കുട്ടികളേ, ഇൻസ്റ്റഗ്രാമിൽ ഇനി വിവരങ്ങൾ തിരയേണ്ട; അറിയിപ്പ് രക്ഷിതാവിന് കിട്ടും

സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന കൗമരക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതിയ ഫീച്ചറുമായി മെറ്റ. ജീവനൊടുക്കൽ, സ്വയം മുറിവേൽപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കം കൗമാരക്കാർ തുടർച്ചയായി ഇൻസ്റ്റഗ്രാമിൽ തിരഞ്ഞാൽ അക്കാര്യം രക്ഷിതാക്കളെ അറിയിക്കാനുള്ള ഫീച്ചറാണ് മെറ്റ അവതരിപ്പിക്കുന്നത്. യുഎസ്, ബ്രിട്ടൻ, ഓസ്ട്രേലിയ, കാനഡ എന്നിവടങ്ങളിൽ ഈ സംവിധാനം വരും ആഴ്ചകളിൽ നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു.

ഇൻസ്റ്റഗ്രാമിലെ പേരൻ്റൽ സൂപ്പർ വിഷൻ ടൂളുകൾ ഉപയോഗിക്കുന്ന രക്ഷിതാക്കൾക്ക് ഇ-മെയിൽ, ടെക്സ്റ്റ് മെസേജ്, വാട്സാപ്പ് എന്നിവ വഴി ആയിരിക്കും അറിയിപ്പ് ലഭിക്കുക. ഇതാദ്യമായാണ് ഇൻസ്റ്റഗ്രാമിൽ കുട്ടികൾ നടത്തുന്ന ഹാനികരമായ കാര്യങ്ങൾക്കായുള്ള തിരയലുകളെക്കുറിച്ച് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നത്.

കുട്ടികളുടെ ഓൺലൈൻ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന ‘മോളി റോസ് ഫൗണ്ടേഷൻ’ സിഇഒ ആൻഡി ബറോസ് ഈ തീരുമാനത്തെ വിമർശിച്ചു. ഈ വിചിത്രമായ പ്രഖ്യാപനം അപകടസാധ്യത നിറഞ്ഞതാണ്. നിർബന്ധിത വെളിപ്പെടുത്തലുകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. കുട്ടികൾ സുരക്ഷിതർ ആണോ എന്ന് ആലോചിച്ച് മാതാപിതാക്കൾ ആകുലപ്പെടാറുണ്ട്. അറിയിപ്പുകൾ കൂടെ വരുമ്പോൾ അവരെ അത് മാനസികമായി പിരിമുറുക്കത്തിലാക്കും എന്നും ആൻഡി ബറോസ് പറഞ്ഞു.

“നിങ്ങൾ ഒരു രക്ഷിതാവ് ആണെന്ന് ഇരിക്കട്ടെ, ഇത്തരത്തിൽ നിങ്ങളുടെ മകനോ, മകളോ ഇൻസ്റ്റഗ്രാമിൽ ഈ വിവരം തിരഞ്ഞു എന്ന് നിങ്ങൾക്ക് മെസേജ് കിട്ടി. അപ്പോൾ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന് എനിക്ക് പോലും അറിയില്ല”, ആൻഡി ബറോസ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. എന്നിരുന്നാലും ഇൻസ്റ്റഗ്രാമിൽ കുട്ടികളെ സംരക്ഷിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യാനാകുമെന്നതിൻ്റെ ഒരു അംഗീകാരമാണ് മെറ്റയുടെ പ്രഖ്യാപനം അവർ ചൂണ്ടിക്കാട്ടി.

Hot this week

സച്ചിൻ്റേയും ഷഫാലി വർമയുടേയും ആ റെക്കോർഡുകൾ പഴങ്കഥയാകും; വൈഭവിന് പച്ചക്കൊടി കാട്ടാനൊരുങ്ങി ബിസിസിഐ

കേൾക്കുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ പതിനാറാം വയസിൽ ഇന്ത്യൻ...

ചെപ്പോക്കിൽ ജയം തുടരാൻ സഞ്ജുവും സംഘവും; ചേട്ടൻ്റെ അടുത്ത ലക്ഷ്യം ഓറഞ്ച് ക്യാപ്?

ഹോം ഗ്രൗണ്ടിൽ ജയം തുടരാൻ സഞ്ജുവും സംഘവും ഇന്ന് ഇറങ്ങും. ആവേശകരമായ...

ഇത്തവണ വലിയ ഒരു ട്വിസ്റ്റുണ്ട്! ‘വാഴ 3’ പ്രഖ്യാപിച്ചു; സംവിധാനം വിശ്വൻ ശ്രീജിത്ത്

'വാഴ' സിനിമയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു. ഇത്തവണ പെൺകുട്ടികളുടെ കഥയുമായാണ് 'വാഴ'...

“അവരുടെ കാത്തിരിപ്പ് ഇനിയും നീട്ടാനാകില്ല, വനിതാ സംവരണം കാലഘട്ടത്തിന്റെ ആവശ്യം”; സ്ത്രീകള്‍ക്ക് കത്തെഴുതി പ്രധാനമന്ത്രി

വനിതാ സംവരണ നിയമ ഭേദഗതി ബിൽ പാർലമെൻ്റ് പരിഗണിക്കാനിരിക്കെ രാജ്യത്തെ സ്ത്രീകൾക്ക്...

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡ്! കേരളം ഇന്നലെ ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റ്

സംസ്ഥാനത്ത് ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ് വർധന. 5933 മെഗാ...

Topics

വഴിയോരങ്ങളിൽ നിരനിരയായി ഉണ്ണിക്കണ്ണൻമാർ; വിഷുവിനെ വരവേൽക്കാൻ കൃഷ്ണ വിഗ്രഹങ്ങള്‍

വിഷുക്കാലത്തെ വരവേല്‍ക്കാന്‍ വഴിയോര കച്ചവടക്കാരും ഒരുങ്ങിക്കഴിഞ്ഞു. വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള കൃഷ്ണ...

യുദ്ധ കെടുതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണം: യുഎന്നില്‍ ആവശ്യവുമായി ഇറാന്‍

യുദ്ധ കെടുതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറാന്‍. ബഹ്‌റൈന്‍, സൗദി...
spot_img

Related Articles

Popular Categories

spot_img