകളും നടന്നു. ഭദ്രാസനത്തിന്റെ ഇതുവരെയുള്ള വളർച്ചയിൽ ദൈവത്തിന് നന്ദി പറയുന്നതിനും ഭാവി പ്രവർത്തനങ്ങൾക്കായി കരുത്തുരാർജ്ജിക്കുന്നതിനുമായാണ് ഈ ദിനം നീക്കിവെച്ചത്.

ഭദ്രാസന ദിനാചരണത്തിന്റെ ഭാഗമായി മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വിവിധ ഇടവകകളിൽ ‘പുൾപിറ്റ് എക്സ്ചേഞ്ച്’ നടന്നു. വികാരിമാർ മറ്റു ഇടവകകളിൽ പോയി ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും ഭദ്രാസനത്തിന്റെ മിഷൻ പ്രവർത്തനങ്ങളെയും വരാനിരിക്കുന്ന പദ്ധതികളെയും കുറിച്ച് വിശ്വാസികളെ ബോധവൽക്കരിക്കുകയും ചെയ്തു. ഭദ്രാസനത്തിനായി തയ്യാറാക്കിയ പ്രത്യേക ആരാധനാക്രമമാണ് എല്ലാ ഇടവകകളിലും ഉപയോഗിച്ചത്.

ഭദ്രാസന ദിനാചരണത്തിന്റെ ഭാഗമായി ഡാളസ് സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ നടന്ന വിശുദ്ധ കുർബാനക്ക് ഹൂസ്റ്റണിൽ നിന്നുള്ള വികാരി റവ സോനു സ്കറിയാ വര്ഗീസ് കാർമികത്വം വഹിച്ചു  , ജെഫ് തോമസ് , ഫിൽ മാത്യു,രാജു വര്ഗീസ് ,സജി ജോർജ്,ജയാ ജോർജ് എന്നിവർ സഹ കാര്മീകരായിരുന്നു

ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ. ഡോ. എബ്രഹാം മാർ പൗലോസ് വിശ്വാസികൾക്കായി നൽകിയ സന്ദേശത്തിൽ, ലോകത്തിന്റെ ഈ ഭാഗത്ത് ആരാധനാ സമൂഹങ്ങൾ കെട്ടിപ്പടുക്കാൻ പ്രയത്നിച്ച പൂർവ്വികരെ നന്ദിയോടെ സ്മരിച്ചു.

“ദൈവരാജ്യത്തിന്റെ വിപുലീകരണത്തിനായി നമുക്ക് ഒരുമിച്ച് കൈകോർക്കാം. വൈദികരും അല്മായരും സംഘടനകളും മിഷൻ സംരംഭങ്ങളും ഒരേ മനസ്സോടെ പ്രവർത്തിക്കുന്നത് വഴി കൂടുതൽ ഫലങ്ങൾ പുറപ്പെടുവിക്കാൻ നമുക്ക് സാധിക്കും,” എന്ന് തിരുമേനി ഉദ്ബോധിപ്പിച്ചു.

ഭദ്രാസന പ്രവർത്തനങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനായി ഓരോ ഇടവകകളിലും പ്രത്യേക സ്തോത്രകാഴ്ചയും വ്യക്തിഗത സംഭാവനകളും ശേഖരിച്ചു. സഭയുടെ വിവിധ മിഷൻ പ്രോജക്റ്റുകൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഈ തുക വിനിയോഗിക്കും. ശേഖരിച്ച തുക എത്രയും വേഗം ഭദ്രാസന ഓഫീസിലേക്ക് അയക്കാനുള്ള ക്രമീകരണങ്ങൾ അതത് ഇടവക വികാരിമാരുടെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നു.

നോർത്ത് അമേരിക്കയിലെയും യൂറോപ്പിലെയും മാർത്തോമ്മാ വിശ്വാസികളുടെ ഐക്യവും സഭയോടുള്ള പ്രതിബദ്ധതയും വിളിച്ചോതുന്നതായിരുന്നു ഇത്തവണത്തെ ഭദ്രാസന ദിനാചരണം.

Hot this week

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണം പദ്ധതിയിടുന്നതായി അമേരിക്കൻ മാധ്യമമായ ആക്‌സിയോസ്. യു...

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ്...

ചോദ്യ പേപ്പർ ചോർത്തി, ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചു: പൊലീസ് ട്രെയിനിങ് കോളജിലെ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി

പൊലീസ് ട്രെയിനിങ് കോളജിൽ നടത്തിയ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി. ചോദ്യ പേപ്പർ...

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം,...

Topics

അമേരിക്ക ശക്തമായ ആക്രമണത്തിന് പദ്ധതിയിടുന്നു; ലക്ഷ്യം ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുക

ഇറാനെതിരെ അമേരിക്ക ശക്തമായ ആക്രമണം പദ്ധതിയിടുന്നതായി അമേരിക്കൻ മാധ്യമമായ ആക്‌സിയോസ്. യു...

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് ഫലപ്രദമെന്ന് ട്രംപ്: ഉപരോധം തുടർന്നാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ

ഇറാനെതിരെയുള്ള നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാൾ ഫലപ്രദമെന്ന് അമേരിക്കൻ പ്രസിഡന്റ്...

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും: ആറ് ജില്ലകളിൽ‌ യെല്ലോ അലർ‌ട്ട്

മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വേനൽ മഴ ശക്തമാകും. തിരുവനന്തപുരം, കൊല്ലം,...

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഡി വിവാഹം ഇന്ന്

നടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും തിരുമലയിൽ വിവാഹിതരാകുന്നു. ഏപ്രിൽ...

വെറും പോക്കറ്റ് മണി; ജി- പേയിലെ പുതിയ സിംബൽ ഇതാണ്

അടുത്തകാലത്തായി ഗൂഗിൾപേയിൽ പ്രത്യക്ഷപ്പെട്ട പുതിയ സിംബൽ കണ്ട് ആശങ്കപ്പെട്ടവർ ഏറെയാണ്. എന്താ...

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; സമയം വെട്ടിച്ചുരുക്കി പൊലീസ്

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം. രാത്രി 11 മണി ശേഷം പാർട്ടി...
spot_img

Related Articles

Popular Categories

spot_img